Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]
ഞാൻ മനസ്സിലാക്കി സാറേ.....കറ കളഞ്ഞ ഒരു സത്യസന്ധനായ രാഷ്ട്രീയക്കാരനാണ് എന്ന് തോന്നിപ്പോയി.....
"ഊം....ഒരു കാര്യം ചെയ്യൂ...മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമല്ലോ ...സൊ.....അതുകൊണ്ട് അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ സബ്ജയിലിൽ കസ്റ്റഡിയിൽ സൂക്ഷിക്കുവാൻ വേണ്ടി ചേർത്തേരെ..പബ്ലിക്ക് പ്രോസിക്യൂട്ടറെ ഞാൻ കണ്ടുകൊള്ളാം...ഇന്നത്തെ ദിവസം വച്ച് അറസ്ററ് രെജിസ്റ്റർ ചെയ്തോ .....ഇതൊന്നുമറിയാതെ ആലിയ പുറത്തുണ്ടായിരുന്നു....
കുറെ കഴിഞ്ഞപ്പോൾ ആലിയയെ വന്നു വിളിച്ചത് സരസമ്മയും വേറെ രണ്ടു പോലീസുകാരുമായിരുന്നു....."എണീറ്റ് വാടീ...സരസമ്മ വിളിച്ചു.....
"എങ്ങോട്ടെന്നറിയാതെ ആലിയ കൂടെ ചെന്നപ്പോൾ ആലിയ തിരക്കി....എവിടെക്കാ സാറേ....
"തറവാട്ടിലൊട്ടിറക്കാൻ സാറ് പറഞ്ഞു.....കയറടി.....
അവളെയും കൊണ്ട് ജീപ്പ് മുന്നോട്ടു നീങ്ങി.....പുന്നപ്ര ആയപ്പോൾ ആലിയ പറഞ്ഞു..."ഇതിലെ അകത്തൊട്ടാണ് സാറേ തറവാട്.....
"തഫാ മിണ്ടാതെ ഇരിയടീ...നിന്നെ തറവാട്ടിൽ ഇറക്കാം...പോലീസ് ജീപ്പ് ചെന്ന് നിന്ന സ്ഥലം കണ്ടു ആലിയ ഞെട്ടിപ്പോയി..."ജില്ലാ കോടതി"ഒരു തയാറെടുപ്പുമില്ലാതെ......
മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി....പതിനഞ്ചു ദിവസത്തിനകം മറ്റുള്ളവരെ ഹാജരാക്കി മൊഴിയെടുക്കുവാൻ ആവശ്യപ്പെട്ടു....ബാരി,ജി കെ,ഷബീർ,ഇവർ മൂന്നുപേരും ഹാജരാകണം എന്ന് ആലിയയുടെ മൊഴികെട്ട കോടതി തീരുമാനിച്ചു...ഒപ്പം ആലിയയെ പതിനഞ്ചു ദിവസം റിമാന്റ് ചെയ്തു സബ്ജയിലിൽ ആക്കുവാൻ കോടതി ഉത്തരവിട്ടു....
***************************************************
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ലാൻഡ് ചെയ്തു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സൂരജ് പുറത്തേക്കിറങ്ങി.....മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തികൊണ്ടുള്ള വരവ്....ശരണ്യപോലും അറിയാതെയുള്ള വരവ്.....ടാക്സിയിൽ കയറി...റോഡുകൾ എല്ലാം വളരെ ഇടുങ്ങിയതുപോലെ.....പുന്നപ്ര.....ആലപ്പുഴ....ടാക്സിക്കാരനോട് പറഞ്ഞിട്ട് പുറത്തേക്ക് കണ്ണും നട്ടു ചുരുങ്ങിയ കാലയളവിൽ നാടിനു വന്ന മാറ്റങ്ങൾ ആസ്വദിച്ചുകൊണ്ട് സൂരജ് ഇരുന്നു...എന്നാലും നവാസ് വലിയ ഒരു ഊംപീര് നടത്തിയല്ലേ മുങ്ങിയത്....ലോക്കറിൽ നിന്നും സ്വർണ്ണം എടുത്തപ്പോൾ കുറച്ചധികം എടുക്കേണ്ടതായിരുന്നു.....ഇനി പോകുന്നില്ല....മനസ്സിൽ ഉറച്ചു....പോയാലല്ലേ ശരണ്യയും വരേണ്ടതുള്ളൂ...തന്നെയുമല്ല തന്റെ ആഗ്രഹം നിറവേറ്റാനുള്ള
💬 Comments
View all comments