Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
അത്രേ ഉള്ളൂ....
"ഹാ..അല്ലേലും അവൾ ഒറ്റക്കല്ലേ ഉള്ളൂ...പിന്നെ ബാരി പറഞ്ഞത് പോലെ രണ്ടാഴ്ച....അത് ശൂ എന്നും പറഞ്ഞു അങ്ങ് പോകത്തില്ലേ കൃഷ്ണേട്ടാ.....എന്തായാലും രണ്ടു മൂന്നാഴ്ച സമയമുണ്ടെന്നല്ലേ പറഞ്ഞത്....പാസ്സ്‌പോർട്ട് ഒക്കെ എങ്ങനെയാണ് എടുക്കുന്നത് എന്ന് പോലും അറിയില്ല.....
"ഞാൻ അന്ന് പറഞ്ഞതല്ലേ പാർവതി എന്റെ പാസ്പോർട്ടിനൊപ്പം എടുക്കാമെന്ന്....അന്ന് നിനക്ക് സംശയമായിരുന്നു...നമ്മളിപ്പോൾ ഉലകം ചുറ്റാൻ പോകുകയല്ലേ എന്ന്...ഇപ്പോൾ എന്തായി....നമ്മുക്ക് ഗോപുവിനെ കൊണ്ടൊന്നു ശ്രമിക്കാം....ജി കെ പറഞ്ഞു....
"അവിടെ ആരെക്കെയോ സിനിമാ താരങ്ങളും വരുന്നുണ്ടെന്നു കേട്ട്.....
"ഊം...ഞാനാണെങ്കിൽ വല്ല രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുത്തത് അല്ലാതെ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാ.....ജി കെ പറഞ്ഞുകൊണ്ട് ചിരിച്ചു....
പാർവതിയെ....ഇപ്പോൾ നമ്മളുടെ ആര്യമോളും ഫാരിമോളും അത്ര വലിയ കോണ്ടാക്ടിലല്ല എന്ന് തോന്നുന്നുണ്ടല്ലോ?
"അതെ ചേട്ടാ.....ആ കൊച്ചിന്റെ കാര്യം കഷ്ടമാണ്.....ഇപ്പോൾ ഹോസ്റ്റൽ ഒക്കെ വക്കേറ്റ് ചെയ്തു എന്നാണു കേട്ടത്....ഞാൻ ബാരിയോട് ഇതിനെക്കുറിച്ചു ഒന്നും ചോദിയ്ക്കാൻ പോയിട്ടില്ല.....അതിന്റെ തള്ള ഭയങ്കര സാധനമാണെന്നാണ് കേട്ടത്....അന്നിവിടെ വേറെ ഒരാളുമായിട്ടു വന്നില്ലേ അയാള് ഫാരി മോളെ ഗൾഫിൽ കൊണ്ടുപോകാഞ്ഞിട്ടു മുട്ടി നിൽക്കുവാ.....ആ പാവം കൊച്ചിന്റെ പഠിത്തം കളയാനായിട്ടു.....
"ബാരിക്കറിയാമോ ഇതൊക്കെ?
"എനിക്ക് തോന്നുന്നു അറിയാമെന്നു....ബാരിയും കൂടാ അതിനെ ഹോസ്റ്റലിൽ നിന്ന് മാറ്റിയത്.....
"ആഹാ പറഞ്ഞു തീർന്നു നാവെടുത്തില്ല....ദാ വരുന്നു ഗോപു.....
"നമസ്കാരം കൃഷ്ണേട്ടാ....കടന്നു വന്ന ഗോപുവിനോപ്പം ഉള്ള ആൾക്കാരെ കണ്ടു പകച്ചു നിന്ന ജി കെ യെ നോക്കി ഗോപു അഭിവാദ്യം ചെയ്തു....
"വരണം എം എൽ എ....അല്ല ഇതൊക്കെ ആരാ....
"ഇതെന്റെ സഹധർമിണി....ഗംഗ.....ഇത് ഡോക്ടർ ആനി....ഇത് ഹസ്ബൻഡ് ആൽബി..ഇത് ഡോക്ടർ ആനിയുടെ മമ്മി മേരി ...
വാ...പ്രതീക്ഷിക്കാത്ത ഒരു വരവായി പോയി....
💬 Comments
View all comments