Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]
കുട്ടൻ കരുതിയിരിക്കുന്നത്......
"അതിവിടെ വന്നിട്ട് വേണ്ടതെന്താണോ അതെല്ലാം തരും.....ബാരിയുടെ റിപ്ലൈ വന്നു
"അതുമതി....പാർവതി തിരിച്ചു ഒരു സ്മൈലിയിട്ടു കൊണ്ട് പറഞ്ഞു...അപ്പോഴേക്കും ജി കെ രണ്ടാളെയും വിളിച്ചിട്ടു തിരികെ വന്നു....
"ഇയ്യിടെ ആയി മൊബൈലിൽ കുത്ത് ഇത്തിരി കൂടുന്നുണ്ട് ഹെന്റെ പാറുവേ...ജി കെ ചിരിച്ചുകൊണ്ട് പറഞ്ഞു.....
"ഹെന്റെ കൃഷ്ണേട്ടാ....ചുമ്മാ ഇങ്ങനെ ഫേസ്‌ബുക്കിൽ തോണ്ടി തോണ്ടി കമന്റു ചെയ്യുന്നതല്ലേ.....പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു...അതെ കൃഷ്ണേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ?
"നിന്നോട് ഞാൻ കള്ളം പറഞ്ഞിട്ടുണ്ടോ?പിന്നെന്താ.....ജി കെ പറഞ്ഞു....
"അല്ല എനിക്ക് കൃഷ്ണേട്ടനോട് ചോദിയ്ക്കാൻ ഒരു മടിയുണ്ടേ...അത് കൊണ്ടാ...."പാർവതി പറഞ്ഞു....
"എന്നോട് ചോദിക്കുന്നതിനു എന്തിനാ പാറു ഇത്ര മടി......ജി കെ ചിരിച്ചുകൊണ്ട് പറഞ്ഞു.....
"അതെ നമ്മൾ കോന്നിയിൽ പോയി നിന്നില്ലേ...ആ ഗോപുവിന്റെ ബംഗ്ളാവിൽ....പാർവതി തുടക്കം കുറിച്ച്....
"ഊം....ജി കെ മൂളി....
"അവിടെ അസ്വാഭാവികമായി എന്തെങ്കിലും തോന്നിയോ കൃഷ്ണേട്ടാ....പാർവതി തിരക്കി.....
"എന്ത് അസ്വാഭിവകത....അത് വരിക്കാശ്ശേരി മനയല്ലല്ലോ ....അസ്വാവാഭികത ഒക്കെ തോന്നാൻ....അതവർ കൂട്ടുകുടുംബത്തോട് കഴിയുന്ന ഒരു വീട്....അത്രമാത്രം....ജി കെ പറഞ്ഞു....
"ഓ....ഈ കൃഷ്ണേട്ടന്റെ ഒരു കാര്യം.....കൃഷ്ണേട്ടാ അതല്ല....എനിക്ക് ഈ രണ്ടാഴ്ച കൊണ്ട് എന്തെക്കെയോ തോന്നി....അല്ലെങ്കിൽ തന്നെ നോക്കിയേ ഗോപു,ഗംഗ....ആൽബി...ആനി...അതെങ്ങനെയാ കൂട്ടുകുടുംബം ആകുന്നത്....പാർവതി തന്റെ സംശയം പറഞ്ഞു...എന്നിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു....ചിലപ്പോൾ തോന്നും ഗോപുവിന്റെ ഭാര്യയാണ് ആനിയെന്ന്...ആൽബിയുടെ ഭാര്യ ഗംഗയും.......
"നീ വേണ്ടാതീനം ഒന്നും പറയണ്ട....ഒരു തെറ്റ് തിരുത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്നിങ്ങനെ നടക്കുന്നത്....അവരായി അവരുടെ പാടായി....നമ്മൾ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ഇടപെടുന്നത്...പിന്നെ അവർ ഒരുമിച്ചു താമസിക്കുന്നതിന്റെ പിന്നിൽ ഒരു കഥയുണ്ട്...അതൊക്കെ പിന്നാലെ പറഞ്ഞു തരാം...ഇവരുടെ ഒരു കാരണവർ ഉണ്ടായിരുന്നു...കാർലോസ് മുതലാളി
💬 Comments
View all comments