Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
പോലും നിർത്തില്ല എന്നറിയാം...എന്നാലും ഒരു വാക്കു തരികയാണ്...ഇതെന്റെ പാർട്ടിയിലുള്ളവരാണെങ്കിൽ പോലും വെറുതെ വിടില്ല.....പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....അധികാരത്തിലേറിയാൽ ത്വരിതപ്പെടുത്തുന്നതായിരിക്കും.....
അപ്പോഴും ജി കെയുടെ കൈകൾ ഗോപുവിന്റെ കയ്യിൽ നിന്നും വിട്ടിട്ടില്ല എന്നുള്ളത് പാർവതി ശ്രദ്ധിച്ചു....
ചേച്ചി....ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചവനാണു.....രാഷ്ട്രീയ ബോധം ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു ഞാൻ...കേവലം ഒരു ഡ്രൈവറായി ജോലി ആരംഭിച്ചത് ഞാൻ എന്റെ അപ്പന് തുല്യനായി കണ്ടിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു....മരണപ്പെട്ടുപോയി....അന്നാമ്മ മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന പേരിൽ കോന്നിയിൽ ഇപ്പോൾ നിലകൊള്ളുന്ന കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉടമ കാർലോസ് മുതലാളി...ആ മനുഷ്യനാണ് എന്നെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചിറക്കിയത്......രാഷ്ട്രീയ നീക്കി പോക്കുകൾ അറിയാമെങ്കിലും ഒരു മനുഷ്യനെയും ശാരീരികമായി കീഴ്പ്പെടുത്താനൊന്നും എനിക്കറിയില്ല ചേച്ചി....ഞാൻ നെന്മാറയിൽ വരുമ്പോൾ അവിടുത്തെ ജനങ്ങളിൽ നിന്നും എന്റെ രാഷ്ട്രീയ സഹപ്രവർത്തകരിൽ നിന്നും ഞാനടുത്തറിഞ്ഞ മനുഷ്യനാണ് ഈ കിടക്കുന്നത്....നീതി നേടി കൊടുക്കേണ്ടുന്നത് എന്റെ ആവശ്യമാണ്....അതും പറഞ്ഞു ഗോപു പുറത്തേക്കിറങ്ങി....പാർവതി ജി കെ യെ നോക്കി...ജി കെ പാർവതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....കുറെ നേരം കൂടി പാർവതി നിന്നിട്ടു പുറത്തേക്കിറങ്ങുമ്പോഴും ഗോപുവും കൂട്ടാളികളും പോയിട്ടില്ലായിരുന്നു.....
ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി....എന്താവശ്യമുണ്ടെങ്കിലും അറിയിക്കാൻ മടിക്കരുത്...ഇത് സ്വീകരിക്കണം....
"ഇപ്പോൾ അതിന്റെ ആവശ്യമില്ല ...പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു...ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നാൽ മതി അത്ര മാത്രം....
"തീർച്ചയായും....അതും പറഞ്ഞു ഗോപു അവിടെ നിന്നിറങ്ങി.....
"എന്തെല്ലാമാണ് സംഭവിക്കുന്നത്,,,...ഒരേറുമ്പിനെ പോലും നോവിക്കാതെ മനുഷ്യന് ആരാണ് ശത്രുക്കളായിട്ടുള്ളത്....പാർവതി ആലോചിച്ചു.....
അവൾ റൂമിനു വെളിയിലെ കസേരയിലേക്ക് വന്നിരുന്നു ...ഒപ്പം ആര്യയും...
***********************************************************************************************************
വൈകുന്നേരം നാലുമണിയോടെ ഫാരി റെഡിയായി....ഇന്നലെ കണ്ട സംഭവങ്ങൾ ഉമ്മയും അസ്‌ലം
💬 Comments
View all comments