Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]
നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.....
താൻ കരയാതെടോ.....അൽതാഫ് അവളെ ആശ്വസിപ്പിച്ചു.....
"ഇതെന്റെ ബാരി കൊച്ച.....അവൾ ബാരിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു....
"എസ് ...ഇത് തന്നെ ആൾ.....അൽതാഫ് ചിരിച്ചു കൊണ്ട് പറഞ്ഞു.....
"ഇത് അഷീമ കുഞ്ഞാ.....അവൾ അഷീമയുടെ ഫോട്ടോയും കാണിച്ചു....മറ്റെന്നാൾ ദുബായിക്ക് പോകുവാ.....
"മറ്റന്നാളാണ് ഞാനും പോകുന്നത്......അൽതാഫ് പറഞ്ഞു.....മടിവാളയിൽ ഏതു കോളേജിലാണ്.....
"അവൾ കോളേജിന്റെ പേര് പറഞ്ഞു.....
"ഊം...എല്ലാം നമ്മുക്ക് ശരിയാക്കാഡോ.....അവൻ പറഞ്ഞു....ആ രാത്രിയിൽ അവർ ഒരു പാട് സംസാരിച്ചു.....ഉറക്കമില്ലാതെ അവർ രണ്ടാളും അവരുടെ കഥകൾ പങ്കു വച്ച്.....
കെ എസ് ആർ ബാംഗ്ലൂർ സിറ്റി ജംക്ഷനിലേക്കു വണ്ടിയെത്തും വരെ ......പുറത്തു അൽത്താഫിനെ പിക്ക് ചെയ്യാൻ വന്ന സുഹൃത്തുക്കളോട് അവൻ ഫാരിയെ പരിചയപ്പെടുത്തി.....എല്ലാവരും വേണ്ട സഹായങ്ങൾ ഉറപ്പ് നൽകി.....അൽത്താഫും കൂട്ടുകാരും അവളെ ഹോസ്റ്റലിലാക്കിയിട്ടാണ് തിരികെ പോയത്.....
**********************************************************************************************************
ജി 9 എയർ അറേബ്യായുടെ ഫ്‌ളൈറ്റ് കൊച്ചിയിൽ നിന്നും ഷാർജയിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുവാൻ തയാറായി വാതായനം തുറന്നു കിടക്കുന്നു.....ബോർഡിങ് പാസ് ചെക്കിങ്ങിനുള്ള അന്നൗൻസ്മെന്റ് മുഴങ്ങി....മകനെ ബീനമാമിയോടൊപ്പം നിർത്തിയപ്പോൾ ഉമ്മാക്ക് കൊടുത്ത വാക്കു പാലിക്കുവാൻ ഇറങ്ങി പുറപ്പെട്ടതാണ് താൻ....താൻ കാരണം ഉമ്മ പോകരുത് എന്നാഗ്രഹം കൊണ്ട് മാത്രം....ജന്മം നൽകിയ മകനെ പിരിയുന്നത് ഇതാദ്യമായിട്ടാണ്...അഷീമയുടെ ഉള്ളു പിടഞ്ഞു.....ഉടനെ വന്നു മകനെ കൊണ്ട് പോകാം എന്നുറപ്പിലാണ് താൻ തയാറായതും....ഒന്നുമറിയാത്ത ആ നാലുവയസ്സുകാരൻ ഉമ്മച്ചി മിട്ടായിയും ടോയിയും വാങ്ങാൻ പോയതാണെന്നാണ് കരുതിയിരിക്കുന്നത്.....ആകെ ആശ്വാസം സുഹൈൽ ഉള്ളതുകൊണ്ട് മകൻ സുഹൈലുമായി ഇണങ്ങി ചേർന്നുകൊള്ളും എന്നുള്ളതാണ്.....അവൾ ഓരോന്നാലോചിച്ചുകൊണ്ടു അസ്ലാമിനോടൊപ്പം ഫ്ളൈറ്റിനുള്ളിലേക്കു കടന്നു.....ആദ്യമായിട്ടാണ് വിമാന യാത്ര...ആ ത്രില്ലൊന്നുമില്ല.....അവൾ മൂകയായി എയർ ഹോസ്റ്റസ് കാണിച്ച സീറ്റിലേക്കിരുന്നു.....ഹാ മൂന്നാലു മാസം
💬 Comments
View all comments