0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 8.6K

ബെല്ലമർത്താനായി ഷബീർ തുനിഞ്ഞതും കതകു തുറന്നതും ഒരുമിച്ചായിരുന്നു.....അപ്പോൾ ഒരാൾ അകത്തു നിന്നും പുറത്തേക്കു ഇറങ്ങുകയായിരുന്നു.....ആലിയ  മുടി വാരികെട്ടികൊണ്ടു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ഷബീറിനെയും സുഹൈലിനെയുമാണ് കണ്ടത്....

"അല്ല നിങ്ങളോ?ഈ വഴിയൊക്കെ അറിയുമോ ഷബീറെ.....

"അപ്പോൾ പറഞ്ഞത് പോലെ നാളെ ഉച്ചയോടെ വണ്ടിയുമായി വരാം.....ഇറങ്ങിയ ആൾ അവരുടെ സംഭാഷണം ശ്രദ്ധിക്കാതെ ആലിയയോട് പറഞ്ഞിട്ട് പോയി....

"ഊം...അവൾ അയാളെ നോക്കി ഒന്ന് മൂളി....

അയാൾ ലിഫ്റ്റിൽ കയറി താഴേക്ക് പോയപ്പോൾ ഷബീർ ചോദിച്ചു...."ആരാ ചേട്ടത്തി അത്.....

"ആ....അത്....അത് ഫാരി മോളുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ്....നാളെ അവര് ബാംഗ്ലൂരിന് പോകുന്നു....എന്നോട് ചെല്ലുന്നോ എന്ന് ചോദിയ്ക്കാൻ വന്നതാണ്.....

"അല്ല ആലിയ ഇത്തിയെ മാമിയുടെ മരണ ശേഷം അങ്ങോട്ട് കണ്ടില്ലല്ലോ.....സുഹൈലാണ് ചോദിച്ചത്.....

"ഓ....അവിടെ ഞങ്ങളെക്കാളും ആധിപത്യം ഉള്ളോരുള്ളപ്പോൾ ഞങ്ങളുടെ ആവശ്യമെന്തിനാ.....ആലിയ പരിഹാസ രൂപേണ പറഞ്ഞു.....

"മോനെന്തിയെ?.....ഷബീർ തിരക്കി......

"അവൻ ടൂഷന് പോയി...അല്ല നിങ്ങള് വെളിയിൽ നിൽക്കുന്നതെ ഉള്ളോ....അതോ അകത്തോട്ടു കയറുന്നില്ലേ....ആലിയ ഷബീറിനെ നോക്കി ചോദിച്ചു.....ഷബീറും സുഹൈലും അകത്തേക്ക് കടന്നു.....കുടിക്കാൻ ചായ എടുക്കട്ടേ......

"വേണ്ട.....ഷബീർ പറഞ്ഞു.....

"അഷീമ വന്ന വിവരം അറിഞ്ഞോ?സുഹൈലാണ് ചോദിച്ചത്....

"എവിടെ വന്നു...എപ്പോൾ.....ആലിയ കണ്ണുകൾ തള്ളി ജിജ്ഞാസയോട് ചോദിച്ചു....

"അവള് കഴിഞ്ഞ തിങ്കളാഴ്ച വന്നു.....ഷബീറാണ് മറുപടി പറഞ്ഞത്.....മാമി മരിച്ചത് അറിഞ്ഞുകൊണ്ട് വന്നതാണ്.....സുഹൈൽ ഇടയിൽ കയറി പറഞ്ഞു.....

"ആ....അസ്‌ലം വിളിച്ചതുമില്ല....അതുകൊണ്ടു അറിഞ്ഞതുമില്ല......ആലിയ ഡൈനിങ് ടേബിളിനരികിലെ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.....

"അല്ല ടീ വി ഓൺ ആയി കിടക്കുകയാണല്ലോ......എന്താ പുതിയ പടം വല്ലതും കാണുകയായിരുന്നോ? സുഹൈൽ ചോദിച്ചു.....അവൾ ഒന്ന് പകച്ചു.....അത് മോൻ ഏതോ പഴയ സീ ഡി ഇട്ടു കണ്ടു കൊണ്ടിരുന്നതാ....വല്ലാത്ത

💬 Comments

View all comments