Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
പോകണം എന്ന് അവർക്ക് നിർബന്ധമായിരുന്നു......
"അതായത് വിവാഹ ബന്ധം നില നിൽക്കെ നിങ്ങൾ അഷീമയുമായി വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്നു...അതിനെ അവർ എതിർത്തിരുന്നു.....
സംഗതി വളഞ്ഞൊടിയുന്ന കണ്ട ഞാൻ ആകെ ഭയന്ന്.....
ഈ അസ്ലമിനെ പ്രതി ചേർക്കുവാൻ നിങ്ങൾ ആദ്യം ആലിയയെ പ്രേരിപ്പിച്ചു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ ആകുമോ?
അത്
സെ എസ് ഓർ നോ......
"എസ്.....
"അങ്ങനെയെങ്കിൽ പിന്നെ എന്തിനു ഒഴിവാക്കി.....
"അത് അന്വേഷണത്തിൽ അസ്ലമിന് ഇതിൽ പങ്കില്ല എന്നും പിന്നീട് അവർ നടത്തിയ കുറ്റ സമ്മതത്തെ തുടർന്നും ഒഴിവാക്കിയതായിരുന്നു.....
അയാൾക്ക് പങ്കില്ല എന്ന് തോന്നുവാൻ കാരണം.....
മിസ്സിസ് ആലിയയുടെ ഭർത്താവ് മരണപ്പെടുന്ന സമയത്തു സ്ഥലത്തില്ലായിരുന്നു എന്നുള്ളത് തന്നെ...പോരാത്തതിന് സയന്റിഫിക്ക് റിപ്പോർട്ടിൽ ശ്രീമതി റംലയും ഫറോക്കും മരണപ്പെട്ടത് ഒരേ രാസവസ്തുക്കൾ ഉള്ളിൽ ചെന്നാണ്.....
"എന്നിട്ടു നിങ്ങൾ ആ രാസ വസ്തുക്കൾ ഐഡിന്റി ഫൈ ചെയ്തോ....എന്തെങ്കിലും തെളിവ് നിങ്ങൾ പ്രതിയെന്ന് ആരോപിക്കുന്ന ആലിയയിൽ നിന്നും ലഭിച്ചോ.....
"ഇല്ല....
"സൊ ഹൌ യു ഡിറ്റർമൈൻ ദാറ്റ് ഷീ ഈസ് കൽപ്രിറ്റ് .....
"അത്....അവരുടെ മൊഴി തന്നെ.....അന്വേഷണ കടലാസിൽ ഒപ്പിടുവാൻ ഞാൻ പോയ സമയത്ത് അവർ വിസമ്മതിച്ചു.....
"പ്ലീസ് നോട്ട്...യുവർ ഓണർ....അവർ വിസമ്മതിച്ചു...ബാക്കി സുഹൈലിനൊപ്പം ഈ കല്യാണത്തിന് അനുകൂലിച്ചവർ ഒപ്പിട്ടു നൽകി.....അല്ലെ....
"അതെ.....
"ആ അന്വേഷണത്തിന് അവർ നൽകിയ പരാതി ഒന്ന് ബഹുമാനപ്പെട്ട കോടതി മുമ്പാകെ നൽകാമോ.....
"എസ്....കൂടെ വന്ന പോലീസുകാരനെ സുഹൈൽ നോക്കി.....പോലീസുകാരൻ ഫയലിൽ നിന്നും പരാതി കോടതി മുമ്പാകെ നൽകി.....
ബിഫോർ ഗോ ത്രൂ ഇറ്റ് ...വൺ മോർ തിങ്ങ് യുവർ ഓണർ.....ക്യാൻ ഐ ഹാവ് എ പീസ്
💬 Comments
View all comments