Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
ആര് തന്നെയായാലും മായിച്ചു കളയാൻ പറ്റും..ഒപ്പം പോലീസിനും ഈ കേസിൽ അത്ര വലിയ ആത്മാർഥത ഉണ്ടാകുകയും ഇല്ല....ഞാൻ സർക്കിളുമായി സംസാരിച്ചു ഇതിനു ഇൻഷിയെറ്റിവ് എടുത്തു ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്....
"അതായത് നിങ്ങൾ മക്കൾ എല്ലാവരും ഉള്ള സ്ഥിതിക്ക് ആരെങ്കിലും രണ്ടോ മൂന്നോ പേര് ചേർന്ന് ഒരു പരാതി സമർപ്പിക്കുക....മാമിയുടെ മരണത്തിൽ സംശയമുണ്ടെന്നും പറഞ്ഞു....
സുനീറും മറ്റുള്ളവരും മുഖത്തോടു മുഖം നോക്കി....അഷീമ എന്തോ ആലോചിച്ചു....എന്നിട്ടു പറഞ്ഞു....
"അന്നത്തെ ദിവസം ബീന മാമിക്കും നസി നാത്തൂനും ഓർമ്മയുണ്ടോ?
"ബീനയും നസിയും മുഖത്തോടു മുഖം നോക്കി....
നിങ്ങൾക്കോർമ്മയില്ലെങ്കിലും എനിക്ക് മറക്കാൻ പറ്റാത്ത ദിവസമല്ലേ അന്ന്....
"നീ വളവള സീരിയൽ ഡയലോഗ് പറയാതെ കാര്യം പറ....സുനീർ പറഞ്ഞു.....
"ആ വൃത്തികെട്ട നാറിയും എന്റെ ചേട്ടത്തിയെന്നു പറയുന്ന താടകയും കൂടി ഇവിടെ വന്നു പ്രശ്നമുണ്ടാക്കിയതിന്റെ അന്നാണ് ഉമ്മയ്ക്ക് ഇങ്ങനെ സംഭവിച്ചത്.....എവിടെ വേണമെങ്കിലും ഞാൻ ഒപ്പിടാം.....അഷീമ മുന്നോട്ടു വന്നു....
"അതെ....സുഹൈലും പറഞ്ഞു...അന്നാണ് മാമി കുഴഞ്ഞു വീണത്.....
"ആ.....കുറെ ഉണ്ണിയപ്പം ആലിയ ഇത്തി കൊണ്ട് വന്നു....അതിൽ സ്‌പെഷ്യൽ ആയിട്ട് നൈമ ഇത്തിക്കും ഉണ്ടായിരുന്നു.....അത് ബാരി ഇക്കയാണ് എയർപോർട്ടിൽ വച്ച് എടുത്തു കളഞ്ഞത്.....നസി പറഞ്ഞു....
"അപ്പോൾ അതാണ് സംഭവം...ഒന്നുകിൽ ബാരി ഇക്കയ്ക്ക് അറിയാം....അതിൽ വിഷാംശം ഉണ്ടായിരുന്നു എന്ന്....അതിനു പിന്നിൽ ആരാണ് എന്നാണ് കണ്ടു പിടിക്കേണ്ടത്.....അസ്‌ലം....ആണോ...അതോ ഇനി....
"പന്ന നായിന്റെ മോളെ കുത്തി കുടല് പുറത്തു ചാടിക്കണം.....സുനീർ ചാടിയെഴുന്നേറ്റു.....
"അവിടെ ഇരിക്ക് സുനീർ ഇക്ക....ഇതാണ് പ്രശ്നം.....ആദ്യം നമ്മുക്ക് നൈസായിട്ടു വേണം ആളാരായാലും കണ്ടു പിടിക്കാൻ....അതുകൊണ്ടു എന്റെ അന്വേഷണം സ്റ്റാർട്ട് ചെയ്യണമെങ്കിൽ ഒരു പരാതി നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.....പ്ലീസ്....അഷീ...ഒരു വെള്ള
💬 Comments
View all comments