Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
സാഹോദര്യത്തിനും ഒരു കോട്ടവും തട്ടാതെ നമ്മൾ കാത്തു സൂക്ഷിക്കണം എന്നഭ്യർത്ഥിക്കുന്നു.....അത്രയും പറഞ്ഞവസാനിപ്പിച്ചേച്ചു ഞാൻ നേരെ കസേരയിലേക്ക് വന്നിരുന്നു....വളരെ ആത്മവിശ്വാസത്തിലായിരുന്നു അവറാച്ചൻ....കാരണം ഇന്നലെ ഒഴുക്കിയ കള്ളിന്റെ ആലസ്യം ആർക്കും വിട്ടുമാറിയിട്ടില്ലാത്തതു തന്നെ അതിനുത്തമ സാഹചര്യമായി അവറാച്ചൻ കണ്ടു...എനിക്കാണെങ്കിൽ ക്യാൻവാസ് ചെയ്യാനുള്ള സമയവും കിട്ടിയില്ല.....പ്രസിഡന്റ് പദവി നഷ്ടമാകും എന്ന് തന്നെ ഞാൻ ഉറപ്പിച്ചു..
അപ്പോൾ ആദ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക്...അത് കഴിഞ്ഞാൽ നമ്മുക്ക് വാർഷികാഘോഷങ്ങളുടെ ചർച്ച പുതിയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടത്താം.....കമാലുദ്ദീൻ പറഞ്ഞു.....കഴിഞ്ഞ ആറുവർഷമായി നമ്മുടെ ഈ സമാജം നിലവിൽ വന്നിട്ട്....എതിരില്ലാതെ രണ്ടു തവണ നമ്മൾ പ്രസിഡന്റിനെ തിരഞ്ഞെടുത്തു..ഒരു തവണ സദാശിവൻ സാറും പിന്നീട് നമ്മുടെ ശ്രീ.ബാരിയും .പക്ഷെ ഇപ്രാവശ്യം ശ്രീ.അവറാച്ചനും പ്രസിഡന്റ് സ്ഥാനത്തേക്ക് പാനൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് നമ്മൾ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത്.....ഞാൻ ഈ ബോർഡിൽ അവരുടെ പേരുകൾ എഴുതിയിടാം....നിങ്ങൾ പരസ്യമായി തന്നെ വന്നു ടിക്ക് മാർക്ക് ചെയ്തു പോകുക...നമ്മൾ മൊത്തം ഇരുപതുപേരാണ് ഇവിടെ ഉള്ളത്.....സമനിലയിലാണ് ഇതവസാനിക്കുന്നത് എങ്കിൽ നമ്മൾ ഒരു നറുക്കിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും നറുക്ക് വീഴുന്നയാൾ ആദ്യത്തെ ഒന്നരവർഷവും രണ്ടാമത്തെ ആൾ അടുത്ത ഒന്നര വർഷവും ഈ ഭരണസമിതിയെ നയിക്കുന്നതാണ്....ആർക്കെങ്കിലും എതിർപ്പുണ്ടോ.....കമാലുദ്ദീൻ ചോദിച്ചു.....
"അതിന്റെ ആവശ്യമൊന്നും വരില്ലെന്നേ...ഒരു ഇളിച്ച ചിരിയോടു എന്നെ നോക്കി കൊണ്ട് അവറാച്ചൻ പറഞ്ഞു....
കമാലുദ്ദീൻ ബോർഡിൽ പേരുകൾ എഴുതി....
ബാരി റഹുമാൻ
ഫിലിപ്പോസ് അവറാച്ചൻ
അതെന്താ എന്റെ പേര് താഴെ എഴുതിയത്....ഒരു ഉടക്ക് മനോഭാവത്തോടെ അവറാച്ചൻ ചോദിച്ചു....
എന്റെ അവറാച്ച അവറാച്ചന്റെ പേര് ഫിലിപ്പോസ് ആയതു ഞങ്ങളുടെ തെറ്റല്ലല്ലോ....എങ്ങനെ നോക്കിയാലും ആൽഫബെറ്റ് ഓർഡറിൽ അവറാച്ചൻ താഴെ തന്നെയാ....കമാലുദ്ദീൻ ഒന്ന് ആക്കി തന്നെ പറഞ്ഞു....ബി
💬 Comments
View all comments