0%

Chapter Title : അളിയൻ ആള് പുലിയാ 2 [ജി.കെ]

Author : ജി.കെ Read All Parts 14.4K

എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്......ഇക്കയ്ക്ക് അറിയാമല്ലോ  ഞാൻ ഇക്കയെ ഭാര്യയുടെ സഹോദരി ഭർത്താവായിട്ടല്ല മറിച്ചു എന്റെ സ്വന്തം ചേട്ടനെപോലെയാണ് കാണുന്നത് എന്ന്....

"മുഖവുരയുടെ ആവശ്യമില്ല ബാരി.....ഞാൻ എന്തിനിതു ചെയ്തു എന്നല്ലേ അറിയേണ്ടത്.....ഞാൻ ഒന്നുമില്ലാത്തവനായി ബാരി.....ഇതെല്ലം ഒന്നേ എന്ന് തുടങ്ങേണ്ടേ!!!....അലമാരി തുറന്നെ.....ഞാൻ എഴുന്നേറ്റ അലമാരി തുറന്നു.....ആ ഡ്രായിൽ ഇരിക്കുന്ന കടലാസിങ്ങെടുത്തേ.......ഞാൻ അതെടുത്തു.....അതൊന്നു വായിച്ചേ.....

ഞാൻ വായിക്കാൻ തുടങ്ങി.....

വിജ്ഞാപനം

മരട് എച്.എൽ.സി ഫ്‌ളാറ്റ് തർക്കം പരിഹാര സമിതിയെ ക്ഷണിക്കുന്നു...

അനധികൃതമായി കയ്യേറ്റം നടത്തിയെന്നാരോപിക്കുന്ന കൊച്ചിൻ ,മരട് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റിന്റെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ പരിഹാര സമിതിയെ ക്ഷണിക്കുന്നു...കേരളം ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിലേക്ക് കേസ് പോയ സാഹചര്യത്തിലേക്കാണിത്....

ഞാൻ ഇക്കയെ ഒന്ന് നോക്കി കൊണ്ട് ആ പേപ്പർ മടക്കി.....

"അതിനാണോ.....അതിപ്പോൾ സുപ്രീം കോടതിയുടെ പക്കലല്ലേ...വിധി വരട്ടെ.....തൊട്ടപ്പള്ളിയിൽ വെള്ളം പൊങ്ങുമെന്നറിഞ്ഞു ആലപ്പുഴയിൽ നിന്നെ മുണ്ടുപൊക്കി പിടിച്ചു പോകണോ.....നിയമാനുസൃതമല്ലെങ്കിൽ പൊളിക്കട്ടെ.....അല്ലെങ്കിൽ നമുക്കനുകൂലമായിരിക്കുമല്ലോ വിധി....കഷ്ട്ടം......

"അത് മാത്രമല്ല ബാരി....മോളുടെ പഠനത്തിനായി ഞാൻ കരുതിയ പണവുമായിട്ടാണ് അവൻ കടന്നത്.....ഒന്നും രണ്ടുമല്ല ഇരുപത് ലക്ഷം......എന്റെ വിയർപ്പല്ലേ.....അവൻ ഇന്നും ഇന്നലെയുമായി പ്ലാൻ ചെയ്തതല്ല....ദിവസങ്ങളോളമായുള്ള പ്ലാനിങ് ആണ്.....

"ആരാ ആള്.....

"ഇവിടെ അടുത്തായിരുന്നു വീട്....അവൻ ആരും അറിയാതെ വീടും വസ്തുവും കച്ചവടമാക്കി എന്റെ പണവുമായി അവൻ മുങ്ങി......നവാസ് എന്നാണ് പേര്.....അവൻ ദുബായിക്ക് മുങ്ങിയെന്നാണ് അറിഞ്ഞത്.....ഷബീർ ഇങ്ങു പോരുന്നില്ലേ....പിന്നെ അസ്‌ലം.....അവനെ ബാരിക്ക് പണ്ടേ അറിയാല്ലോ.....

"ഊം....വഴിയുണ്ടാക്കാം.....ഫാരിയുടെ പഠിത്തത്തിനെ കുറിച്ചോർത്തു വിഷമിക്കണ്ട......അതൊക്കെ ഞാൻ നോക്കിക്കൊള്ളാം......അവൾക്കു വേണ്ട കോളേജിൽ അഡ്മിഷനും വാങ്ങി കൊടുക്കാം....നോക്കാൻ പറഞ്ഞോ.....എവിടെയാണെന്ന് വച്ചാൽ....നഷ്ടപ്പെട്ടത് ഓർത്തു വിഷമിക്കണ്ടാ.....നമുക്ക് തിരിച്ചു പിടിക്കാം.....ഇക്കയ്ക്ക് ഗൾഫിൽ വരാനോ താത്പര്യമില്ല......നമുക്ക് ഇവിടെ തന്നെ പിടിച്ചെടുക്കാം....എന്റെ കുറെ

💬 Comments

View all comments