Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
അനുഭവമാണ് പറയുന്നത്...ഇതിൽ എത്ര ശരിയുണ്ടന്നു ഉറപ്പില്ല )ബാക്കി കാര്യങ്ങൾ ഇപ്പോൾ പറയും....ഇതെന്തു മാറിമായമാണ് സംഭവിച്ചത് എന്ന് എല്ലാരും മുഖത്തോടു മുഖം നോക്കി......ഞാൻ സുനീറിനെ വിളിച്ചു സംസാരിച്ചു....മഴയുടെ കാഠിന്യം കാരണം വ്യക്തമല്ല എങ്കിലും വിട്ടു വിട്ടു കേൾക്കായിരുന്നു....ഡേറ്റ് അടുത്താഴ്ചലത്തേക്ക് എടുത്തുകൊള്ളാൻ അവൻ പറഞ്ഞു....എമ്പതു പവൻ സ്വർണ്ണം ഇരുപതു ലക്ഷം രൂപ പിന്നെ ഒരു വണ്ടി....അതേതു വേണമെന്ന് സുഹൈൽ തീരുമാനിക്കട്ടെ എന്ന് സുനീർ പറഞ്ഞു....അവസാനം അവൻ പറഞ്ഞത് കേട്ട് ഞാൻ അവനെ കൺവിയൻസ് ചെയ്യാൻ ശ്രമിച്ചു.....എടാ..വേണ്ടാ..നീ ആലോചിച്ചാണോ ഈ തീരുമാനം എടുത്തത് ....
"കഴിഞ്ഞോ.....
"എന്നാൽ പിന്നെ നിന്റെ ഇഷ്ടം പോലെ.....ഞാൻ ഫോൺ വച്ചു ...
ഞാൻ തിരികെ വന്നു....അതെ ഞാൻ കലണ്ടറിലേക്ക് നോക്കി.....നമ്മുക്ക് നിക്കാഹ് മതി...വലിയ ആർഭാടം ഒന്നും വേണ്ടാ മാമി...ഒന്നാമത് അവളുടെ രണ്ടാം കെട്ട് ..ഞാൻ പറഞ്ഞു....
"എന്നാരു പറഞ്ഞു....എന്റെ മോനാണ് അവളെ കെട്ടുന്നത്...പറയുന്നവർ എന്തും പറഞ്ഞോട്ടെ....ആർഭാടത്തോടെ തന്നെ വേണം ഈ കല്യാണം....ഒരേ ഒരു മകനാണ്....
അപ്പോൾ പിന്നെ ഗ്രാൻസ് ഓഡിറ്റോറിയം നോക്കാം....വരുന്ന പതിനെട്ടിന്.....ഞാൻ പറഞ്ഞു....
"അടുത്തതിന്റെ അടുത്ത വ്യാഴഴ്ചയോ.....ബീന മാമി ചോദിച്ചു....
"രണ്ടാഴ്ചയില്ലെ മാമി....വിളിക്കണ്ടവരെ ഒക്കെ വിളിച്ചുകൊള്ളൂ....ഞങ്ങൾക്കാകെ വിളിക്കാൻ കുറെ ബന്ധുക്കളെ ഉള്ളൂ.....ഞാൻ പറഞ്ഞു.....
ഇത്തിരി അടുത്തായി പോയില്ലേ .ബീന മാമി ചോദിച്ചു....
"അല്ല തിരക്ക് കൂട്ടിയിട്ടു അടുത്തായെന്നു പറഞ്ഞാൽ എങ്ങനെയാ....ഞാൻ ചോദിച്ചു....
'എന്നാൽ പിന്നെ അത് കൂടി നോക്ക്....ഓഡിറ്റോറിയം കൂടി......അതും കൂടി ആയാൽ കല്യാണം വിളിക്കാല്ലോ......
ഞാൻ ഡയറക്ടറി എടുത്ത് ഗ്രാൻസിലെ നമ്പർ തപ്പി....ഭാഗ്യത്തിന് തീയതികിട്ടി...വിളിച്ചപ്പോൾ...അഡ്വാൻസ് വൈകിട്ടെത്തിക്കാം എന്ന് പറഞ്ഞു.......അങ്ങനെ ആഗസ്ത് പതിനെട്ടിന് കല്യാണം നിശ്ചയിച്ചു.....
ആ പിന്നെ കൊടുക്കൽ വാങ്ങലുകൾ....എമ്പതു പവൻ സ്വർണ്ണം
💬 Comments
View all comments