0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : ജി.കെ Read All Parts 7.2K

തിരിച്ചു വരണ്ടേ....എന്നാണ് കൊടുത്തത്....

വൈശാഖൻ ദിവസം പറഞ്ഞു....

"എവിടുത്തേക്കുള്ള വിസയാണ്.....

"ഗൾഫിലേക്കുള്ള.....

"അത് മനസ്സിലായി...ഗൾഫിൽ എവിടേക്കാണ്...പോകുന്ന സ്ഥലം പോലും അറിയില്ലേ.....

"അത് ബാരി എന്ന ആളിന്റെ കെയറോഫിലുള്ള ഒരു വിസയാണ്.....

"ആ....മനസ്സിലായി...ബാരി സാറിന്റെ കേസാണ് അല്ലെ....ഖത്തർ വിസ......അപ്പോൾ ചേട്ടൻ എന്തായാലും ഒരു പന്ത്രണ്ടരയോട് വന്നാൽ മതി...വിസ പാസ്സ്പോർട്ടിൽ അടിച്ചിട്ടുണ്ടെങ്കിൽ...പാസ്പോർട്ട് വന്നിട്ടുണ്ടെങ്കിലാണ് കേട്ടോ...ടിക്കറ്റുമായെ സാർ വരുത്തുള്ളൂ...ഇപ്പോഴത്തെ സാഹചര്യം അറിയാമല്ലോ....ഒന്നുകിൽ ഒമാൻ വഴി പോകണം....അല്ലെങ്കിൽ ഡയറക്ട് ഫ്‌ളൈറ്റ് കിട്ടണം.....എന്തായാലും ഇവിടുത്തെ സാർ വരട്ടെ...ചേട്ടൻ ഒന്ന് കറങ്ങി വാ.....ഇന്ന് ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ട്.....അതിന്റെ തിരക്കിലാണ് എല്ലാരും.....ഇപ്പോൾ ക്ലയന്റ് എത്തും.....

വൈശാഖൻ ഇറങ്ങി പ്രതിഭയെ വിളിച്ചു....വിവരം പറഞ്ഞു......ടൗൺഹാളിനു മുന്നിൽ ചുറ്റിപറ്റി നിന്നിട്ടു പതുക്കെ ലിസി ജംക്ഷനിലേക്കു നടന്നു......രണ്ടു രണ്ടര മണിക്കൂർ എങ്ങനെ തള്ളി നീക്കും എന്ന ചിന്തയിലായിരുന്നു വൈശാഖൻ.....അപ്പോഴാണ് അവന്റെ കണ്ണുകൾ മുന്നിൽ കണ്ട ബോർഡിലേക്ക് ഉടക്കിയത്...ബാർ......കാലുകൾ അവനെ അങ്ങോട്ട് ചലിപ്പിച്ചു.....കയ്യിൽ ഇരുപതിനായിരം  രൂപയുണ്ട്.....അതും പ്രതിഭയുടെ കയ്യിൽ കിടന്ന അവസാന സ്വർണ്ണമായ വള പണയം വച്ച് കിട്ടിയത്...ഇവിടെ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കാശ് വല്ലതും ആകും എന്ന് കരുതി തന്നതാണ്......ബാറിന്റെ മുന്നിൽ എത്തിയപ്പോൾ അവന്റെ മനസ്സ് തന്റെ ഭാര്യക്ക് കൊടുത്ത വാക്കോർത്തു.....ഇനി മദ്യപിക്കില്ല എന്ന വാക്ക്......വലിയ ഒരു ദ്വന്ദ യുദ്ധം തന്നെ മനസ്സും തലച്ചോറുമായി നടന്നു.....ആ ബാറിന്റെ വാതിൽക്കൽ തന്നെ പത്തുമിനിറ്റ് നിന്ന്.....വേണ്ടാ....താൻ പ്രതിഭക്കു കൊടുത്ത വാക്കാണ്......അവൻ ബാറിന്റെ ബോർഡിലേക്ക് രണ്ടു മൂന്ന് തവണ നോക്കി......കാലും തലച്ചോറും പ്രേരിപ്പിക്കുന്നുവെങ്കിലും മനസ്സ് തടയുന്നു......അവനപ്പോഴാണ് തൊട്ടുമുന്നിലുള്ള മറ്റൊരു ബോർഡ് കണ്ടത്......മസായ ആയുർവേദിക് തെറാപ്പി.....ബോഡി മസ്സാജ്.സ്റ്റീമു ബാത്....അങ്ങനെ നിരവധി ഓഫാറുകൾ......എന്തായാലും ഒന്ന് മസ്സാജ് ചെയ്യിച്ചേക്കാം......അവൻ മനസ്സിൽ

💬 Comments

View all comments