Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
നോക്കി നിന്ന്.....അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ കണ്ടു.....അഷീമയുടെ കതകിന്റെ വാതിൽ തുറക്കുന്നു.....അവൾ പുറത്തേക്ക് തലയിട്ടു നോക്കിയതും ഷബീർ തിരിഞ്ഞു അവളെ നോക്കിയതും ഒരുമിച്ചു....രണ്ടു കണ്ണുകളും തമ്മിൽ ഇടഞ്ഞു.....അവൾ ആകെ അങ്കലാപ്പോടെ ഷബീറിനെ നോക്കി....അവൾ പതർച്ച മറച്ചുകൊണ്ട് ചോദിച്ചു...."എന്താ ...ഹെന്താ....ഇക്ക....
"ഒന്നുമില്ല....ഉറക്കം വരാത്തോണ്ട് ഇങ്ങനെ നിന്നതാ.....ഷബീർ പറഞ്ഞിട്ട് അങ്ങനെ തന്നെ നിന്ന്....അകത്തുള്ള ആളെ ഇറക്കി വിടാൻ കഴിയാതെ അഷീമായും....
****************************************
ആലിയ നേരം പുലർന്നപ്പോൾ ഉണർന്നു....മകനും മകളും പോലും തന്റെ അടുക്കലേക്ക് വരാൻ കൂട്ടാക്കുന്നില്ല.....മകളുടെ കണ്ണുകളിലെ ദേഷ്യം താൻ കണ്ടതാണ്.....മനസ്സിൽ ഒരു വല്ലാത്ത മുരടിപ്പ് തന്നെ...എല്ലാം തന്റെ അത്യാഗ്രഹം....ഉള്ള കിടപ്പാടം പോലും നഷ്ടപ്പെടുകയാണ്......ഇതിനെല്ലാം കാരണം തന്റെ അത്യാർത്തി ആണ്....തന്റെ അനുജത്തിയുടെ സുഖവും സന്തോഷവും തല്ലി കെടുത്തി അവളുടെ ഭർത്താവിനെ സ്വന്തമാക്കാൻ ശ്രമിച്ചതിന്റെ പരിണിത ഫലം .....അതെല്ലാം മറന്നു തനിക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന ഒരു അഡ്വേക്കറ്റിനെ ഏർപ്പെടുത്തി ഈ കേസ് എന്ത് നിഷ്പ്രയാസമാണ് മായിച്ചു കളഞ്ഞത്...പോരാത്തതിന് നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ വണ്ടിയുടെ കാര്യത്തിലും ഒരു തീരുമാനമായി.....കോടതി വിധി പ്രകാരം ഇന്നവർ വാളയാറിൽ നിന്നും വണ്ടി എത്തിച്ചു രണ്ടു ദിവസം കഴിയുമ്പോൾ അമ്പലപ്പുഴ സ്റ്റേഷനിൽ ചെന്ന് എടുക്കാനാണ് പറഞ്ഞിരിക്കുന്നത്...ഇനി തനിക്കെന്തിനാണ് വണ്ടിയും കെണ്ടിയുമൊക്കെ.....എന്നിട്ടു ഷോ കേസിൽ വച്ചിരുന്ന ഫോം എടുത്തു ഒന്ന് കൂടി നോക്കി.....ഫാരിയ ഫാറൂഖിന്റെ പേരിലേക്ക് മുപ്പതു ലക്ഷം നഷ്ടപരിഹാരമായി കിട്ടാനുള്ള അപേക്ഷ.....ഇനി തനിക്കൊന്നും വേണ്ടാ...എല്ലാം തീരുമാനിച്ചിട്ടുണ്ട്.......അഷീമയുടെ കല്യാണം.....കൂടണം.....പിന്നെ മകളെ നല്ലതുപോലെ നോക്കുന്ന ഒരു കയ്യിൽ ഏല്പിയ്ക്കണം.....മോന് നല്ല വിദ്യാഭ്യാസം നൽകണം.....ബാക്കി എല്ലാം പിന്നീട്.....അവനെ അമ്പലപ്പുഴ തന്നെ ചേർക്കണം.....അതാണ് ആഗ്രഹം.....
"അല്ല ചേച്ചിയിരുന്നു സ്വപ്നം കാണുകയാണോ?ശരണ്യ
💬 Comments
View all comments