0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : ജി.കെ Read All Parts 6.8K

നോക്കുന്ന കൂട്ടത്തിൽ ആയതുകൊണ്ട് ഓൺലൈനിൽ ഇല്ല......ഞാൻ നസിയുടെ നാട്ടിലെ നമ്പർ തപ്പിയെടുത്തു വാട്ട്സ്ആപ്പ് മെസ്സേജ് ഇട്ടു....

"എവിടെയാണ്?

നസി ടൈപ്പിംഗ്....മുകളിൽ തെളിഞ്ഞു വന്നു....

"എവിടെ പോകാൻ....പത്തുമിനിറ്റ് കൊണ്ട് എന്തായാലും ആവി ആയി പോകില്ലല്ലോ ?????

"സുനി വന്നില്ലേ.....

"എവിടെ...ഞാൻ പറഞ്ഞില്ലേ....ആറുമണിയോടെ വരികയുള്ളൂ എന്ന്...അന്നേരം ധൃതി ബാരി ഇക്കയ്ക്ക് അല്ലായിരുന്നോ?? ? ? ?

"എനിക്ക് ഒരു മീറ്റിംഗ് ഉള്ളതുകൊണ്ടല്ലേ.....വൈകിട്ട് നമ്മുക്ക് ഫ്ലാറ്റിൽ വച്ച് കാണാം.....ഒകെ....

"അപ്പോൾ നൈമ എന്തിനാ അങ്ങനെ പറഞ്ഞത്...എന്റെ മനസ്സിൽ ചിന്തകൾ അലയടിച്ചു.....ഹൊറിസോണിന്റെ വാതിൽക്കൽ എത്തിയത് അറിഞ്ഞില്ല....നൗഷാദ് മുന്നിലുണ്ട്....

"ഹായ്...ബാരി ഇക്ക.....സലാം പറഞ്ഞു.....ഞാൻ സലാം മടക്കി.....ഇന്ന് എക്സിക്യൂട്ടിവ്  കമ്മിറ്റിയാണ്....പ്രസിഡന്റ് തിരഞ്ഞെടുപ്പും.....അവറാച്ചന്റെ വീട്ടിൽ ഇന്നലെ രാത്രി കള്ളു പാർട്ടിയായിരുന്നു.....ആരൊക്കെ മറിഞ്ഞിട്ടുണ്ടാകുമെന്നറിയില്ല....

മുകളിൽ ആരൊക്കെയുണ്ട്....ഞാൻ തിരക്കി.....

കമാൽ സാഹിബും....പിന്നെ പുതിയ ആ സ്വർണ്ണക്കട മാനേജരും...അവന്റെ സെക്രട്ടറി എന്ന ആ പെണ്ണുമ്പിള്ളയും  ,അവറാച്ചനും അയാളുടെ കെട്ടിയോനും , പിന്നെ എക്സിക്യൂട്ടിവ് എല്ലാം കൂടി ഒരു പതിനാല്  പേരും ഉണ്ട്.....

അപ്പോൾ മൊത്തം നമ്മൾ ഇരുപതു പേര് അല്ലെ.....അതിൽ പതിനൊന്നെണ്ണം നമ്മുക്കനുകൂലമായാൽ പ്രസിഡന്റ് സ്ഥാനം കിട്ടും.....അല്ല അവറാച്ചന്റെ പെണ്ണുംപിള്ള പുറത്തായതല്ലേ പിന്നെങ്ങനെ അവർ....

"അവരെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്......നൗഷാദ് പറഞ്ഞു....മണി നാലായി..അവറാച്ചൻ കയറു പൊട്ടിക്കും...വാ കയറാം.....ഞങ്ങൾ ഹൊറൈസൺ ഹോട്ടലിന്റെ ഹാളിലേക്ക് കടന്നു.....

"എന്നെ കണ്ടതും അവറാച്ചന്റെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ച്.....സൂരജ് എന്നെ നോക്കി ചിരിച്ചു.....ഞാൻ തിരിച്ചു ചിരിച്ചു....

അവറാച്ചൻ മുഖത്തെ ജാള്യത മറച്ചു കൊണ്ട്....ബാരി ലോങ്ങ് വാക്കേഷനിലായിരുന്നല്ലോ......

"അല്പം കാര്യങ്ങളുണ്ടായിരുന്നു.....ഞാനും തിരിച്ചു മറുപടി പറഞ്ഞു....സൂരജ് എന്റെ അരികിലേക്ക് വന്നു...ഞാൻ അവനെ ആകെ ഒന്ന് വീക്ഷിച്ചു.....ആകെ മൊത്തത്തിൽ ഒരു മാറ്റം......സൂരജ് എന്നോട്

💬 Comments

View all comments