Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
പദ്ധതികൾ ഉണ്ട് ...അത് പോരെ.....
"എന്തോ ആയാലും കാശ് കിട്ടണം.....ഷബീർ പറഞ്ഞു....
"അതൊക്കെ നടക്കും മോനെ......ഞാൻ പറഞ്ഞു....എന്നിട്ടു ഞാൻ കൈതക്കോട്ടെ ഖാദർ കുഞ്ഞിരിക്കാറുള്ള ചാര് കസേരയിലേക്ക് ചാഞ്ഞുകൊണ്ടു ആലോചിച്ചു.....ഖത്തറിലെ ഏൻഡ് ഓഫ് ബെനെഫിക്ട് ഏകദേശം ഇന്ത്യൻ രൂപ ഒന്നര കോടി വരും.....അതിനുള്ള തയാറെടുപ്പുകൾ തുടങ്ങണം....ഒപ്പം വൈശാഖൻ ...അവനുള്ള കണക്ക് അവിടെ തീർക്കണം....എന്റെ നൈമ പറഞ്ഞത് പോലെ....
*******************************************************************
രാവിലെ ഉണർന്നു പ്രാഥമിക ആവശ്യങ്ങൾ എല്ലാം നിർവ്വഹിച്ചു ഷർട്ടും മുണ്ടും ഉടുത്ത് ഇറങ്ങി വന്നു ഡൈനിംഗ് ടേബിളിന്റെ മുന്നിൽ ഇരുന്നു....ദോശയും ചമ്മന്തിക്കറിയുമായി നൈമയും എത്തി.....ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷബീറിന്റെ വരവ്....അവനു റെഡിയായി തന്നെയാണ് വന്നത്..
"ഇക്കാ നമ്മുക്ക് നേരത്തെ എത്തി ആ ജോൺസൺ വക്കീലിനെ കാണണ്ടേ....ഷബീർ തിരക്കി....
"ഊം ...അയാൾ നമ്മുക്ക് വേണ്ട പോയിന്റുകൾ പറഞ്ഞു തരുമെന്നാണ് സുഹൈൽ പറഞ്ഞത്...
"എന്നാലും ആലിയ ചേട്ടത്തിയെ ഫേസ് ചെയ്യേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാ....ഷബീർ പറഞ്ഞു...
"അവരുടെ അത്യാർത്തി കാരണമല്ലേ....പടച്ചോനെ ഞാൻ ജീവനോടെ ഇരിക്കുന്നല്ലോ അതുമതി....നൈമ ആണ് അത് പറഞ്ഞത്....അല്ലെങ്കിൽ അഡ്ജസ്റ് ചെയ്തതൊക്കെ പോയ്കൂടാരുന്നോ....
"മതി..നൈമേ ...ഞാൻ പറഞ്ഞു....അപ്പോഴാണ് മോൻ അവിടേക്ക് വന്നു ടീ വി ഓൺ ചെയ്തത്....
എടാ നിനക്ക് കഴിക്കാനിരിക്കുമ്പോഴെങ്കിലും അതോഫ്ഫാക്കി കൂടെ....നൈമ ചോദിച്ചു...അപ്പോഴാണ് മനോരമ ന്യൂസിൽ താഴെ സ്ക്രോൾ ചെയ്തു പോകുന്ന വാർത്ത കണ്ടത്....അമ്പലപ്പുഴയിൽ ജി കൃഷ്ണമൂർത്തി ജനപക്ഷ സ്ഥാനാർത്ഥി .....എന്റെ ഹൃദയം പട പടാന്നു ഇടിച്ചു.....മോൻ ചാനൽ മാറ്റാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു ..നിൽക്ക് മോനെ ഒരു മിനിറ്റ്.....വീണ്ടും വാർത്ത സ്ക്രോൾ ചെയ്തു വന്നു....അമ്പലപ്പുഴയിൽ ജി കൃഷ്ണമൂർത്തി ജനപക്ഷ സ്ഥാനാർത്ഥി ...ജനപക്ഷം മുഖ്യമന്ത്രിയായി ഉയർത്തി കാട്ടുന്നത് ജി
💬 Comments
View all comments