0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : ജി.കെ Read All Parts 7.2K

അനൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ അവന്റെ ഹൃദയം ഒന്ന് പിടച്ചു.....എന്നെന്നേക്കുമായി ഈ ദുബായി നഗരത്തിനോട് വിട ചൊല്ലുന്ന...ഇനി ഒരു വരവ് എന്നത്തേക്കെന്നു അറിയാൻ വയ്യ.....അവസാനമായി അവൻ ആ നഗരത്തിനോട് സലാം പറഞ്ഞുകൊണ്ട് ഫ്ളൈറ്റിനുള്ളിലേക്കു കടന്നു......ഷബീറിനെയും സുനൈനയെയും മക്കളെയും കൊണ്ട് എമിറേറ്റ്സ് വിമാനം നെടുമ്പാശ്ശേരി ലക്ഷ്യമാക്കി പറന്നു.......തന്റെ പുതിയ പച്ചപ്പ്‌ തേടിയുള്ള യാത്രയാണല്ലോ ഇതെന്നോർത്തു അവൻ സീറ്റ് ഹെഡറിലേക്കു തല ചായ്ച്ചു.........അമ്പരത്തിലെ മേഘങ്ങളേ കീറിമുറിച്ചു കൊണ്ട് എമിറേറ്റ്സ് വിമാനം നെടുമ്പാശേരിയിലേക്കു പറക്കുമ്പോൾ സുനൈനയുടെ മനസ്സിൽ തനിക്കു വരാൻ പോകുന്ന കുഞ്ഞിനെകുറിച്ചും തന്റെ ഭർത്താവിന്റെ പുതിയ ജീവിതമാർഗ്ഗത്തിനെകുറിച്ചുമുള്ള ചിന്തകളായിരുന്നു.....

***************************************************************************************************************

രാവിലെ തന്നെ ടൌൺ ഹാളിനരികിലുള്ള ട്രാവൽ ഏജൻസിയിൽ വൈശാഖൻ എത്തിച്ചേർന്നു....ബാരിയുടെ നിർദ്ദേശപ്രകാരമാണ് താൻ അവിടെ പാസ്പോർട്ട് അഞ്ചു ദിവസം മുന്നേ കൊണ്ടുകൊടുത്തത്.....അവൻ അവിടെ ചെന്നാലുടൻ തന്നെ വിസ ശരിയാകുമെന്ന് പ്രതീക്ഷിച്ചതല്ല....ചുരുങ്ങിയത് ഒരു മാസം എടുക്കുമെന്നായിരുന്നു പ്രതീക്ഷ..പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു കൊണ്ട് വിസ അവൻ ഈ ട്രാവൽ ഏജൻസിയിലാണ് അയച്ചു കൊടുത്തത്....ഇന്ന് പത്തുമണിക്ക് വരുവാനാണ് ട്രാവൽ ഏജൻസിയിലെ ഉടമസ്ഥൻ പറഞ്ഞത്...അവിടെ ആകെ ഒരു ബഹളമയം.....വൈശാഖൻ കാര്യമന്വേഷിച്ചപ്പോൾ ഇന്ന് സൗദിയിലേക്കുള്ള ഒരു ഇന്റർവ്യൂ അവിടെ വച്ച് നടക്കുന്നതായി അറിഞ്ഞു....ഉടമസ്ഥൻ എത്തിയിട്ടില്ല...പകരം രണ്ടു മൂന്നു സ്റ്റാഫുകൾ മാത്രം.....താനെത്ര മണ്ടനാണ്...എന്നെ ഗൾഫ് യാത്ര സഫലമായേനെ ...ഇതുപോലെ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നെങ്കിൽ.....അതുമാലോചിച്ചു കൊണ്ട് വൈശാഖൻ അകത്തേക്ക് കയറി.....തിലകക്കുറിയണിഞ്ഞ തരുണീമണിയോട് വൈശാഖൻ തന്റെ പാസ്സ്പോർട്ടിന്റെ കാര്യത്തെക്കുറിച്ചു തിരക്കി.....

"ചേട്ടൻ ഒരു പതിനൊന്നര കഴിഞ്ഞിട്ട് വാ....സാർ ഇപ്പോൾ കോരിയറുകൾ കളക്ട് ചെയ്യാൻ പോയിട്ടേ ഉള്ളൂ....

"അപ്പോൾ എന്റെ പാസ്പോർട്ട് ഇവിടെ ഇല്ലേ....

"എന്റെ ചേട്ടാ...ഞങ്ങളല്ല വിസ അടിക്കുന്നത്.....അത് ബോംബയിൽ പോയി

💬 Comments

View all comments