0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 7.9K

ജീവിച്ചിരിപ്പില്ല എങ്കിൽ ആളിന്റെ ഡെത്ത് സർട്ടിഫിക്കറ്റുമായി ഭാര്യയോ...പ്രായപൂർത്തിയായ മകനോ മകളോ ആരെങ്കിലും നോമിനിയായി എത്തി സൈൻ ചെയ്താലേ വണ്ടി മാറാൻ പറ്റു...

"ങേ....അതങ്ങനെയല്ലല്ലോ വരേണ്ടത്...സുനീർ എന്റെ ഇക്കയ്ക്കു വാങ്ങിക്കൊടുത്ത വണ്ടിയാണ്...ഒരു മിനിറ്റ്....ആലിയ പറഞ്ഞുകൊണ്ട് ഫോൺ എടുത്ത്....സുനീറിനു ഒരു മിസ് കാൾ കൊടുത്തു....അപ്പോഴേക്കും സോഡാ പൊട്ടിച്ചു ഒഴിച്ചുകൊണ്ടു നാരങ്ങാവെള്ളം അവർക്കു നേരെ ജബ്ബാർ നീട്ടി...അത് വാങ്ങി ഒറ്റവലിക്കാണ് ആലിയ കുടിച്ചത്.....അപ്പോഴേക്കും സുനീർ തിരികെ വിളിച്ചു.....

"എടാ...സുനി ...ആലിയ ഇത്തിയാണ്.....

"ആ പറ ഇത്തി...ഉമ്മയ്ക് എന്തെങ്കിലും.....

"അതൊന്നുമല്ലെടാ....നീ അന്ന് ഫാറൂക്കിക്കായിക്ക് വണ്ടി കൊണ്ടുകൊടുത്തില്ലേ....അത് ആരുടെ പേരിലാണ് വണ്ടി....

"അത് ബാരി അളിയന്റെ പേരിൽ.....അത് അന്ന് ബാരി അളിയൻ സുസുക്കിയുടെ ഷോറൂമിൽ എർട്ടിഗ എടുക്കാൻ പോയില്ലേ....അന്ന് ഫാറൂക്ക് അളിയൻ ബാരി അളിയനോട് ഒരു വണ്ടിയെടുക്കുന്ന കാര്യം പറഞ്ഞിരുന്നു.....അങ്ങനെ അന്ന് ബാരി അളിയനെങ്ങാണ്ട് എടുത്തു കൊടുത്ത...വണ്ടിയാ...സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഫറൂക്കാളിയാൻ വണ്ടിയെടുത്തു എന്നറിഞ്ഞാൽ ആലിയ ഇത്തി പ്രശനം ഉണ്ടാക്കും എന്ന് കരുതി വാപ്പയാണ് എന്നോട് വണ്ടി ഫാറൂക്ക് അളിയനെ ഏൽപ്പിക്കാൻ പറഞ്ഞത്....അതിന്റെ പേയ്‌മെന്റ് പതിയെ കൊടുക്കാം എന്ന് പറഞ്ഞിരുന്നു...എന്നിട്ടു ഫാറുകളിയന്റെ പേരിലോട്ടു മാറ്റിയാൽ മതിയെന്നും പറഞ്ഞിരുന്നു.....എന്താ ഇത്തി....

"ഏയ് ഒന്നുമില്ല....ബാരി അങ്ങെത്തിയോടാ.....

"ഇല്ല ഇത്തി ഇന്ന് രാത്രിയിലെത്തും....

"ആ ശരി...ആലിയ ഫോൺ വച്ചിട്ട് അസ്ലമിനെ വിളിച്ചു...."അനിയാ അത്....ആ നശിച്ചവന്റെ പേരിലാണ് വണ്ടി....

"ശ്ശ്ശ്...തുലഞ്ഞല്ലോ....നോക്കട്ടെ സേട്ടുവിനെ കുപ്പിയിലിയ്ക്കാൻ പറ്റുമോ എന്ന്.....അവൻ സേട്ടുവിന്റെ അരികിലേക്ക് ചെന്ന് സേട്ടുവിന്റെ കയ്യിൽ പിടിച്ചു..."നിങ്ങൾക്ക് നമ്മള് തമ്മിലുള്ള ഇരിപ്പുവശം അറിയാല്ലോ....സേട്ടു സാഹിബേ..അന്ന് നമ്മൾ ആ ഇരുപതു ലക്ഷം അടിച്ചോന്റെ ഭാര്യയാണ് അത്.....സേട്ടു ആലിയയെ നോക്കി....

"എന്താ ഇയ്യ പറയാൻ പോണത്.....

💬 Comments

View all comments