Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
അവൻ ഉരുകി ഉരുകി തീർന്നുകാണും....അതോർത്തപ്പോൾ ആലിയയുടെ മനസ്സിൽ ഒരു പ്രതികാരത്തിന്റെ ജ്വാല പൊട്ടിപ്പുറപ്പെട്ടു.....തന്റെ മുന്നിൽ അവൻ വരും...വരാതെ എവിടെ പോകാൻ....അന്ന്...അന്ന്...ബാക്കി...അവൾ പല്ലു ഞെരിച്ചുകൊണ്ട് ചായ ഒഴിച്ച് അസ്ലമിന് നൽകി....
"ഞാനേ അപ്പോൾ സേട്ടിനെ വിളിച്ചു വണ്ടിയുടെ കാര്യം സംസാരിക്കാം....
"അനിയാ നാലുകൊല്ലമേ ആയുള്ളൂ എടുത്തിട്ട്....അതും സുനീറാണ് മുക്കാൽ പങ്കു കാശുമടച്ചത് എന്ന് തോന്നുന്നു....ഏകദേശം ഇരുപത്തിയെട്ടു രൂപക്കടുത്തയെന്ന ഇക്ക പറഞ്ഞത്...ഇത്തിരിയും കൂടി നമ്മുക്ക് കിട്ടില്ലേ...വണ്ടി ഇപ്പോഴും പുതിയ കണ്ടീഷനിലാ.....
"ആഹ്..നോക്കാം..ചേട്ടത്തി...മോനെ വിളിക്കു....നമ്മുക്ക് ബാങ്കിൽ പോകണം....ഹോസ്പിറ്റലിൽ നമ്മൾ ചെന്നിട്ടല്ലേ അവർക്കു പോകാൻ പറ്റൂ
ഇന്ന് ആ നാറി ബാരി പോകുന്നതുകൊണ്ടു എല്ലാത്തിനുമൊരു ഉന്മേഷം പോലെ....രാവിലത്തെ കാപ്പിയൊന്നും റെഡിയാക്കണ്ടാ....നമ്മുക്ക് ഏതെങ്കിലും റെസ്റ്റോറന്റിൽ നിന്നും കഴിക്കാം.....
"എത്ര നാളയെന്നോ പുറത്തു നിന്നും വല്ലതും കഴിച്ചിട്ട്....ആലിയ അസ്ലമിനെ പിന്താങ്ങി....അസ്ലമും ആലിയെയും റെഡിയായി ഒപ്പം അല്ലുവിനെയും റെഡിയാക്കി അവർ ഇറങ്ങി.....ഇന്നോവയുടെ മുന്നിൽ ആലിയ അസ്ലാമിനോടൊപ്പം ഇരുന്നു...അവർ കയ്യിൽ ബാഗുമായിട്ടാണ് പോയത്...ഇരുപത്തിയഞ്ചു ലക്ഷം വിത്‌ഡ്രോ ചെയ്യാനും ആ കാശു അസ്ലമിനെ ഏൽപ്പിക്കാനും....പോകുന്ന വഴി അസ്‌ലം ഓർമിപ്പിച്ചു....
"ചേട്ടത്തി ഫാരിമോളെ വിളിച്ചു ഇന്ന് വൈകിട്ട് തന്നെ വിവരം പറയണം....അവള് നാളെ എത്തിയാൽ മാത്രമേ പാസ്സ്പോര്ട്ടും എടുക്കാനുള്ള സംവിധാനം നടക്കൂ..... മട്ടാഞ്ചേരിയിൽ വണ്ടിക്കച്ചവടവും നടക്കൂ....ആദ്യം ഓൺലൈനിൽ എങ്ങാണ്ടു അപേക്ഷിക്കണം....നമുക്കതു എങ്ങനെയാണെന്ന് അടുത്തെവിടെയെങ്കിലുമുള്ള അക്ഷയ സെന്ററിൽ ചോദിക്കാം.....എല്ലാം വളരെ പെട്ടെന്ന് നടത്തണം....ആ പിന്നെ മോളുടെ പഠിത്തം നിർത്തുന്നതും ദുബായിക്ക് കൊണ്ടുപോകുന്നതും ഒന്നും മോളും ചേട്ടത്തിയും ഞാനുമല്ലാതെ നാലാമതൊരാള് അറിയരുത്....അവളോടും പറയണം...ആരോടും പറയരുത് എന്ന്...നല്ല ഭാവിക്കു വേണ്ടിയാണെന്നും പറഞ്ഞു കൊടുക്കണം.....അഷീമയോട് പോലും പറയരുത്......
"അതൊക്കെ പിന്നെ പറയണ്ട കാര്യമുണ്ടോ അനിയാ.....അനിയൻ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ
💬 Comments
View all comments