0%

Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]

Author : ജി.കെ Read All Parts 25.5K

എന്ന് പറ....സുനീർ ആംഗ്യം കാണിച്ചു....

"അത് സുനിമോന്റെ കൂടെയുണ്ട്.......

ആ.....എനിക്കൊന്നു കാണണം.....സുനീറിനെയും കൂട്ടി നീ വീട്ടിലോട്ടു വാ...പെട്ടെന്ന് വേണം....ആ....

ശരി മുതലാളി.......

എന്ത് പറഞ്ഞു സൂരജേട്ടാ.....

നിന്നെയും കൂട്ടി വീട്ടിലോട്ട് ചെല്ലാൻ.....

ആണോ....ഇപ്പോൾ ആണെങ്കിൽ കുഴപ്പമില്ല നമുക്ക് അയാൾ പോയെങ്കിൽ വീട്ടിൽ കയറി പാസ്പോർട്ടുമെടുത്ത് നേരെ വാപ്പയുടെ അടുക്കലേക്ക് പോകാം.....ഇല്ലെങ്കിൽ പറത്തി നേരെ വീട്ടിലോട്ട്....കാരണം എല്ലാമാരണങ്ങളും രാവിലെ ഉടക്കി ഇറങ്ങിപ്പോയി വാപ്പയുമായിട്ട്,....

അവർ വണ്ടിയെടുത്ത് നേരെ സൂരജിന്റെ വീടിനു മുന്നിലെത്തി.....കാർ കാണാനില്ല....."സൂരജേട്ടാ.....അയാൾ പോയെന്ന തോന്നുന്നത്...നിങ്ങൾ അകത്തുകയറി പാസ്പോർട്ടെടുത്തോണ്ടു വാ......

സൂരജ് ഇറങ്ങി അപ്പുറവും ഇപ്പുറവും ഒക്കെ നോക്കി....ആരെയും കാണാനില്ല....അവൻ വീട്ടിലേക്കു ചെന്ന്....

ശരണ്യ അരിശം പൂണ്ട് ഇറങ്ങിവന്നിട്ട്...."നിങ്ങളോടു ഇന്നലെ രാത്രിയിൽ കൂടി പറഞ്ഞതാ ആ ചാന്തുപൊട്ടുമായിട്ടുള്ള ഇടപാട് വേണ്ടാന്നു.....അവിടുത്തെ ആ രണ്ടാമത്തെ ഇക്ക ഇവിടെ വന്നു കാത്തിരുന്നിട്ട് പോയതേ ഉള്ളൂ.....എന്തോ പണിയേൽപ്പിച്ചിട്ട് ...നിങ്ങളെ കൊണ്ടോക്കെത്തില്ലെങ്കിൽ അതങ്ങു ആ ഇക്കയോട് പറഞ്ഞേച്ചു ഒഴിഞ്ഞൂടായോ.....പിന്നെ ഖാദർകുഞ് മൊതലാളി തിരക്കി വന്നിരുന്നു....

ആ എന്ന് മൂളികൊണ്ട് സൂരജ് അകത്തു കയറി തന്റെ പഴയപെട്ടി തുറന്നു പാസ്പോര്ട് എടുത്തു....."ഞാൻ മുതലാളിയെ കണ്ടിട്ട് ഇപ്പോൾ വരാം.....

"ഇങ്ങനെ ഒന്ന് പറഞ്ഞേച്ചു പോയ്കൂടായോ.....ആരെങ്കിലും വരുമ്പോൾ പറയാമല്ലോ...രാവിലെ തൂറാൻ കക്കൂസിലോട്ടു ഓടണത് പോലെയല്ലേ ആ ചാന്തുപൊട്ടിന്റെ ഫോൺ വന്നപ്പോൾ ഇറങ്ങിയോടിയത്...അവൾ ചീറിത്തുള്ളി അകത്തേക്ക് പോയി.....

സൂരജ് പാസ്പോർട്ടുമെടുത്ത് സുനീറിനൊപ്പം ആക്ടീവയിൽ നേരെ ഖാദർകുഞ്ഞിന്റെ അരികിലേക്ക് തിരിച്ചു.....മൂന്നു മിനിറ്റിനകം അവിടെ എത്തി......അവൻ ഗേറ്റ് കടന്നു അകത്തോട്ട് വന്നപ്പോൾ കാട് വെട്ടിത്തെളിക്കുന്ന ബംഗാളികൾ.....ആരെയും പുറത്തു കാണാനില്ല...വാപ്പ മാത്രമുണ്ട്...അളിയന്മാരും പെങ്ങന്മാരും പിണങ്ങി പോയിരിക്കുന്നു......പെട്ടെന്നാണ് അവൻ ഓർത്തത്.....പടച്ചോനെ ഇന്നലെ എറിഞ്ഞ കവർ.......അവൻ വണ്ടി

💬 Comments

View all comments