0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 8.6K

തന്നെ വിസിറ്റിംഗ് വിസ യുടെ കാലാവധി മൂന്നുമാസമല്ലേ....അവൾ അങ്ങനെ ആശ്വസിച്ചു.....അവസാന പരീക്ഷണമാണത്രെ പോലും.....ഉമ്മയുടെ വാക്കുകൾ.....അവൾ കണ്ണുകൾ ഇറുക്കിയടച്ചു.....അപ്പുറത്തു തന്റെ ചപ്പടാഞ്ചു വയറും തടവി കെട്ടിയോൻ എന്ന് പറയുന്ന മരമാക്കാൻ ഇരിപ്പുണ്ട്....അവനോടു അവജ്ഞ തോന്നിപ്പോയി അവൾക്ക്.....എപ്പോഴോ അവൾ മയക്കത്തിലേക്ക് വഴുതി വീണു.....വിമാനം ശരവേഗത്തിൽ പാഞ്ഞു....നാലുമണിക്കൂർ കഴിഞ്ഞപ്പോൾ ഷാർജ അന്താരാഷ്ട്ര വിമാനത്തിൽ ഇറങ്ങാൻ പോകുന്നു എന്ന അനൗൺസ്‌മെന്റ് കേട്ട്.....അവളുടെ ഹൃദയം വിങ്ങുകയായിരുന്നു......അഷീമ ഫ്ളൈറ്റ് ലാൻഡ് ചെയ്യുന്ന കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.....ഷാർജ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തൊട്ടുരുമ്മി ക്രാച്ച് എന്ന ശബ്ദാത്തോടെ ഇറങ്ങി......ഇതുവരെയും അവനും അവളും തമ്മിൽ സംസാരിച്ചില്ല.....വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ അവൻ അവളോട് പറഞ്ഞു...പാസ്പോർട്ട് എവിടെ?....അവൾ ബാഗിൽ കയ്യിട്ടു പാസ്പോർട് എടുത്തു നൽകി.....പ്രത്യേകിച്ച് ലഗേജുകൾ ഒന്നും തന്നെയില്ലാത്തതിനാൽ പെട്ടെന്ന് പുറത്തിറങ്ങാൻ സാധിച്ചു......ദൂരെ നിന്നും ആരോ ഒരാൾ അസ്ലമിന് നേരെ കൈ കാട്ടുന്നത് അവൾ കണ്ടു.....ഒപ്പം ഒരു ഇരുപതു വയസ്സ് പ്രായം തോന്നുന്ന പയ്യനും......അവന്റെ കയ്യിൽ ഒരു ട്രോളി ബാഗുണ്ട്.....യാത്ര കഴിഞ്ഞു എത്തിയതാണെന്നു തോന്നുന്നു.....അസ്‌ലം അയാൾക്കരികിലേക്കു നടന്നു നീങ്ങി....അഷീമ അവനോടൊപ്പം അയാൾക്കരികിലേക്കു ചെന്ന്.....

"അസ്‌ലമേ യാത്ര ഒക്കെ സുഖായിരുന്നോ?

"ഹാ നവസിക്ക.....സുഖകരം.....ആ നിൽക്കുന്ന ആളിന്റെ പേര് നവാസ് ആണെന്ന് മനസ്സിലായി......അയാൾ തന്നോടൊപ്പം നിന്ന പയ്യനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു.....ഇത് അൽതാഫ്....ഇതാണ് എന്റെ ഒരേ ഒരു മകൻ....ആ പയ്യൻ തന്നെ മുമ്പെങ്ങോ കണ്ടത് പോലെ തന്നെ നോക്കി നിൽക്കുന്നു.....എന്നാലും സൗമ്യമായ നോട്ടമാണ്....ശരീര ഭാഗങ്ങളെ തുളയ്ക്കുന്ന നോട്ടമല്ല.....

"ഇവൻ ആള് ഉഷാറായല്ലോ നവാസിക്ക......

"ഊം....നവാസ് ഒന്ന് മൂളി.....

"ആ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ നവാസിക്ക.....ഇതാണ് അഷീമ....എന്റെ ഭാര്യ.....എന്റെ ബിസിനസ്സ് സാമ്രാജ്യത്തിനു തുടക്കമിടാൻ ഞാൻ കൊണ്ട് വന്നിരിക്കുന്ന എന്റെ രാഞ്ജി.....അസ്‌ലം ചിരിച്ചു കൊണ്ട്

💬 Comments

View all comments