Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
നവാസിനെ നോക്കി.....
"സാരമില്ലെടാ.....ഇങ്ങനെ ഒരെണ്ണം കിടക്കട്ടെ നമ്മുക്കൊപ്പം......
"അതെ ഇക്ക....ആ പിന്നെ സ്വർണം എടുക്കാൻ ആളിനെ താരമാക്കി തരട്ടെ....
"നീ റേറ്റ് ചോദിക്ക്.....ആദ്യം....എന്റെ കയ്യിലൊരാളുണ്ട്.....കൊച്ചിയിലെ നമ്പർ വൺ സാധനമാ.....ആര് കാശ് കൂടുതൽ തരുന്നൊ അവർക്കു സാധനം കൊടുക്കാം....
അത് നാളെ പറയാം ഇക്ക....ഇക്ക കരിപ്പൂരിനുള്ള ടിക്കറ്റ് എടുത്തോ....
******************************************************************************************************************
പാർവതിയുടെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി...ബാരി എന്ന നന്മ മരം...പാർവതിയുടെ മനസ്സിൽ ഒരു പവിഴമായി നിലകൊണ്ടു....
ആദ്യമായി താൻ ബാരിയെ കാണുന്നത് ഫാരിയുടെ വീട്ടിൽ വച്ചാണ്....ആരെയും മയക്കുന്ന വശ്യമായ സൗന്ദര്യം....നല്ല ഉയരം....ശരീര ഘടന....മൂക്കിന് താഴെയായി വെട്ടി വൃത്തിയാക്കിയ കട്ടി രോമം നിറഞ്ഞ മീശ....മൊത്തത്തിൽ ഒരു നിവിൻ പോളി ലൂക്കാണ്....തന്നെയുമല്ല ചേട്ടൻ പറഞ്ഞത് വച്ച് സഹായിക്കാനുള്ള മനോഭാവം....അതൊക്കെ ബാരിയുടെ ഒരു പ്ലസ് പോയിന്റ് തന്നെ...സൗമ്യമായ പെരുമാറ്റം....എന്തോ തനിക്കു വല്ലാത്തൊരു ആരാധനപോലെ....
ഏതാവശ്യത്തിനും കൂടെയുണ്ട് എന്ന ആ മെസ്സേജ് ...ഒപ്പം എന്താവശ്യത്തിനും വിളിച്ചുകൊള്ളൂ എന്നും പറഞ്ഞു തനിക്കു തന്ന മൊബൈൽ നമ്പർ....ഇക്കാലത്തു ഇങ്ങനെയും മനുഷ്യരോ....
തന്നെ സഹായിക്കാനായി ഇന്നലെ അടുത്ത് കൂടിയ ഒരുത്തന്റെ ആവശ്യം താൻ കണ്ടതാണ്.....ഒന്നും ആഗ്രഹിക്കാതെ ഇത്രയധികം കൈ അയച്ചു സഹായിക്കുകയും അകത്തു കിടക്കുന്ന മനുഷ്യന്റെ ശരീരത്തിലോടുന്ന ചോര ബാരിയുടേതാണെന്നു ഓർക്കുമ്പോൾ ഒരു വല്ലാത്ത അഭിനിവേശം.....എന്തോ ഒരാരാധന.....ഇനി എന്നാണ് കാണാൻ കഴിയുക....ആ നല്ല മനുഷ്യനെ.....
പാർവതി ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നിൽ വന്നു നിന്ന് കൈകൂപ്പിയ ആ ചെറുപ്പക്കാരനെ കണ്ടത്....ഒപ്പം കുറെ ആൾക്കാരും.....അതെ നെന്മാറയിൽ തന്റെ ജി കെയുടെ രാഷ്ട്രീയ എതിരാളി.....അവൾ മുഖം ചൂളിച്ചു....
"ചേച്ചി.....അവൻ വിളിച്ചു...ഞാൻ ഗോപു...ഗോപകുമാർ....കുട്ടനാട് ആണ് സ്വദേശം....ഇപ്പോൾ റാണിയിലാണ് താമസം....ഞാനായിരുന്നു നെന്മാറയിൽ ജി
💬 Comments
View all comments