Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
പാർവതിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു....അവസാനം ഭാരവാഹികളും ഞാനും ജി കെയും സുനിയും കുടുംബവും പാർവതിയും നയ്മയും മക്കളും വൈശാഖനും മാത്രമായി.....
"അളിയാ നീ വരുന്നില്ലേ....ഞാൻ വൈശാഖാനോടു തിരക്കി....
"ഇല്ലെടാ...ഞാൻ പോകുവാ.....
"നീ എങ്ങനെ പോകും....ഞാൻ ചോദിച്ചു....
"ഒരു ടാക്സി വിളിച്ചു പൊയ്ക്കൊള്ളാം.....
"അത് വേണ്ടടാ.....ആരെയെങ്കിലും അറേഞ്ച് ചെയ്യാം....ഞാൻ പറഞ്ഞു.....ഞാൻ കൊണ്ട് വിടാരുന്നു പക്ഷെ ഞാൻ ഇപ്പോൾ ഇവരോടൊപ്പം ഹോട്ടലിലേക്ക് പോകും.....മറ്റാർട്ടിസ്റ്റുകൾക്ക് ഒരു ട്രീറ്റ് അവിടെ ഒരുക്കിയിട്ടുണ്ട്....എന്ന് പറഞ്ഞിട്ട് ഞാൻ പാർവതിയെ ഒന്ന് ഏറു കണ്ണിട്ടു നോക്കി.....അവളുടെ മുഖം വിടരുന്നത് ഞാൻ കണ്ടു.....
"അത് സാരമില്ല....ഞാൻ ഒറ്റക്ക് പോയി ഒന്ന് പടിക്കട്ടെടാ......
"എന്നാൽ ശരി നീ വിട്ടോ....അധികം താമസിക്കണ്ടാ......ഞാൻ പറഞ്ഞു....വൈശാഖൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.....
വൈശാഖൻ താഴെ എത്തി.....അധികം കാത്തു നിൽക്കേണ്ടി വന്നില്ല.....ഒരു ടാക്സി വന്നു....അവൻ കൈ കാണിച്ചു....അകത്തേക്ക് നോക്കി.....മലയാളിയാണ് ഡ്രൈവർ.....
"എവിടേക്കാണ് ഭായി.....അയാൾ ചോദിച്ചു.....
"എനിക്ക് വഴി അറിയാം....സ്ഥലപ്പേര് അറിയില്ല.....
"വഴിയറിയാമെങ്കിൽ കയറിക്കോ.....ഡ്രൈവർ പറഞ്ഞു...വൈശാഖൻ കാട്ടിയ വഴിയിലൂടെ വണ്ടി മുന്നോട്ടു നീങ്ങി.....അവൻ മനസ്സിൽ എന്തോ തീരുമാനിച്ചുറച്ചതുപോലെ ദോഹ ബോട്ട് റൌണ്ട് എബൗട്ട് ആയപ്പോൾ പറഞ്ഞു ഇടത്തോട്ട് പോകട്ടെ.....വൈശാഖൻ പറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ടു നീങ്ങി.....അവൻ പുറത്തേക്ക് നോക്കി...കൊണ്ടിരുന്നു.....അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു...ദേ...ആ ഫ്ലാറ്റിനു മുന്നിൽ......ടാക്‌സിക്കാരന് കാശും കൊടുത്തു അവൻ ആ ഫ്ലാറ്റിന്റെ പടികൾ കയറി മുകളിലെത്തി.....കയ്യിലിരുന്ന താക്കോൽ ഉപയോഗിച്ച് കതക് തുറന്നു.....കതക് അകത്തു നിന്നും പൂട്ടി താക്കോൽ ഊരി മാറ്റിയിട്ടു അവൻ റൂമിലേക്ക് നടന്നു.....റൂം അടച്ചിട്ടു ലൈറ്റിടാതെ അവൻ എന്തിനോ വേണ്ടി ആ കട്ടിലിൽ കാത്തിരുന്നു......
അവൻ ഒന്ന് മയങ്ങിപ്പോയി...കതകു തുറന്നുകൊണ്ടുള്ള കലപില ശബ്ദം കേട്ടാണ്
💬 Comments
View all comments