Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
കെ സാറിനു എതിരായി മത്സരിച്ചത്.....
"അറിയാം.....ജി കെ മരിച്ചു എന്നറിയാനാണോ ഈ വരവ്....നിങ്ങളോടു എന്ത് ദോഷമാണ് ആ മനുഷ്യൻ ചെയ്തത്.....
"ചേച്ചി...ഞങ്ങൾ എന്ത് പറഞ്ഞാലും ചേച്ചിക്ക് വിശ്വാസം വരില്ല എന്നറിയാം.....എന്ത് തന്നെയായാലും അകത്തു കിടക്കുന്ന ജി കേക്ക് ഞങ്ങളെ വിശ്വാസം കാണുമെന്നും അറിയാം.....ആര് തന്നെയായാലും ഇത് ചെയ്തവരെ ഈ മന്ത്രി സഭ അധികാരമേറ്റു മൂന്നു ദിവസത്തിനകം നിങ്ങളുടെ മുന്നിൽ കൂടി കയ്യാമം വച്ച് കൊണ്ട് പൊടിയിരിക്കും....അതിനപ്പുറമുള്ള വാക്കു തരാൻ ഒന്നും എനിക്കറിയില്ല.....നിങ്ങള് വിശ്വസിക്കണം.....ഞങ്ങളല്ല അത് ചെയ്തത്...ഞങ്ങൾക്ക് പറ്റിയ രാഷ്ട്രീയ എതിരാളി ആയിരുന്നു ജി കെ എന്നുള്ളത് ഞങ്ങൾക്കറിയാം....എന്നാലും ഞങൾ അങ്ങനെ ഒരു സാഹസത്തിനു മുതിരുമെന്നു ചേച്ചിക്ക് തോന്നുന്നുണ്ടോ.....അതും പറഞ്ഞു തീരുമ്പോഴും ഗോപുവിന്റെ കൂപ്പിയ കൈകൾ പിൻവാങ്ങിയിരുന്നില്ല....പിന്നെ ഇത് കുറച്ചു സഹായമാണ്...സ്വീകരിക്കണം....അവൻ കയ്യിൽ കരുതിയിരുന്ന പൊതി പാർവതിക്ക് നേരെ നീട്ടി....
"ആവശ്യമില്ല.....ഇവിടെ ഇപ്പോൾ എല്ലാം കഴിഞ്ഞു.....എന്നാലും നിങ്ങൾ തന്ന വാക്കു ഞാൻ വിശ്വസിക്കുന്നു......അദ്ദേഹത്തിന്റെ പാർട്ടിയിലുള്ള ആരും തിരിഞ്ഞു നോക്കാഞ്ഞിട്ടും നിങ്ങൾക്കിവിടെ വരെ വരാനുള്ള മനസ്സ് തോന്നിയല്ലോ....
"എന്നാൽ ഞങ്ങൾ ജി കെ യെ ഒന്ന് കയറി കണ്ടുകൊള്ളട്ടെ...ഗോപു ചോദിച്ചു.....
"അത് പിന്നെ എല്ലാർക്കും കൂടി കയറാൻ പറ്റുമെന്ന് തോന്നുന്നില്ല.....വരൂ....പാർവതി വിളിച്ചുകൊണ്ടു മുന്നോട്ടു നടന്നു.....ഗോപു പിന്നാലെ ചെന്ന്....
അവരെ രണ്ടാളും കൂടി അകത്തേക്ക് കടന്നു.....ജി കെ മയക്കത്തിലായിരുന്നു..ഗോപു ജി കെയുടെ അരികിൽ ചെന്ന് ആ കയ്യിൽ പിടിച്ചു...അപ്പോഴേക്കും ജി കെ കണ്ണ് തുറന്നു....തന്റെ മുന്നിൽ നിൽക്കുന്ന ആളിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....
"ആശംസകൾ...വിക്കി വിക്കി ജി കെ പറഞ്ഞു....
"കൃഷ്ണേട്ടൻ അധികം സംസാരിക്കണ്ടാ.....ഗോപു പറഞ്ഞു.....ഞങ്ങളെ ഒരിക്കൽ പോലും സംശയത്തിന്റെ മുനയിൽ
💬 Comments
View all comments