Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
കൊച്ചയോടു ചാറ്റ് ചെയ്യാനും സംസാരിക്കാനും ഒക്കെ ഞാൻ പഠിപ്പിക്കാം.....ഈ പറേണ എന്റെ അമ്മയ്ക്കും അച്ഛനും വരെയുണ്ട് അക്കൗണ്ട്....
"ആണോടീ....അതിനു പൈസ ചിലവല്ലേടീ....
"എന്ത് ചെലവ്....ഒരു മണിക്കൂറിനു പതിനഞ്ചു രൂപ എങ്ങാണ്ടെ ഉള്ളൂ...
"എടീ നാട്ടുവാസീ.....നിനക്കിതൊക്കെ അറിയാല്ലോടീ.....ടൗണിൽ വളർന്ന ഞാൻ നിന്റെ മുന്നിൽ അശു...അവർ ചിരിച്ചുകൊണ്ട് അകത്തേക്ക് ചെന്ന്.....
"എവിടെയാരുന്നു രണ്ടാളും കൂടി.....മോളെ ഫാരി നിന്നെ അന്വേഷിച്ചു കൊച്ച വിളിച്ചു.....പിന്നെ ഉമ്മച്ചിയും.....കൊച്ച ഫ്‌ളൈറ്റിൽ കയറി എന്ന് പറയാനാണ് വിളിച്ചത്.....എന്താവശ്യമുണ്ടെങ്കിലും മടിക്കാതെ വിളിച്ചോളൂ എന്ന് പറഞ്ഞു ഗൾഫിലെ നമ്പറും തന്നു.....പിന്നെ ഉമ്മച്ചി വിളിച്ചത് മോളെ നാളെ തന്നെ അങ്ങോട്ടയക്കണം എന്ന് പറയാനാണ്.....ഇപ്പോൾ വിളിച്ചിട്ടു വചത്തെ ഉള്ളൂ....ആന്റി വിളിച്ചു തരാം കേട്ടോ.....എന്നും പറഞ്ഞു പാർവതി ആലിയയുടെ മൊബൈലിലേക്ക് വിളിച്ചു,,,,രണ്ടു റിങ്ങിനു ശേഷം ഫോണെടുത്തു.....
"ഹാലോ....
"ആഹ്...മോള് വന്നു കേട്ടോ.....
"കൊടുത്തേ.....ഫാരി ഫോൺ വാങ്ങി....
"എവിടെ പോയിരുന്നെടീ......
"അത് ഞാൻ ആര്യയോടൊപ്പം ചായകുടിക്കാൻ പോയതാ......
"ആ...നാളെ രാവിലെ ഞങ്ങളങ്ങോട്ടു വരാം....നീ റെഡിയായിട്ടു നിൽക്കണം.....ഇവിടെ ഉമ്മിയും അല്ലുവും മാത്രമല്ലേ ഉള്ളൂ.....
"ഉമ്മിയും അല്ലുവും കൂടി എങ്ങനെ വരും.....
"അല്ലു വരുന്നില്ല...ഞാനും കോച്ചായും കൂടി വരാം.....
"അതിനു ബാരി കൊച്ച പോയില്ലേ.....
"ദേ.....ആ പേരിനി പറഞ്ഞേക്കരുത്.....മതി അയാളുടെ സഹായവും സേവനവും ഒക്കെ....ഇത് നമ്മടെ അഷി കുഞ്ഞയുടെ ഭർത്താവ്......അസ്‌ലം കൊച്ച.....
"ങേ.....കൊച്ചയോ.....വന്നോ.....ഫാരി അത്ഭുതത്തോടെ ചോദിച്ചു....
"ഊം.....അവരും ഗൾഫിൽ പോകുവാ......ആ പിന്നെ റംല ഉമ്മച്ചി ആശുപത്രിയിലായ.....ഞാൻ ഇപ്പോൾ ആശുപത്രിയിൽ ഇരിക്കുകയാ.....കൊച്ച പുന്നപ്രയിലോട്ടു പോയി.....
"ഞാനറിഞ്ഞു...രാവിലെ ബാരി കൊച്ച ആന്റിയെ വിളിച്ചു പറഞ്ഞു.....പിന്നെ ആര്യയുടെ അച്ഛന്റെ സർജറി കഴിഞ്ഞു.....ഇപ്പോൾ അല്പം ഭേദമുണ്ട്.....
"ആ...മതി.....അറിഞ്ഞു.....അവര് പറഞ്ഞാരുന്നു......ശരി അപ്പോൾ.....നാളെ ഞങ്ങൾ ആശുപത്രിയിലെത്താം.....ആലിയ ഫോൺ
💬 Comments
View all comments