Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
ഇങ്ങോട്ടും ഇല്ല.....നാല്പതു ലച്ചം.....അതിൽ അഞ്ചു ഞമ്മടെ പലിശ ഉൾപ്പെടെ ഞമ്മളിങ്ങെടുക്കും......ഞമ്മടെ ചെക്കൻ തായ്‌ലൻഡ് പോയിരിക്കുകയാ ..പാട്ടായയിൽ...ഓൻ ബിസിനസ്സ് മാനേജ്‌മെന്റ് പഠിക്കാൻ പോകുന്നെന്ന് പറഞ്ഞു പോകുന്നത് തടമ്പാൻ ആണെന്ന് ഞമ്മക്കറിഞ്ഞൂടാന്നാണ് ഓന്റെ വിശാരം.....ഓൻ ഉണ്ടെങ്കിൽ പേപ്പറും കുന്തവും ഒക്കെ നോക്കി പിന്നത്തേക്ക് മാറ്റി ബാക്കും....ഇതിപ്പയ് രാബിലെ തന്നെ കച്ചോടം അങ്ങുറപ്പിക്കാം എന്ന് കരുതി ഞമ്മള് ബന്നത്.....മൊത്തം അനക്ക് കായായിട്ടു മുപ്പത്തഞ്ചുറുപ്പിക അങ്ങോട്ട് തരും....കൂടും കുടുക്കയുമെടുത്തോണ്ട്....ഇന്നുച്ചയ്ക്ക് സ്ഥലം ബിട്ടോണം....
ഇരുട്ടിയുടെ നോട്ടം മുഴുവനും ശരണ്യയുടെ ദേഹത്തായിരുന്നു...അവൻ ചുണ്ടു നനച്ചു മീശ പിരിച്ചു കൊണ്ട് നിന്ന്.....
"എടാ ഇരുട്ടിയെ ഇയ്യ് ആ പെങ്കൊച്ചിനെ നോക്കി ബെള്ളമിറക്കാതെ ആ പെട്ടി തുറന്നെ....ഈ ബീഡിന്റെ പേപ്പർ ഓള് അങ്ങോട്ട് തരും...ഇയ്യ് ആ അതിനകത്തുള്ള പ്രോമിസറി നോട്ടിൽ ഒപ്പിട്ടു വാങ്ങിച്ചേ...അത് കായിഞ്ഞിട്ട് ഞമ്മള് അങ്ങ് പോകാം....ഇയ്യ് രണ്ടിലാരെ ബേണമെങ്കിലും ശരിക്കു കണ്ടേച്ചും ബന്നാൽ മതി.....
"സേട്ടു അത്....ആലിയ എന്തോ പറയാൻ നേരം ശരണ്യ തടഞ്ഞു...ചേച്ചി ഇങ്ങോട്ടു വന്നേ.....
"കണ്ടാ ഓൾക്ക് ബുദ്ധിയുണ്ട്....ശേല്...ഓള് പറഞ്ഞു തരും എന്താ ബേണ്ടത് എന്ന്.....ആലിയ ശരണ്യക്കരികിൽ ചെന്ന്....ചേച്ചി കണ്ടിട്ട് കായുണ്ടന്നെ തോന്നുന്നുള്ളൂ.....ബുദ്ധിയും വിവരവും കാണില്ല.....തന്നെയുമല്ല ആകെ മുപ്പതു ലക്ഷം കിട്ടാൻ പോകുന്നിടത്തു നിന്നും ചേച്ചിക്ക് അഞ്ചും കൂടി ലാഭമാ കിട്ടാൻ പോകുന്നത്....ഒരാഴ്ച കഴിയുമ്പോൾ ഈ സംഗതി ഇവിടെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല....നമ്മള് സർക്കാരാഫീസിന്റെ തിണ്ണ നിറങ്ങാനും പോകണ്ടാ...ചേച്ചി ആ പേപ്പർ അങ്ങോട്ട് കൊടുത്തിട്ട് ഒപ്പിട്ടു കൊടുക്ക്...നമ്മുക്ക് പുന്നപ്രയിലെങ്ങാനും പോയി ഒരു വീടും വസ്തുവും നോക്കാം....അവിടെ വന്നു ഇയാളുടെ ഈ കോപ്രായം ഒന്നും നടക്കില്ലല്ലോ....ബാരി ഇക്കയും ഷബീർ ഇക്കയുമൊക്കെയുണ്ടല്ലോ.....
ആലിയ പകച്ചു
💬 Comments
View all comments