Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
"ഞാൻ ഇങ്ങോട്ടിറങ്ങിയപ്പോൾ മുതൽ ഇവർ ഒരേ വാശിയിലാ...പാലക്കാടൻ ഉൾഗ്രാമങ്ങൾ കാണാമെന്നും ഒപ്പം ജി കെ എന്ന ഈ മഹാ മനുഷ്യനെ കാണണമെന്നുമുള്ളത്....
"വാ ഇരിക്കിന്....പാർവതി അവരെ ക്ഷണിച്ചു ഇരുത്തി.....
"ജി കെ ....ഇപ്പോൾ ചികിത്സയൊക്കെ....ആൽബി ചോദിച്ചു....
"ഫിസിയോ തെറാപ്പി നടക്കുന്നു.....അല്പം മാറ്റമുണ്ട്.....
"എന്നാലേ ദേ ഈ നിൽക്കുന്ന ഞങ്ങളുടെ എം എൽ എ സാറിനൊരു അഭിപ്രായമുണ്ട്....സാറിന്റെയും കൂടി ഷെയറിലുള്ളതാ ഹോസ്പിറ്റൽ....അങ്ങ് കോന്നിയിലാണ് കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നായിരുന്നു അതിന്റെ പേര്...ഇപ്പോൾ മാറ്റി അന്നമ്മ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നാക്കി....
ജി കെ സാറിനെ ഒരു രണ്ടാഴ്ച അങ്ങോട്ടൊന്നു കൊണ്ടുപോകാം എന്ന് കരുതുകയാണ്...ട്രീറ്റ്‌മെന്റ് ഒക്കെ ഞങ്ങളുടെ വക...ആനി പറഞ്ഞു....
"അയ്യോ...ഞാൻ ഇപ്പോൾ പെർഫെക്ട് ആണ്...നിങ്ങൾ എന്നെ ഇല്ലാണ്ടാക്കരുത്.....ജി കെ പറഞ്ഞു...
"അതല്ല ജി കെ...നിങ്ങളെ ഈ വീൽ ചെയറിൽ നിന്നും രണ്ടാഴ്ചക്കകം എഴുന്നേൽപ്പിക്കുക എന്നുള്ളത് എന്റെയും കൂടി ആവശ്യമാണ് എന്ന് കൂട്ടിക്കോ...ഗോപു പറഞ്ഞു....
"ഗോപു...ഞങ്ങൾ ഒരു മൂന്നാഴ്ച കഴിഞ്ഞു പുറത്തു പോകാനുള്ള പരിപാടിയാണ്...അതിനിടയിൽ ഈ ചികിത്സയും കാര്യനങ്ങളുമൊക്കെ.....
"അതൊക്കെ എനിക്ക് വിട്ടേര്....ഗോപു പറഞ്ഞു....സ്‌പെഷ്യൽ കെയർ തന്നെയുണ്ടാകും.....ആ പഴയ ചുറു ചുറുക്കുള്ള ജി കെ യെ ഞങ്ങൾക്ക് വേണം.....
"എന്നാൽ ഒരു കാര്യം കൂടി എനിക്ക് ചെയ്തു തരണം...പാർവതിക്ക് ഒരു പാസ്‌പോർട്ടിന് അപേക്ഷിക്കണം....പെട്ടെന്ന് കിട്ടത്തക്ക രീതിയിൽ....അത് കിട്ടിയാലേ വിസ എടുക്കാൻ പറ്റുകയുള്ളൂ എന്നാണു പറഞ്ഞത്....
"ആഹാ...വിദേശ യാത്രയാണോ?അത് കൊള്ളാല്ലോ.....അതൊക്കെ ഞാനേറ്റു......
അത് മതി ....ജി കെ പറഞ്ഞു...
"അത് പോരല്ലോ...ഡോക്ടർ ആനി ചോദിച്ചതിനുള്ള മറുപടി ഇതുവരെ തന്നില്ല ജികെ?
"ഞാനെന്തു പറയാനാണ് എന്നും പറഞ്ഞുകൊണ്ട് പാർവതിയെ നോക്കി....
💬 Comments
View all comments