Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
മിണ്ടാതെയാണ് വരുന്നത്..കാരണം അവർക്ക് വേണ്ടത് ജി കെ എന്ന മനുഷ്യൻ ഉൾപ്പെട്ട കേസായതുകൊണ്ടു എന്തെങ്കിലും സെന്സേഷണലാണ്...ആലിയ ചേട്ടത്തി ഞങ്ങളെ ഒന്ന് നോക്കിയിട്ടു മുഖം കുനിച്ചു........അകത്തു നിന്നും വിളി വന്നു.....
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ പുന്നപ്ര വില്ലേജിൽ കൈതക്കോട്ട് വീട്ടിൽ ഖാദർ കുഞ്ഞു മകൾ 41 വയസ്സ് ആലിയാ....ആലിയ ചേട്ടത്തി അകത്തേക്ക് കയറി...ഒപ്പം ഞങ്ങളും...ജി കെ ഞങ്ങളെക്കാൾ മുന്നേ ഇരിപ്പുണ്ടായിരുന്നു.....ഞങ്ങൾക്ക് വേണ്ടി ജോൺസൺ വക്കീൽ....ജി കെ ക്കു വേണ്ടി പ്രഗത്ഭനായ പത്മകുമാർ വക്കീൽ....ആലിയ ചേട്ടത്തി കോടതിയുടെ കൂടിനകത്തേക്ക് കയറി നിന്നു....
"നിങ്ങൾക്കായി വാദിക്കുവാൻ ഹർജി സമർപ്പിച്ചിരിക്കുന്നത് അഡ്വ.വേളൂർ ആണ്.....ആലിയ ചേട്ടത്തി എന്നെ ഒന്ന് നോക്കി.....
ഞാൻ ഞെട്ടിപ്പോയി....സുപ്രീം കോടതിയിൽ പ്രമാദമായ കേസുകൾ ജയിച്ച...ഹൈക്കോടതിയിൽ നിന്നും ബലാത്സംഗ വീരനെ നിഷ്പ്രയാസം ഊരിയ വേളൂർ ....ഒരു ജില്ലാ കോടതിയിൽ അതും ആലിയ ചേട്ടത്തിക്ക് വേണ്ടീട്ട വാദിക്കാൻ....അതിനർത്ഥം അവർ ജയിക്കാൻ പോകുന്നു എന്നല്ലേ....ഞാനുൾപ്പെടെ ,ജി കെ,ഷബീർ എന്നിവർ....നിഷ്പ്രയാസം ആലിയ ചേട്ടത്തി ഊരിപ്പോരുമെന്നല്ലേ.....എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.....ഞാൻ ജോൺസൺ വക്കീലിനെ ഒന്ന് നോക്കി...അയാളുടെ മുഖത്തും അങ്കലാപ്പ് വ്യക്തമായി.....എന്നെ നോക്കി ചുണ്ടു മലർത്തി കാണിച്ചു...സുഹൈലും ഒന്നും മനസ്സിലാകാതെ ഞങ്ങളെ നോക്കി.....
ജി കെ യുടെ വക്കീൽ പത്മകുമാർ ഹൈക്കോടതി അഭിഭാഷകൻ ഇരുന്നു വിയർക്കുന്നത് ഞാൻ കണ്ടു.....
കണ്ണുകൾ ഞങളുടെ ഒരുമിച്ചു വാതിൽക്കലേക്ക് നീങ്ങി.....അഡ്വ.വേളൂർ കോടതിക്കുള്ളിലേക്ക് പ്രവേശിച്ചു...അദ്ദേഹത്തിനെ കണ്ടുകൊണ്ടു ജില്ലാ ജഡ്ജ് പോലും വണങ്ങി.....
"എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഞങ്ങൾ ഇരുന്നു.....
അപ്പോൾ വാദം തുടങ്ങുകയല്ലേ.....
മറ്റു വക്കീലന്മാർ തലയാട്ടി....അപ്പോഴും എന്നെ തന്നെ കൂട്ടിൽ നിന്നും നോക്കുന്നുണ്ടായിരുന്നു ആലിയ ചേട്ടത്തി.....
ജോൺസൺ വക്കീൽ
💬 Comments
View all comments