0%

Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]

Author : ജി.കെ Read All Parts 9.1K
പഠിക്കുന്നത്....ആര്യ പറഞ്ഞു... "ഊം നടക്കട്ടെ.... "നീ എന്ത് ചെയ്യുന്നു.... "ഞാൻ എന്ത് ചെയ്യാനാ....മുകളിലോട്ടും താഴോട്ടും സ്ക്രോൾ ചെയ്തു കളിക്കുന്നു.... "ദേ...നമ്മുടെ സമയം ഒരു ഇരുപതുമിനിട്ടു കൂടിയുണ്ട് ..എന്നിട്ടു നമ്മുക്ക് പോകാട്ടോ.... "ഊം...ടാ..ഫാരി മൂളിയിട്ടു തന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ഒരു ഹായ് മെസ്സേജ്...അൽത്താഫിന്റെത്.... "അവൾ നോക്കിയിരുന്നപ്പോൾ അൽത്താഫിന്റെ മെസ്സേജ് വീണ്ടും വരുന്നു...."താങ്ക് യു.... അവൾ മറുപടി പറയാതെ ഇരുന്നപ്പോൾ...വീണ്ടും മെസ്സേജ്....താൻ എന്താ ഒന്നും പറയാത്തത്.....എന്നോട് ഇപ്പോഴും പരിഭവമാണോ....പഴയതൊക്കെ മറക്കുക....ഐ ആം റിയലി സോറി.... ഫാരി ഒകെ എന്ന് ടൈപ്പ് ചെയ്തു.... "ഇപ്പോൾ എവിടെയാണ്.... "പാലക്കാട് പാലക്കാട് ആണോ വീട്... അല്ല  ...കൊച്ചി  ..ഒരു  ഫ്രണ്ടിന്റെ  വീട്ടിൽ  വന്നതാണ്..... "ഒകെ....ഞങ്ങൾ കൊച്ചിയിലായിരുന്നു താമസം ഇപ്പോൾ കോഴിക്കോട്...ഞാൻ ഇവിടെ ഒരു മദ്രസയിൽ ആണ്... "കൊച്ചിയിലെവിടെ....ഫാരി ചോദിച്ചു.... "മരട് എന്ന സ്ഥലത്തായിരുന്നു.... "അതെയോ...ഞങ്ങളും അവിടെയാണ് താമസം.... "ബാംഗ്ലൂർ ആണോ പഠിക്കുന്നത്.... "അതെ.... "ഞാൻ ബാംഗ്ലൂർ ഒരു സോഫ്ട്‍വെയർ കമ്പിനിയിലായിരുന്നു....പണി പോയി.....ഇപ്പോൾ ദുബായിക്ക് പോകാൻ പോകുകയാ..രണ്ടാഴ്ച കഴിഞ്ഞു പോകും....അടുത്താഴ്ച ബാംഗ്ലൂരിന് പോകുന്നു.....അവിടെ നിന്നും ദുബായിക്ക്....ഇയാൾ ബാംഗ്ലൂരിൽ എന്തിനാണ് പഠിക്കുന്നത്..... "ബി എസ് സി നേഴ്‌സിങ്.....മടിവാള ... "ഒകെ...ഞാൻ യെശ്വന്തപുർ എന്ന സ്ഥലത്തായിരുന്നു...കേട്ടിട്ടുണ്ടോ.... "കേട്ടറിവുണ്ട്....അവൾ മറുപടി കൊടുത്തു....
"പിന്നെ എന്നോട് പിണക്കമൊന്നും വേണ്ടാ....അന്ന് ആ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ്.... "ഒകെ.... "വീട്ടിൽ ആരെക്കെയുണ്ട്.... "ഉമ്മച്ചി...അനിയൻ.... "അപ്പോൾ വാപ്പ.... "മരണപ്പെട്ടു...രണ്ടാഴ്ച മുമ്പ്.... "സോറി....ഞാൻ എന്റെ വീട്ടിൽ ഒറ്റമകനാണ്.....വാപ്പ ദുബായിയിൽ....ഉമ്മച്ചി ഖത്തറിൽ....ആ പിന്നെ ബാംഗ്ലൂരിൽ എന്താവശ്യമുണ്ടെങ്കിലും പറയാൻ മടിക്കണ്ടാ..... "ഒകെ....എനിക്കിറങ്ങാൻ സമയമായി..... "പോകുകയാണോ...കൊച്ചിക്ക്.... "ആ ഇന്ന് പോകും....ഞാൻ ഇപ്പോൾ ഒരു കഫേയിലാണ്..... "വീട്ടിൽ നെറ്റ് കണക്ഷൻ ഇല്ലേ..... "ഇല്ല....

💬 Comments

View all comments