Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]
നോക്കിയിട്ടു പറഞ്ഞു.....ആ നിങ്ങൾ ടെർമിനൽ 2 ൽ പോകണം ..എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ്....ദുബായി കോഴിക്കോട് കൊച്ചി....നാളെ വൈകിട്ട് മൂന്നരയാകുമ്പോൾ റിപ്പോർട് ചെയ്‌താൽ മതി....അയാൾ പറഞ്ഞു...നിങ്ങൾക്ക് ട്രാൻസിറ്റ് വിസ ഉണ്ടോ?
സൂരജ് കയ്യിലിരുന്ന വിസ പേപ്പർ നീട്ടി.....
"എന്റെ ഭായി ഇത് വിസിറ്റിംഗ് വിസ ആണല്ലോ....നിങ്ങൾക്ക് പുറത്തിറങ്ങാമല്ലോ....
"ആ ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാണ് എന്നിട്ടു നാട്ടിൽ പോകാൻ...ഇത്രയും വലിയ എയർപോർട്ടിൽ ആദ്യമായിട്ടാണ് ..അതാണ് തിരക്കിയത്....സൂരജ് പറഞ്ഞു...
"നിങ്ങള് ആ കാണുന്ന കൗണ്ടറിൽ ചെന്ന് പാസ്‌പോർട്ടും ഈ പേപ്പറും കാണിക്ക് .....അയാൾ കാണിച്ചു കൊടുത്ത കൗണ്ടറിലേക്ക് സൂരജ് ചെന്ന്....
എല്ലാം പൂർത്തിയാക്കി പുറത്തിറങ്ങി ....ഇന്ന് വൈകുന്നേരവും നാളെ പകലും ദുബായി നഗരത്തിൽ...ഇന്ന് തന്നെ ഖത്തണി സാബ് പറഞ്ഞിടത്തു എത്തണം എന്നാണ് പറഞ്ഞിരിക്കുന്നത്......പുറത്തേക്കിറങ്ങി ഒരു ടാക്സിക്ക് കയറി....അജി എഴുതിക്കൊടുത്ത അഡ്രസ്സ് ഡ്രൈവറെ കാണിച്ചു.....ഡ്രൈവർ സൂരജിനെ ഗോൾഡ് സൂക്കിനടുത്തെത്തിച്ചു അരമണിക്കൂർ കൊണ്ട്....അവിടെ ഇറങ്ങി അടുത്ത കടയിൽ അഡ്ഡ്രസ്സ് കാണിച്ചു....
"ഇവിടെ എല്ലാം സ്വര്ണക്കടകളാണ് ഭായി....അകത്തോട്ടു നോക്കി ചെല്ലുമ്പോൾ ചിലപ്പോൾ അറിയാൻ പറ്റുമായിരിക്കും....ആ കടയിൽ നിന്നയാൾ പറഞ്ഞു....."പുതിയ ഷോപ് ആണോ?തുറന്നു രണ്ടു മൂന്നാഴ്ചക്കകം അടച്ചത്.....അയാൾ തിരക്കി.....
"പുതിയ ഷോപ്പാണ്....അടച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് അറിയില്ല....സൂരജ് പറഞ്ഞു.....
"നിങ്ങള് ദേ ഈ ഗലി കയറി അകത്തോട്ടു ചെല്ലുമ്പോൾ നാസർ സ്‌ക്വയർ എത്തും.....മുന്നിൽ പാർക്കും ഒക്കെയുണ്ട്....അവിടെ മൂന്നാമത്തെ ഷോപ്പ്....അയാൾ പറഞ്ഞുകൊടുത്തു.....സൂരജ് അയാൾ പറഞ്ഞ വഴിയിൽ കൂടി എത്തി...അവിടെയുള്ള മറ്റൊരുകടക്കാരനോട് അഡ്ഡ്രസ്സ് കാണിച്ചു....
"ദേ...ആ കാണുന്നതാണ്....ആ അടഞ്ഞു കിടക്കണത്...നിങ്ങൾ ആരാ....അയാൾ തിരക്കി....
"എന്റെ മുതലാളിയുടേതാണ് ആ കട...സൂരജ് പറഞ്ഞു.....ഞാൻ ഇവിടുത്തെ വിവരങ്ങൾ അറിയാഞ്ഞിട്ടു അന്വേഷിച്ചു വന്നതാണ്.....
💬 Comments
View all comments