Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത വിവരം ഓർക്കുന്നത്...അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു ഓൺ ചെയ്തു.....സോറി.....സ്വിച്ച് ഓഫ് ആയിരുന്നു....
"ആ ചേട്ടന്റെ പാസ്‌പോർട്ടും ടിക്കറ്റും റെഡിയാണ്....വരുന്ന തിങ്കളാഴ്ച ...ഇന്ന് വെള്ളി..... ട്രിവാൻഡ്രം ദോഹ.....ഖത്തർ എയർവേയ്‌സ്.....വെളുപ്പിന് നാല് മണിക്ക് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം .....ഏഴുമണിക്കാണ് ഫ്ലൈറ്റ്.....
"എത്രയായി സർവീസ് ചാർജ്.....
"അതൊന്നും വേണ്ടാ ചേട്ടാ...ബാരി സാറിന്റെ വിസക്ക് ഉള്ള ചാർജ് അവിടെ നിന്നാണ്...അപ്പോൾ ഹാപ്പി ജേർണി.....
അവൻ പാസ്‌പോർട്ടും ടിക്കറ്റും വാങ്ങി ഇറങ്ങാൻ നേരം....ആ പെണ്ണ് ചോദിച്ചു....ബാരി സാറിന്റെ കമ്പിനിയിലേക്കു ഒരു ഡ്രാഫ്ട്സ്മാൻ വിസ കൂടി വന്നിട്ടുണ്ടല്ലോ.....ഒരു ശരണ്യ സൂരജ്.....അറിയാമോ.....
"ഇല്ല അറിയില്ല എന്നും പറഞ്ഞുകൊണ്ട് വൈശാഖൻ ഇറങ്ങി......
അവൻ എറണാകുളത്തു നിന്നും ആലപ്പുഴ വഴി ചങ്ങനാശ്ശേരിക്ക് പോകുന്ന ഫാസ്ററ് പാസ്സഞ്ചറിൽ കയറി....അങ്ങനെ താനും ഗൾഫുകാരൻ ആയിരിക്കുന്നു...അതിലുപരി തന്നോട് വിശ്വാസ വഞ്ചന കാണിച്ചവന് അതെ നാണയത്തിലൊരടി...അതാണ് ലക്‌ഷ്യം.....അവൻ കിട്ടിയ സീറ്റിൽ ഇരുന്നു....കണ്ടക്ടർ എത്തി.....ഒരു കൈനകരി......ടിക്കറ്റും എടുത്തു അവന്റെ മനസ്സിൽ ബാരിയോടുള്ള കണക്കുകൾ എങ്ങനെ തീർക്കണം എന്ന ചിന്തയിൽ പായിച്ചു.....രണ്ടര മണിക്കൂർ യാത്രക്കൊടുവിൽ അവന്റെ കുട്ടനാട്ടിൽ അവനിറങ്ങി.....നേരെ വീട്ടിലെത്തിയപ്പോൾ പ്രതിഭയുടെ വക നൂറു ചോദ്യങ്ങൾ.....എല്ലാത്തിനും ചിരിച്ചുകൊണ്ട് മറുപടി നൽകി......എന്നിട്ടു കയ്യിലിരുന്ന പത്തൊമ്പതിനായിരത്തി എന്നൊരു രൂപ അവൾക്കു നേരെ നീട്ടി.....
"അപ്പോൾ കാശൊന്നും ആയില്ലേ.....ചേട്ടാ,,,,,
"അയ്യായിരം രൂപ ആയി സർവീസ് ചാർജ്...പിന്നെ ഇരുന്നൂറു രൂപ യാത്രാച്ചിലവും.....കൈ കഴുകി കൊണ്ട് അവൻ പറഞ്ഞു.....വിശക്കുന്നു വല്ലതുമെടുക്ക്......
പ്രതിഭ ചോറും കറിയും അവനുമുന്നിൽ വിളമ്പി.....നീ കഴിച്ചോ പെണ്ണെ......അവൻ ചോദിച്ചു.....
"കഴിച്ചു ചേട്ടാ....ചേട്ടനെ കാണാഞ്ഞപ്പോൾ ...ഞാൻ വിളിച്ചു നോക്കി...മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു...പിന്നെ ഇങ്ങോട്ട് വിളിക്കുമല്ലോ
💬 Comments
View all comments