Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
മുഖവും കഴുകി ഇറങ്ങി.....അകത്തേക്ക് കയറി ജീൻസും ടീഷർട്ടും ധരിച്ചു.....അത്യാവശ്യം വേണ്ട തുണികൾ മടക്കി ബാഗിനകത്താക്കി.....അവൻ ഇറങ്ങി വന്നപ്പോൾ ...നല്ല മെറൂൺ കളർ സാറ്റിൻ സാരി ഒക്കെ ഉടുത്തു അതിനു മച്ചാകുന്ന ബ്ലൗസും ഒക്കെ ഇട്ടു ബീന അമ്മാ ഇറങ്ങി വന്നു......
"അല്ല....ബീനാമ്മ കല്യാണത്തിന് പോകുന്നോ......
"ഒന്ന് പോടാ.....ഇന്ന് ബാരി പോകുന്നതറിഞ്ഞു ആരെങ്കിലുമൊക്കെ വന്നാൽ ഞാൻ കൂതറ വേഷത്തിൽ അവിടെ നിൽക്കുന്നത് കണ്ടാലേ ആൾക്കാർ ഞാൻ അവിടുത്തെ ജോലിക്കാരി ആണെന്ന് കരുതും....
"അത് ശരിയാ...എന്റെ ബീനാമ്മ രാഞ്ജിയല്ലേ.....എന്റെ അമ്മാനെ ഒരു കുറവും വരുത്താതെ ഞാൻ നോക്കും.....
"മതി നിന്ന് സെന്റിയടിച്ചത്...ബാ ...ഇറങ്ങാം....
"ഊം....ആദ്യം ശരത്തിന്റെ വീട്ടിൽ ഈ കാറിടണം.....പിന്നെ ഒരു ഓട്ടോ വിളിച്ചു നമക്ക് പോകാം.....
"ഊം..നമ്മുക്കും വാങ്ങിക്കണമെടാ കുട്ടാ ഒരു കാർ.....എന്റെ മോൻ നല്ല നിലയിൽ എത്തിയിട്ട്.....ബീന പറഞ്ഞു....
"അതൊക്കെ ശരിയാവും.....എന്റെ ബീനാമ്മേ......
അവർ ഇറങ്ങി...സുഹൈൽ കാറും കൊടുത്തു ഒരു ഓട്ടോയിൽ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി നേരെ കൈതക്കോട് തറവാടിന്റെ മുന്നിലെത്തി......
അവിടെ സുനീറിന്റെ സംബന്ധവീട്ടുകാരും ഒക്കെയായി ഒരു ബഹളം.....ഹായ് ബീന മാമി.....നസീറ വന്നു കയ്യിൽ പിടിച്ചു.....
"മോളെപ്പോൾ വന്നു.....
"ഞങ്ങൾ വന്നിട്ടാരമണിക്കൂറേ ആയുള്ളൂ....സാധനങ്ങൾ ഇവിടെ വന്നു കെട്ടാം എന്ന് ബാരി ഇക്ക പറഞ്ഞു.....തുക്കം നോക്കണമത്രേ......ഒന്നാമത് പതിനഞ്ചു കിലോ വീതമുള്ള നാല് കെട്ടുമാത്രമേ കൊണ്ടുപോകാൻ പറ്റൂ....
"എന്തായാലും മോള് ഇത് കൊണ്ടുപോകത്തക്ക രീതിയിൽ വച്ചോ....ഇത്തിരി കപ്പയും ചേനയും ചെമ്പുമൊക്കെയാ.....പിന്നെ ഇത്തിരി ചിപ്സും ഹൽവയും...ആ നൈമ പെണ്ണിനാണെങ്കിൽ ഈ കപ്പയും ചേനയും ചെമ്പുമൊക്കെ ഇഷ്ടവുമ.....
"ഇപ്പോൾ വിളിച്ചതേ ഉള്ളൂ നൈമ ഇത്തി.....എനിക്കെന്തോ സർപ്രൈസ് ഗിഫ്റ് റെഡിയാക്കി വച്ചട്ടുണ്ട്
💬 Comments
View all comments