Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]
താലി നസി കൊടുക്കും.ആലിയ ഇത്തിയുടെ താലി അതിനി ബാരി ഇക്കയാണെങ്കിലും ഷബീർ അനിയൻ ആണെങ്കിലും അന്നത്തെ ദിവസം കുറി തുറന്നു നോക്കിയിട്ടു നീ കൊടുക്കണം....ഈ താലിയും കുറിയും നീ സൂക്ഷിച്ചു വക്കണം.....അന്നത്തെ ദിവസം തുറന്നാൽ മതി......ഇത് നമ്മുക്കിടയിലുള്ള കാര്യമാണ്......പുറത്താരും അന്നത്തെ ദിവസം വരെ അറിയരുത്....നൈമ പറഞ്ഞു...സുനൈന അത് ഭദ്രമായി വാങ്ങി.....പെട്ടിയിൽ വച്ച്.....
ഇനി ആ പെട്ടിയുടെ താക്കോൽ അഷീമയുടെ കയ്യിൽ കൊടുക്ക്.....നൈമ ചിരിച്ചുകൊണ്ട് പറഞ്ഞു....സുനൈന ആ താക്കോൽ അഷീമയുടെ കയ്യിൽ കൊടുത്തു.....
സമയം നീങ്ങി....രാത്രിയിലെ അത്തഴവും കഴിഞ്ഞു...ഞാൻ ഹാളിൽ ഇരിക്കുമ്പോൾ നൈമ വന്നു പറഞ്ഞു.....അതെ....ശരണ്യ ഇന്ന് മുതൽ വാപ്പ കിടന്ന മുറിയിലോട്ടു മാറട്ടെ.....സിംഗിൾ കോട്ടല്ലേ.....
"ഇവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാതെ ഞാൻ ഇരുന്നു.....ആലിയ ഇത്തിയും ഫാരിയും സുനൈനയുടെ മുറിയിൽ.....ഷബീർ അനിയനും സുനൈനയും ഉമ്മയുടെ മുറിയിൽ.....എന്റെ സാറ് നമ്മുടെ മുറിയിൽ....വന്നാട്ടെ......ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു.....
"നൈമേ അൽതാഫ്.....ഞാൻ തിരക്കി.....
അവനു അഷീമയുടെ മുറിയിൽ കിടക്കുന്നു.....അഷീമായും മോനും ഫാരിയുടെ കൂടെയുണ്ട്.....
ശ്വാസം നേരെ വീണു.....ഞാൻ മുറിയിലേക്ക് കയറാൻ നേരം കാളിംഗ് ബെല്ലടിച്ചു.....
"ആരാടാ ഈ നേരത്ത്......ഞാൻ കതകു തുറന്നു.....മുന്നിൽ നാലഞ്ചു പേരുണ്ട്......ഞാൻ തിരിഞ്ഞു ക്ളോക്കിലേക്ക് നോക്കി....സമയം ഒമ്പതര..........ജി കെ പകൽ പറഞ്ഞത് പെട്ടെന്നാണ് മനസ്സിൽ ഓടിയെത്തിയത്.....ഇരു ചെവിയറിയാതെ തീർക്കാനറിയാം......
"ഹാലോ .....പുറത്തു നിന്ന ഒരാൾ പറഞ്ഞു .....
"നിങ്ങൾക്ക് എന്ത് വേണം...ഞാൻ ചോദിച്ചു.....
"ഞാൻ വലപ്പാട് രാമകൃഷ്ണൻ......സുഹൃത്തേ ഒരാവശ്യവുമായി വന്നതാണ്......
"എന്താവശ്യമാണെങ്കിലും പകല് വരൂ......അപ്പോഴേക്കും അൽത്താഫും സുനീരും ഷബീറും വന്നു.....ആരാ അളിയാ.....
"അറിയില്ല....ഞാൻ പുറകോട്ടു നോക്കി പറഞ്ഞു.....
"എന്താ എന്ത് വേണം....സുനീർ ചോദിച്ചു.....
"അതെ അല്പം
💬 Comments
View all comments