0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 9.5K
കയറിവരുന്നത് കണ്ടുകൊണ്ട് അങ്ങോട്ടേക്ക് ചെന്ന്.....ആഹാ....ആദ്യ ദിവസം തെന്നെ നേരത്തെ ഇങ്ങു ചാടിയോ..... "എന്റെ തങ്ക കുടത്തിനെ ഒറ്റക്കാക്കിയിട്ടു ഞാനെങ്ങനെയാ ഇരിക്കുന്നത്...... "ഉവ്വേ.....എന്റെ കെട്ടിയോൻ അറിയണ്ടാ...... "അയാള് പോവാൻ പറ....ഇനി ഞാനില്ലേ...... "ആ പിന്നെ....ഇതൊക്കെ കാര്യം നടക്കുന്നിടം വരെ പറയും.....പിന്നെ ആലുവാ മണപ്പുറത്തു വച്ച് കണ്ട പരിചയംപോലും ഇങ്ങള് കാണിക്കൂലാ...... "എന്നാരു പറഞ്ഞു.....നമ്മുക്ക് ഒരുമിച്ചങ്ങോട്ടു ജീവിക്കാടോ...താനെന്തിനാ പേടിക്കുന്നെ.....ഒരു രണ്ടുകൊല്ലം കൊണ്ട് കിളവൻ പിഴിഞ്ഞിട്ടു നമ്മുക്ക് നാട് പിടിക്കാം....പിന്നെ ആരും നമ്മളെ ശല്യം ചെയ്യാൻ വരാത്ത സ്ഥലത്തേക്ക് നമ്മുക്ക് പോകാം...ഇങ്ങനെ ശരിക്കും സുഖിച്ചു ജീവിക്കാം..... "അപ്പോൾ നമ്മുടെ മക്കളോ..... "അവരെ ഒക്കെ നിനക്ക് വേണ്ടീട്ട ഞാൻ ഉപേക്ഷിക്കാം.......നീയോ.....സൂരജ് ചോദിച്ചു...... "ഇതൊക്കെ നടക്കണ കാര്യമാണോ..... "എന്താ വിശ്വാസം വരുന്നില്ലേ....ദേ...വിശ്വാസം വരാൻ ഒരു കൂട്ടം അങ്ങോട്ട് തരട്ടെ.....അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു വയലറ്റ് പൊതിയെടുത്തു കാണിച്ചു....
"എന്തായത്..... "അതൊക്കെ പറയാം.....ഇങ്ങു അടുത്ത് വാ....സുബീനയെ അടുത്തേക്ക് വിളിച്ചു.....ബ്രൗൺ കളർ ശരീരത്തിന്റെ ആകാരവടിവ് എടുത്തു കാണിക്കുന്ന നൈറ്റി ധരിച്ചു കൊണ്ട് സുബീന സൂരജിന്റെ അരികിലേക്ക് വന്നതും സൂരജിന്റെ മൊബൈൽ റിംഗ് ചെയ്തു...... നോക്കുമ്പോൾ ശരണ്യ .....നാശം എന്ന് പറഞ്ഞുകൊണ്ട് സൂരജ് ഫോൺ കട്ട് ചെയ്തു.... "ആരാ.....സുബിന ചോദിച്ചു..... "പെണ്ണുംപിള്ള.....ഇന്നലെ വിളിച്ചില്ല...ഇന്നിത് വരെയും....മിസ് കാൾ അടിക്കുകയാ...... "ഞാനുള്ളപ്പോൾ എന്റെ കുട്ടന് ഇനി വേറെ പെണ്ണുംപിള്ള വേണ്ട കേട്ടോ....സൂരജിന്റെ മടിയിൽ കയറിയിരുന്നു കൊണ്ട് സുബീന പറഞ്ഞു..... "അത് പിന്നെ പറയണോ...മുത്തേ..... "ആ പിന്നെ രണ്ടു മൂന്നു പേപ്പറുകൾ ആ കാട്ടറബിയെ കൊണ്ട് ഒപ്പിടീക്കണം.....നമ്മക്ക് പ്രയോജനമുള്ളതാണെന്നു കൂട്ടിക്കോ..... "അയാളിടുവോ... "അതൊക്കെ ഇങ്ങടെ ബുദ്ധി പോലിരിക്കും..... "ഊം ശ്രമിക്കാം.....പിന്നെ നാളെ

💬 Comments

View all comments