0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 8.6K

എറണാകുളം നോർത്തിൽ നിന്നും കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ്സ് ചൂളം വിളിച്ചുകൊണ്ടു നീങ്ങി.....എസ് 5 കമ്പാർട്ട്മെന്റിലെ 48 ആം നമ്പർ സീറ്റിനടിയിലേക്കു തന്റെ ബാഗ് കയറ്റി വച്ചുകൊണ്ടു അവൾ അവിടെ ഇരുന്നു .....നിറച്ചും യാത്രക്കാർ....എപ്പോഴും ബാംഗ്ലൂരിലേക്ക് ഫുൾ സ്വിങ്ങിൽ സർവീസ് നടത്തുന്ന ട്രെയിൻ.....അവൾക്ക് ഓപ്പോസിറ്റിൽ ഇരുന്നത് മറ്റൊരു പെൺകുട്ടി.....ആ കുട്ടിയും ഒറ്റക്കാണ്...ചങ്ങനാശ്ശേരിക്കാരി ബി എസ് സി നേഴ്‌സിങ് തന്നെ.....കുറച്ചു നേരം സംസാരിച്ചിരിക്കുമ്പോഴും അവളുടെ കണ്ണുകൾ അവനെ പരതുകയായിരുന്നു.....അൽത്താഫിനെ......ഒപ്പം അവളുടെ മനസ്സിൽ ആലിയയോടും അസ്ലാമിനോടുമുള്ള വെറുപ്പും കൂടി വന്നു.....ആലുവ സ്റ്റേഷൻ കഴിഞ്ഞപ്പോൾ അവൻ അവളുടെ അരികിലേക്ക് വന്നു.....അൽതാഫ്....നീല ജീൻസിലും കറുത്ത ടീഷർട്ടിലും ഒപ്പം വൃത്തി വെട്ടിയാക്കിയ മുടി...നിവിൻ പൊളി സ്റ്റയിൽ താടി...ആകെ മൊത്തത്തിൽ ഒരു മാറ്റം.....

"ഹായ്...ഫാരി....

"ഹായ് ....അവളും തിരികെ ഹായ് പറഞ്ഞു....അവൻ ചങ്ങനാശ്ശേരിക്കാരി കുട്ടിയെ നോക്കി കൊണ്ടും ഒരു ഹായ് പറഞ്ഞു...

"അവളും തിരികെ ഹായ് പറഞ്ഞു.....

"ഞാൻ ഇവിടൊട്ടിരുന്നോട്ടെ.....അവൻ ആ കുട്ടിയോട് ചോദിച്ചു.....

"ഇരുന്നു കൊള്ളൂ....അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.....

"എന്താ പേര്.....

"സ്റ്റെല്ല.....

"അവൻ ആ കുട്ടിയോട് പരിചയപ്പെട്ടു....അവന്റെ ആ പെരുമാറ്റം ഫാരിയിൽ അല്പം കൂടി ഇമ്പ്രെസ്സിവ് ആയി....പിന്നെ അവൻ ഫാരിയുടെ നേരെ തിരിഞ്ഞു....

"എന്താടോ ഒരു മൗനം.....

"ഏയ് ഒന്നുമില്ല.....ഫാരി ചിരിച്ചു കൊണ്ട് പറഞ്ഞു.....

"ആ പുറത്തു നിന്നത് ആണോ തന്റെ ഉമ്മച്ചി....

"ഊം....അവളൊന്നു മൂളി.....

ഇങ്ങനെ മൂളാനും ഞാൻ മാത്രം ചോദിക്കാനും ആണെങ്കിൽ ഞാൻ പോകുവെ.....അൽതാഫ് പറഞ്ഞു...അവളപ്പോൾ സ്റ്റെല്ലയെ നോക്കി കണ്ണുകാണിച്ചു...

അൽതാഫ് സ്റെല്ലയോടു ചോദിച്ചു....ടീ.ടീ ടിക്കറ്റ് ചെക്ക് ചെയ്തോ.....

"ആ അത് കോട്ടയം കഴിഞ്ഞപ്പോഴേ കഴിഞ്ഞു....

"എന്റേതും കഴിഞ്ഞു....ആലുവ അടുത്തപ്പോൾ.....എന്റെ സീറ്റ്

💬 Comments

View all comments