Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
അൽത്താഫിന്റെ ഫ്രണ്ട് റിക്വസ്റ്റ് നോക്കി....ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു....അവൾ ആ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി....അന്ന് കണ്ടിട്ടുള്ള രൂപമല്ല ഈ ഫോട്ടോയിൽ....അതും വളരെ അടുത്ത സമയത്തു അപ്‌ലോഡ് ചെയ്തത്....അവൾ ആര്യയെ തിരിഞ്ഞു നോക്കി...ക്യാബിനിൽ അവൾ തകൃതിയായ ചാറ്റിങ്ങിലാണ്.....അവൾ തന്നെ ശ്രദ്ധിക്കുന്നതേയില്ല എന്ന ഉറപ്പു വരുത്തിക്കൊണ്ട് അവൾ പ്രൊഫൈലിൽ കൂടി വീണ്ടും പോയി....അൽത്താഫിന്റെ ഉപ്പയും ഉമ്മയോടുമൊപ്പം നിൽക്കുന്ന ഫോട്ടോ....അവന്റെ ഇൻഫർമേഷനിൽ അവൾ നോക്കി.....സോഫ്ട്‍വെയർ ടെക്ക്നിഷ്യൻ വർക്കിങ് അറ്റ് ബാംഗ്ലൂർ.....അവൾ ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാനോ വേണ്ടയോ എന്ന കണ്ഫയൂഷനിൽ ആയി....വീണ്ടും തനിക്കു വന്ന മെസ്സേജ് നോട്ടിഫിക്കേഷനിൽ കണ്ണോടിച്ചു....അതിൽ അൽത്താഫിന്റെ മെസ്സേജ് വന്നിരിക്കുന്നു...ഇന്നലെ രാത്രിയിൽ അയച്ചതാണ്.....നീണ്ട മലയാളത്തിൽ ടൈപ്പ് ചെയ്ത മെസ്സേജ്....ആഹാ...ഇതിൽ മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള ഫെസിലിറ്റീസ് ഒക്കെ ഉണ്ടോ.....അവൾഅതിശയിച്ചു....അവൾ ആ മെസ്സേജ് വായിക്കുവാൻ തുടങ്ങി....
ഹലോ...ഫാരി ഫാറൂക്ക്....എന്നെ അറിയാമെന്നു കരുതുന്നു....അങ്ങനെ മറക്കാൻ കഴിയുകയും ഇല്ല എന്നെനിക്കറിയാം....അത്തരം ഒരു സാഹചര്യത്തിലാണല്ലോ നമ്മൾ കണ്ടുമുട്ടിയത്.....അത്രയ്ക്ക് നീചമായ പ്രവർത്തിയാണല്ലോ ഞാൻ
കാണിച്ചതും....എന്റെ പേര് അൽതാഫ് നവാസ്...ബാംഗ്ലൂരിലായിരുന്നു വർക്ക് ചെയ്തിരുന്നത്....അവിടുത്തെ സാഹചര്യങ്ങളിൽ ആരും നോക്കാനില്ലാതെ വളർന്നതുകൊണ്ടാകും ഞാൻ ദുർജീവിതവുമായി മുന്നോട്ടു പോയത്....അന്ന് സംഭവിച്ചതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു.....സോറി.....ഒരു സുഹൃത്തായി കാണാൻ കഴിയുമെങ്കിൽ എന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുമെന്ന് കരുതട്ടെ.....
അവൾ വീണ്ടും വീണ്ടും ആ മെസ്സേജ് വായിച്ചു...അവസാനം എന്തും വരട്ടെ എന്ന് കരുതി ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ് ചെയ്തു....കുറെ നേരം കൂടി അവൾ തന്റെ ഫേസ്‌ബുക്കിൽ വന്ന മെസ്സേജുകളിൽ നോക്കിയിരുന്നു....ആര്യ ചാറ്റിങ്ങിലാണ്.....ആരുമായാടാ ഇത്ര വലിയ ചാറ്റിങ്...ഫാരി തിരിഞ്ഞു ക്യാബിനിലേക്കു നോക്കി ചോദിച്ചു....
"അത് എന്റെ ഒരു പഴയ ഫ്രണ്ട് ആടാ....സ്‌കൂളിലെ....അവളിപ്പോൾ ചെന്നൈയിൽ എഞ്ചിനീറിങ്ങിനു ആണ്
💬 Comments
View all comments