Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
മതി....ഞാൻ ചരിച്ചു കൊണ്ട് പറഞ്ഞു....എന്നിട്ടു തോളിൽ ഒന്ന് തട്ടി.....എല്ലാവരും കസേരകളിൽ ഇരുന്നു.....പ്രതീക്ഷിച്ചതു പോലെ മൊത്തം ഇരുപതു പേര്.....
കമാലുദ്ധീൻ ഡയസിൽ കയറി......പ്രിയമുള്ളവരേ നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനും ഒപ്പം നമ്മുടെ വാർഷികത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ്......ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ ബാരി റഹുമാൻറെ അഭാവത്തിൽ ഞാനായിരുന്നു ആക്ടിങ് പ്രസിഡന്റ്....ആ ചുമതല ഭംഗിയായി നിർവഹിച്ചു നമ്മുടെ ഭാരവാഹകളെയും തിരഞ്ഞെടുത്തു...ഇനി ഈ യോഗത്തിന്റെ അദ്ധ്യ്ക്ഷ സ്ഥാനം അലങ്കരിക്കുവാൻ പ്രസിഡന്റ് എത്തിയ സ്ഥിതിക്ക് ഞാൻ ഈ യോഗത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിനെ ക്ഷണിക്കുന്നു.......
ഞാൻ ഡയസിലേക്കു കയറി.....മൈക്കിന് മുന്നിൽ നിന്ന്....പ്രിയമുള്ളവരേ...കഴിഞ്ഞ മൂന്നു വർഷക്കാലം നമ്മുടെ സമാജത്തിനെ നല്ല രീതിയിൽ നയിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് തന്നെയാണ് എന്റെ വിശ്വാസം....ഈ ഖത്തറിൽ നമ്മൾ മികവുറ്റ താരങ്ങളെ തന്നെ ഇറക്കിയാണ് നമ്മുടെ വാർഷികകാഘോഷങ്ങൾ കെംകേമമാക്കിയത്.....ഒപ്പം നമ്മുക്ക് നല്ല രീതിയിലുള്ള ഫണ്ടും സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.....നമ്മുടെ ഒക്കെ സ്വപ്നമാണ്...നമ്മുക്ക് ഒത്തുകൂടാൻ ഒരു ഓഫീസ്....ഖത്തർ മലയാളി സമാജത്തിന്റെ ഒരു ഓഫീസ്....അതിന്റെ പ്രാരംഭ ഘട്ട നടപടികൾ ഖർത്തിയാത്തിലെ ഒരു അപ്പാർട്മെന്റ് പോയി കാണുകയും ...അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സമയത്താണ് എനിക്ക് അവിചാരിതമായി നാട്ടിലേക്ക് പോകേണ്ടി വന്നത്...ഇനി പ്രസിഡന്റ് ആയി വരുന്നത് ആര് തന്നെയായാലും നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കഴിയുന്നവർ ആയിരിക്കട്ടെ എന്നാശംസിക്കുന്നു....
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി എന്റെ പേരും ഒരു പാനലിൽ ഉണ്ട് എന്നറിയാനാണ് സാധിച്ചത്...അതുകൊണ്ടു ഇതിന്റെ മോഡറേറ്റർ സ്ഥാനത്തേക്ക് ഞാൻ താത്കാലികമായി കമാലുദ്ദീൻ സാഹിബിനെ തന്നെ ക്ഷണിച്ചുകൊള്ളുന്നു.....തന്നെയുമല്ല ഇതൊരു പരസ്യ തിരഞ്ഞെടുപ്പായതിനാൽ ആര് ആർക്കു വേണ്ടീട്ട് ഈ ബോർഡിൽ മാർക്ക് ചെയതാലും പരസ്പരം നമ്മൾ തമ്മിലുള്ള സ്നേഹത്തിനും
💬 Comments
View all comments