0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 8K

മങ്ങി...സൂരജ് പാനലിൽ നിന്നും പുറത്തായി.....സൂരജ്ഉം വിളറി.....

മഹിളാ സെക്രട്ടറി പോസ്റ്റാണ് അടുത്ത....അവറാച്ചന്റെ പാനലിൽ നിന്നും ശ്രീമതി ഏലിയാമ്മ അവറാച്ചൻ....

'ഒരു മിനിറ്റ് കമൽ ഭായി....എന്റെ പാനലിലെ മഹിളാ സെക്രട്ടറിയെ പരിചയപ്പെടുത്താൻ അവസരം തരണം....നൗഷാദ് പറഞ്ഞു.....

"അവറാച്ച....കമാലുദ്ധീൻ വിളിച്ചു...ആയിക്കോട്ടെ എന്ന രീതിയിൽ അവറാച്ചൻ കൈ കുടഞ്ഞു കാട്ടി.....

നൗഷാദ് എഴുന്നേറ്റു നിന്ന് കൊണ്ട് പറഞ്ഞു....ഇന്ന് ഞാൻ നിങ്ങള്ക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത് ഒരു പുതുമുഖമാണ്.....നേരത്തെ തീരുമാനിച്ചിരുന്നത് നമ്മുടെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ ബാരിയുടെ വൈഫ് നൈമ ബാരിയെ ആയിരുന്നുവെങ്കിലും ഇവിടെ വന്നു സാഹചര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എന്തുകൊണ്ടും യോഗ്യതയുള്ള ഒരു സഹോദരിയെ കണ്ടു കിട്ടി....അങ്ങനെയാണ് എന്റെ പാനലിൽ ഞാൻ ആ തിരുത്തു ആവശ്യപ്പെട്ടതും....നമ്മുടെ മെയിൻ സ്‌പോൺസറെ അവറാച്ചന്റെ പാനലിൽ ജോയിന്റ് സെക്രട്ടറിയാക്കി വച്ചിട്ടുണ്ട് എന്നുള്ള വിവരം എനിക്കറിയില്ലായിരുന്നു...അറിഞ്ഞിരുന്നെങ്കിൽ ഞാൻ സ്വമേധയാ പിന്മാറിയേനെ.....എന്റെ പാനലിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ സുബീനയെയാണ് ഞാൻ മഹിളാ സെക്രട്ടറിയായി നിർദ്ദേശിച്ചിരിക്കുന്നത്...താങ്ക് യു....ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിഞ്ഞ നൗഷാദിനെ നോക്കി കമാലുദ്ധീൻ ചിരിച്ചു......

അപ്പോൾ അവറാച്ചന്റെ പാനലിൽ നിന്നും ഏലിയാമ്മ അവറാച്ചൻ.....ആറു പേരൊഴികെ ആരും കൈ പൊക്കിയില്ല.....

അപ്പോൾ ശ്രീമതി  സുബീനയെ മഹിളാ സെക്രറ്റട്രിയായി തിരഞ്ഞെടുത്തിരിക്കുന്നു......കൂട്ടത്തോടെയുള്ള കരഘോഷം മുഴങ്ങി......

അവറാച്ചനും പെണ്ണുമ്പിള്ളയും മൂകരായി...ഏലിയാമ്മ സുബീനയെ നോക്കി ഒന്ന് പല്ലിളിച്ചു....

അടുത്ത സ്ഥാനം ട്രെഷറർ......നൗഷാദ് എഴുന്നേറ്റു പറഞ്ഞു....അതിലും ഞാനൊരു തിരുത്തു വക്കുന്നു....ശ്രീ സൂരജിനെ എന്റെ നോമിനിയാക്കുന്നു......അവറാച്ചൻ ഞെട്ടിപ്പോയി..കഷ്ടപ്പെട്ടത് താൻ കൊയ്യുന്നത് ഇവനും.....

അപ്പോഴേക്കും കരഘോഷം ഉയർന്നു..അവറാച്ചൻ തളർന്നു....തിരഞ്ഞെടുപ്പ് കഴിഞ്ഞു വേദിയിൽ നിന്നും നൗഷാദിന്റെ പാനൽ വിജയിച്ചതായി കമാലുദ്ദീൻ പറഞ്ഞു...അപ്പോൾ നൗഷാദ് വീണ്ടും ഇടപെട്ടു.....

പ്രിയമുള്ളവരേ പുതുതായി വരുന്നവരെ

💬 Comments

View all comments