Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
ഇരുപതു ലക്ഷം രൂപ പിന്നെ സുഹൈലിഷ്ടമുള്ള ഒരു കാറും......ഞാൻ പറഞ്ഞു....
"ത്ഫ ...ഒരാട്ടായിരുന്നു ബീന മാമി.....
"ഞാൻ ഞെട്ടിപ്പോയി.....
"അവളെന്താടാ മാരാരിക്കുളം ചന്തയിലെ അറവു മാടോ ...ഇങ്ങനെ വിലപറയാൻ....ഞങ്ങൾക്ക് ഒന്നും ആവശ്യമില്ല.....അവളെ മാത്രം മതി.....ബീന മാമി പറഞ്ഞു....
"എന്നാലും സുഹൈലെ ...ഞാൻ ചോദിച്ചു.....
"ഇക്ക....എന്റെ 'അമ്മ പറഞ്ഞതെ എനിക്കും പറയാനുള്ളൂ....എനിക്ക് അഷിയെ യും മോനെയും മതി....വേറൊന്നും വേണ്ടാ.....പോരെങ്കിൽ വണ്ടിക്കണോ പഞ്ഞം....ഷബീറിക്കയുടെയും ബാരി ഇക്കയുടെയും വണ്ടിയുണ്ടല്ലോ....എന്താവശ്യത്തിനും അത് എടുത്തൂടെ..പിന്നെ സുനി ഇക്കയുടെ ഹോണ്ടാ അക്കോർഡ് അല്ലെ കിടക്കുന്നത്.....
"ആ ഷബീറിക്കയുടെ വണ്ടിയിൽ സുഹൈൽ ഒന്ന് കയറിയതാ.....ഷബീർ ഒന്നാക്കി പറഞ്ഞു....
കല്യാണം കഴിയട്ടെ....എന്നിട്ടു വേണം എനിക്കും സുഹൈലിന്റെ വണ്ടിയിൽ ഒന്ന് കയറാൻ.....ഷബീർ പറഞ്ഞിട്ട് ചിരിച്ചു.....
സുഹൈലിന് പിടികിട്ടി.....അവന്റെ മുഖം ഒന്ന് ചമ്മിയത് പോലെയായി....
അവൻ പറഞ്ഞു....ഞങ്ങൾക്ക് ഒന്നും വേണ്ടാ ...കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കൊള്ളൂ....
എന്നാൽ ഇറങ്ങാം അമ്മാ....സുഹൈൽ പറഞ്ഞു.....
"എങ്ങോട്ടു...രണ്ടു കാര്യങ്ങൾ ഒരുമിച്ചു കഴിഞ്ഞതാ..വളയിടീലും ....നിശ്ചയവും.....അതുകൊണ്ടു ഫുഡ് ഒക്കെ കഴിഞ്ഞിട്ട് പോയാൽ മതി..അപ്പോഴേക്കും മഴ തോരും ......ഞാൻ പറഞ്ഞു....
അപ്പോഴേക്കും സ്ത്രീജനങ്ങൾ സജ്ജരായി....അടുക്കളയിൽ പിന്നീട് ഒരുക്കങ്ങളായിരുന്നു....ഞാനും സുഹൈലും ഷബീറും സിറ്റ് ഔട്ടിൽ ഇരുന്നു മഴ ആസ്വദിച്ചു മറ്റെന്നാളത്തെ കേസിനെ കുറിച്ച് ചർച്ച ചെയ്തു...ഒപ്പം ഞാൻ ആവിവരം ഷബീറിനെ അറിയിച്ചു....
സുനീർ എല്ലാം നിർത്തി തിരികെ വരുന്നു.....ഷോപ് ഇരുപതു വർഷത്തേക്ക് അവന്റെ ഖത്തർ സ്പോണ്സര്ക്ക് ലീസിൽ നടത്താൻ കൊടുക്കുന്നു..മാസം ലാഭത്തിന്റെ നാല്പതു ശതമാനം സുനീറിനു....ഇടയ്ക്കു പോയി വരികയും ചെയ്യാം....അവൻ ആലപ്പുഴയിൽ ജുവല്ലറി തുടങ്ങാനാണ് പ്ലാൻ'....
ഷബീർ വല്ലാതായി.....ഒള്ള പണി കളഞ്ഞേച്ചു അളിയന്റെ വാക്കും കേട്ട് വന്നതാണ്....
"നീ ബേജാറാകാതെ ഷബീർ...ഞാനും പോകുന്നില്ലല്ലോ....നമ്മുക്കും
💬 Comments
View all comments