0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.8K

കഷ്ടം തന്നെ ഈ ചെക്കനെ കൊണ്ട്....അവൾ ഓടി പോയി ടീ വിയുടെ പ്ളഗ് ഊരി വിട്ടു.....

ഞാൻ ഒരു അത്യാവശ്യ കാര്യം സംസാരിക്കാനാണ് വന്നത്....സുഹൈൽ തുടക്കമിട്ടു....

"അഷീമയുടെ കാര്യമാണെങ്കിൽ ഇനി അത് പറയണ്ട കാര്യമില്ലല്ലോ...അവര് സുഖമായി ഇരിക്കുന്നു എന്നുള്ളതിനുള്ള തെളിവല്ലേ അവളെ ഉമ്മയുടെ മരണത്തിനു പോലും അവൻ കയറ്റി വിട്ടത്....ആലിയ സുഹൈലിനെ നോക്കി പരിഹാസ രീതിയിൽ തന്നെ പറഞ്ഞു.....

"അല്ല....ആലിയയുടെ കാര്യം പിന്നീട് തീരുമാനിക്കാം ...ആദ്യം ഇവരെല്ലാവരും എന്ന് വച്ചാൽ നൈമ ഇത്തിയും,സുനൈന ഇത്തിയും,അഷീമായും,സുനി ഇക്കയും ചേർന്ന് ഒരു പരാതി തയാറാക്കിയിട്ടുണ്ട്.....മാമിയുടെ മരണവുമായി ബന്ധപ്പെട്ടു അത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു......സുഹൈൽ ആലിയയുടെ കണ്ണുകളിൽ നോക്കിയാണ് സംസാരിച്ചത്...അവളുടെ ഭാവമാറ്റം അവൻ അറിഞ്ഞു......പിന്നെ പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജനും ,ഹോസ്പിറ്റലിലെ ഡോക്ടറും സംശയം പ്രകടിപ്പിച്ചതിനെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നീക്കം...അതിനു വേണ്ടീട്ട് ഇത്തിയും കൂടി ഒന്ന് ഒപ്പിട്ടാൽ നന്നായിരുന്നു.....

"അല്ല ഞാനെന്തിനാ ഒപ്പിടുന്നത്...അവളുടെ കണ്ണുകളിലെ തീക്ഷണത സുഹൈൽ കണ്ടു....എനിക്ക് യാതൊരു സംശയവുമില്ല.....ഉമ്മയ്ക്ക് ഒരു തലകറക്കം വന്നു....പിന്നീട് അറിയുന്നത് കോമ സ്റ്റേജിലാണെന്നാണ്.....പിന്നെ മരിച്ചതും....എനിക്ക് പ്രത്യേകിച്ച് സംശയമൊന്നുമില്ല.....

"എന്ന് പറഞ്ഞാൽ എങ്ങനെയാ.....ഇത്തി.....ഇത് നമ്മുടെ ആവശ്യമല്ലേ.....

"അത് ഞങ്ങള് നോക്കിക്കൊള്ളാം.....ആയുസ്സ് തീർന്നു ദൈവം തമ്പുരാൻ കൊണ്ടുപോയാലും കൊലപാതകം ആക്കാൻ ആൾക്കാർക്കാണ് ദൃതി.....

"അങ്ങനല്ലല്ലോ ഇത്തി...ഇത് കൊലപാതകമാണോ ആത്മഹത്യയാണോ അതോ സാധാ മരണമാണോ എന്ന് പോലീസല്ലേ തീരുമാനിക്കേണ്ടത്......അത് തന്നെയുമല്ല ഇത്തി കൊണ്ട് വന്ന എന്തോ കഴിച്ചിട്ടാണ് മാമി അന്ന് തല ചുറ്റി വീണത് എന്നും അവര് പറഞ്ഞു.....

"അല്ല ഇതൊക്കെ അന്വേഷിക്കാൻ നീയാരാ.....അല്ലെ......ഞങ്ങള് വീട്ടുകാര് നോക്കിക്കൊള്ളാം.....

ഷബീർ എന്തോ പറയാൻ തുനിഞ്ഞപ്പോൾ സുഹൈൽ തടഞ്ഞു....."നിങ്ങളെ ആണ് എല്ലാര്ക്കും

💬 Comments

View all comments