Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
"അത് ഒരു ചെറിയ ഗുലുമാൽ ഉണ്ട്...അയാൾ ചത്ത് പോയി....വണ്ടി അനിയന്റെ പേരിലുമാണ്...അനിയൻ ആണെങ്കിൽ ഗൾഫിലും.....ഇപ്പോഴാണെങ്കിൽ കാശിനു അല്പം ആവശ്യവുമുണ്ട്.....
"ഒരു മിനിറ്റ്....എടാ ഫായിസ്...മോനെ ....ഇത് ഒരുടെ പേരിലുള്ള വണ്ടിയല്ലാന്നു...ഓളുടെ അനിയന്റെ പേരിലുള്ളതാണ്....ഒനാണെങ്കിൽ ഗൾഫിലും....ഓർക്ക് ഇത്തിരി പണത്തിന്റെ ആവശ്യമുണ്ടെന്ന പറേണത്...
"അത് മൂത്താപ്പ....ഒരു കാര്യം ചെയ്യട്ടെ....പ്രോമിസറി നോട്ട് ഒപ്പിട്ടു തന്നിട്ട് നമ്മക്ക് എന്തെങ്കിലും അഡ്വാൻസ് കൊടുക്കാം...ആറുമാസത്തേക്കോ മൂന്നുമാസത്തേക്കോ അവധി വച്ചുകൊണ്ട്....പിന്നെ ഒന്നുകിൽ അവർ ഈ ബാരിയുടെ ഒരു പവർ ഓഫ് അറ്റോർണി ഇവരുടെ ആരുടെയെങ്കിലും പേരിൽ എംബസ്സി അറ്റസ്റ് ചെയ്തത് അയച്ചുകൊടുത്താൽ വണ്ടി നമ്മുടെ പേരിലോട്ടു മാറ്റി ബാക്കി കാശു കൊടുക്കാം....
"ഇയ്യ് എന്ത് പറേണ് അസ്ലാമേ.....ഓൻ പറഞ്ഞ പരിപാടിയാണെങ്കിൽ നോക്കാം....ഒരു ഒരു ലക്ഷം ഉറുപ്പിക അങ്ങോട്ട് അഡ്വാൻസ് തരാം....ആർ സി ബുക്കും പിന്നെ ഫായിസ് പറഞ്ഞ ആ സാധനവും അങ്ങോട്ട് കൊടുക്ക്....എഴുതാൻ നേരത്തു വണ്ടി തന്നാൽ മതി....അത് പോരെ ഫായിസ്....
"എന്നാലും മതി മൂത്താപ്പ....
"എന്നാൽ ഇയ്യ ഒരു കാര്യം ചെയ്യൂ ഫാരിസ് ...നമ്മടെ ചെക്കും ഈ പറഞ്ഞ കുന്ത്രാണ്ടവും ശരിയാക്കീൻ....
ശരി മൂത്താപ്പ എന്ന് പറഞ്ഞു കൊണ്ട് അവനകത്തേക്കു പോയി....
"ഓൻ കൂടെ കൂടിയെന് ശേഷം നമ്മക്ക് നിയമവശങ്ങളൊക്കെ നല്ല രീതിയിൽ കൊണ്ട് പോകാൻ പാറ്റേണ്....
"ഊം...സേട്ടു സാഹിബേ ഒന്നൊന്നുള്ളത് ഒരു മൂന്നാക്കി കൂടെ...ആറു മാസത്തിനകം വണ്ടിയെഴുതാം അല്ലെങ്കിൽ അത് പറ്റിയില്ലെങ്കിൽ മുതലും പലിശയും കൂടി അങ്ങോട്ട് തരാം.....
"അന്റെ ഊടായിപ്പ് നമ്മടെ അടുത്ത് നടക്കൂല്ല അസ്ലാമേ.....
"ഊടായിപ്പല്ല സേട്ടു സാഹിബേ....സത്യമായിട്ടും കാശിനിത്തിരി ആവശ്യമുള്ളതുകൊണ്ടാ അവർക്ക്.....സേട്ടു ആലിയയെ ഒന്നും കൂടി നോക്കി.....
"ഇയ്യ് അകത്തോട്ടു വന്നേ
💬 Comments
View all comments