0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.4K

നൈമ ഇവിടെ നിൽക്കാമെന്ന് പറഞ്ഞു.....തന്നെയുമല്ല നസി വന്നിട്ടുമില്ലല്ലോ.....വീട്ടിലേക്ക്....

"നിങ്ങളെങ്ങനെ പോകും.....ഇതിനകത്തു എല്ലാര്ക്കും കൂടി പോകാൻ പറ്റില്ലല്ലോ?

സുനീറിന്റെ വണ്ടിയെടുത്തു ഞങ്ങളെ അങ്ങോട്ടാക്ക്...നിങ്ങൾ അതിൽ പോയിട്ട് വാ.....ബീന പറഞ്ഞു.....

"അളിയാ താക്കോൽ ഇന്നാ.....സുനീർ താക്കോൽ പോക്കറ്റിൽ നിന്നും എടുത്തു ഇട്ടുകൊടുത്തു.....ഷബീറും സുഹൈലും ബീനയും സുനൈനയും അഷീമായും നസിയും മക്കളും കയറി യാത്ര തിരിച്ചു..... അവരുടെ കാർ പുറത്തേക്കു മറഞ്ഞപ്പോൾ നൈമ എഴുന്നേറ്റു ഗേറ്റടക്കാനായി പോയി...ഗേറ്റടക്കുമ്പോഴാണ് ദൂരെ റോഡിൽ നിന്നും ഇറങ്ങി വരുന്ന ശരണ്യയെ കണ്ടത്....നൈമ അവളെ കണ്ടപ്പോൾ ഗേറ്റു പകുതി ചാരികൊണ്ടു ഗേറ്റിനരികിൽ നിന്ന്....

"പിള്ളേരെന്തിയെടി ശരണ്യേ?നൈമ തിരക്കി....

"കുഞ്ഞുങ്ങളെ ഏട്ടന്റെ വീട്ടിലാക്കി ഇത്താ....ബാരി ഇക്ക സുഖമായിട്ടിരിക്കുന്നോ?

"സുഖം...സൂരജ് വിളിച്ചോടി.....

"ആ വിളിച്ചു....എനിക്ക് അവിടെ ഒരു ജോലി ശരിയായിട്ടുണ്ട് ഇത്താ...വിസ അടിക്കാൻ കൊടുക്കാൻ പോയിട്ടുള്ള വരവാ....ഞാൻ അങ്ങോട്ട് ചെല്ലുന്നതിനു അങ്ങേർക്ക് ഒരു താത്പര്യവുമില്ലാത്തതു പോലെയാ സംസാരം.....കഴിഞ്ഞ വെള്ളിയാഴ്ച ഇവിടുത്തെ ഒരു ആറരക്ക് വിളിച്ചേച്ചും പറയുകയാ.....നീ ഇങ്ങോട്ടു വരണ്ട കാര്യമില്ല....വേണ്ടതൊക്കെ അങ്ങ് അയച്ചു തന്നോളം എന്ന്.....

"നീ അങ്ങോട്ട് ചെന്നാൽ അവന്റെ തോന്ന്യവാസങ്ങൾ ഒന്നും നടക്കില്ലല്ലോ.....

"വിസ അടിക്കാൻ കൊടുത്തെന്നു പറഞ്ഞാൽ ഇനിയെന്താവുമോ എന്തോ?ഞാൻ വീട്ടിലോട്ടു ചെല്ലട്ടെ ഇത്താ....വിളക്ക് വെക്കാൻ നേരമായി വരുന്നു.....ശരണ്യ നടന്നു മറഞ്ഞപ്പോൾ ഗേറ്റടച്ചു മുകളിലത്തെ ബോൾട്ടുമിട്ടു അകത്തേക്ക് കയറി....അപ്പോൾ അടുക്കള വാതിലിൽ നിന്നും സുനീരും അകത്തേക്ക് വന്നു.....ആരായിരുന്നു ഇത്തി പുറത്തു.....സുനീർ അടുക്കളവാതിൽ ചേർത്തടച്ചുകൊണ്ടു ചോദിച്ചു.....

അതാ ശരണ്യ ആയിരുന്നെടാ.....

"അവരായിരുന്നു....അവരെ കാണുമ്പോൾ രണ്ടു വർത്താനം പറയണമെന്ന് കരുതിയതാ.....

"അവളൊരു പാവമാടാ.....അവളെന്തായാലും അങ്ങോട്ട് വരുന്നുണ്ട്.....അവന്റെ സകല സൂക്കേടും മാറിക്കൊള്ളും.....അവൻ അത് കേട്ടുകൊണ്ട് മുകളിലത്തെ തന്റെ മുറിയിലേക്ക് സ്റ്റെയർ

💬 Comments

View all comments