0%

Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]

Author : ജി.കെ Read All Parts 7.8K

മുഖം നോക്കിയിരുന്നു പോയി....ജി കെ വിശ്വാസം വരാതെ ആലിയയെ തന്നെ നോക്കിയിരുന്നു...ജോൺസൺ വക്കീലും ,പത്മകുമാർ വക്കീലും അതിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്നറിയാതെ കുഴങ്ങി.....
"ഇല്ല......
എബ്രഹാം ചെറിയകാവ്‌ : നിങ്ങൾ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണോ.....
ആലിയ: മർദ്ധിക്കും....നിങ്ങളാണ് ചെയ്തത് എന്നൊക്കെ നിരന്തരം പറയുമ്പോൾ പിടിച്ചു നിൽക്കാൻ ആരും കഥ മെനയുകയില്ലേ സാർ...എന്നിട്ടവൾ വേളൂരിനെ നോക്കി...വേലൂർ പുഞ്ചിരിച്ചു കൊണ്ട് തല അനക്കി.....
അത്രയുമേ ഞാനും ചെയ്തുള്ളൂ.....
എബ്രഹാം ചെറിയകാവ്‌ : അപ്പോൾ നിങ്ങൾക്കും ഈ കൊലപാതക പരമ്പരയിൽ പങ്കില്ല എന്നുള്ളതാണോ?
ആലിയ: അതെ....
വേലൂർ വാദം കേട്ടുകൊണ്ടിരുന്നു......
എബ്രഹാം ചെറിയകാവ്‌ :ബഹുമാനപ്പെട്ട കോടതിയെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി എന്നരോരിപ്പിക്കപ്പെട്ട ശ്രീമതി ആലിയ ശ്രമിക്കുന്നത്.....കഴിഞ്ഞ വാദത്തിൽ നിന്നും പാടെ മാറി....വാക്കുകൾക്ക് പോലും ധാർഷ്ട്യം വന്നുവെങ്കിൽ ഇവർക്ക് പിന്നിൽ അതി ശക്തരായ ആരോ ഉണ്ട്....എന്നും പ്രോസിക്യൂഷന് ബലമായ സംശയം നൽകുന്നു.....ഒപ്പം ഇന്നും എല്ലാ പ്രതിചേർക്കപ്പെട്ടവർ ഹാജരായതും ബഹുമാനപ്പെട്ട വേളൂർ വക്കീലിന്റെ സാന്നിധ്യവും ഇതിൽ ഉന്നതരുടെ ഇടപെടൽ ശക്തമായി നടന്നതുകൊണ്ടു മാത്രമാണ് എന്ന് പബ്ലിക്ക് പ്രോസിക്യൂഷന് ശക്തമായി സംശയം ഇരട്ടിക്കുന്നു.....ഈ സാഹചര്യത്തിൽ പ്രതി ചേർക്കപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യലിനും കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടു നൽകണമെന്നും ഒന്നാമതായി പ്രതിചേർക്കപ്പെട്ട ആലിയ ഫാറൂഖിന്റെ ജാമ്യഅപേക്ഷ നിഷേധിക്കണം എന്നും അഭ്യർത്ഥിക്കുന്നു...പ്രതി ചേർക്കപ്പെട്ടവർ സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ ആയതിനാൽ രക്ഷപെടാനുള്ള പഴുതുകൾ ഒരുപാടുണ്ടാകാം എന്നും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.....
ഒബ്ജക്ഷൻ യുവർ ഓണർ...വേളൂർ എഴുന്നേറ്റു.....ജോൺസണും പത്മകുമാറും ഇനി ഇയാളെന്താണ് എന്ന മട്ടിൽ നോക്കി.....
എസ്.....ജഡ്ജ് പറഞ്ഞു....
"എനിക്ക് ബഹുമാനപ്പെട്ട ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്.ഐ സുഹൈൽ

💬 Comments

View all comments