Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
.....
"എടീ....ഞാൻ അവളെ ചേർത്ത് പിടിച്ചു.....
"ചേട്ടത്തി കിന്നരിച്ചു നിൽക്കാതെ ഇക്കയെ ഇങ്ങോട്ടു വിട്ടേ ...ഷബീർ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു.....
ഞാൻ പെട്ടെന്ന് നടു വിരലിൽ കയറിപ്പിടിച്ചു.....
"ആളാരാണെന്നു ഞാൻ വൈകിട്ട് പറയാട്ടോ.....ഇപ്പോൾ സസ്പെൻസിൽ നിൽക്കട്ടെ......നൈമ പറഞ്ഞുകൊണ്ട് എന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു.....എന്നിട്ടു ഞങ്ങൾ പുറത്തേക്കിറങ്ങി .....
നൈമ എന്റെ എർറ്റിഗായുടെ താക്കോൽ ഷബീറിന്റെ കയ്യിലേക്ക് കൊടുത്തിട്ടു പറഞ്ഞു...ആ കേസ് കഴിഞ്ഞു വന്നിട്ട് രാത്രിയിൽ അവധിക്കു വച്ച കേസ് വിളിക്കാൻ പറഞ്ഞിട്ടുണ്ട്......
ഷബീർ എന്നെ നോക്കി....ഞാൻ തലയാട്ടികാണിച്ചുകൊണ്ടു ചിരിച്ചു.....ഞങ്ങൾ കോടതിയിലേക്ക് തിരിച്ചു.....
സസൂക്ഷം ഒമ്പതരയോടെ കോടതി വളപ്പിൽ എത്തി...രണ്ടാമത്തെ കേസാണ്...ജോൺസൺ വക്കീലിന്റെ അരികിലേക്ക് ഞാൻ ചെന്നു......ഒപ്പം ഷബീറും....പറയേണ്ട പോയിന്റുകളും കാര്യങ്ങളും വിവരിച്ചു തന്നു......ആദ്യ കേസ് വിചാരണ കഴിഞ്ഞു...വിധി പറയാൻ പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി.....
ഞങ്ങളുടെ കണ്ണുകൾ ആലിയ ചേട്ടത്തിയെ പരതി ..കണ്ടില്ലാ .....കോടതി വരാന്തയിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് ഒരു അംബാസഡർ കാർ പാഞ്ഞു വന്നത്.....അതിൽ നിന്നിറങ്ങിയ ആളിനെ കണ്ടപ്പോൾ മുഖത്തേക്ക് നോക്കുവാൻ ഒരു മടി തോന്നി.....എങ്കിലും അദ്ദേഹം അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.....സാക്ഷാൽ ജി കെ.....എന്റെ അടുത്ത് വന്നിട്ട് നിർവികാരമായ ഒരു നോട്ടം നോക്കി....ഞാൻ തളർന്നു പോയി....ഒപ്പം അദ്ദേഹത്തിന്റെ വക്കീലുമുണ്ടായിരുന്നു.....അവർ കോടതിക്കുള്ളിലേക്ക് കയറി......അല്പം കഴിഞ്ഞപ്പോൾ സുഹൈലും എത്തി.....
"സുഹൈലെ അവരെ ഇതുവരെ കൊണ്ട് വന്നില്ലല്ലോ....ഞാൻ ആശങ്ക പങ്കു വച്ചു....
"അവരെ എത്തിച്ചിട്ടുണ്ട്.....പബ്ലിക്ക് പ്രോസിക്യൂട്ടറുടെ മുറിയിലാണെന്നാണ് ജയിലിൽ നിന്നും കൊണ്ടുവന്ന പോലീസുകാർ പറഞ്ഞത്.....
ഞങ്ങൾ കേസ് വിളിക്കുന്നതും കാത്ത് കോടതി വരാന്തയിൽ നിന്നു.....അല്പം കഴിഞ്ഞപ്പോൾ ആലിയ ചേട്ടത്തി വരുന്നു....മാധ്യമങ്ങൾ പണ്ടാരങ്ങൾ അവർക്കു ചുറ്റും ഉണ്ട്...ഒന്നും
💬 Comments
View all comments