0%

Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]

Author : ജി.കെ Read All Parts 11.1K

സംസാരിക്കാൻ വേണ്ടി വന്നതാണ്...ഒരാവശ്യവുമായിട്ടും.......വലപ്പാട് പറഞ്ഞു.....സുനീർ എന്നെ നോക്കി...ഞാൻ സുനീറിനെയും......സിറ്റ് ഔട്ടിലേക്ക് കസേരയിലേക്ക് വലപ്പാടിനോട് ഇരിക്കാൻ സുനീർ പറഞ്ഞു.....

ഞാൻ വലപ്പാട് രാമകൃഷ്ണൻ.....ബഹുപക്ഷം പാർട്ടിയുടെ കേരള ഘടകം പ്രസിഡന്റാണ്.....അറിയാമല്ലോ ഇലക്ഷൻ ഒക്കെ അടുത്ത് വരികയാണെന്ന്.....

"ഊം....സുനീർ ഒന്ന് മൂളി.....അങ്ങ് വന്ന കാര്യം പറഞ്ഞിരുന്നെങ്കിൽ? സുനീർ പറഞ്ഞു.....

"കാര്യത്തിലേക്ക് വരാനാണ് ഞാനും ഉദ്ദേശിക്കുന്നത്.....ഇപ്പോഴാണെങ്കിൽ ഈ സർക്കാർ ആകെ നാണം കെട്ട അവസ്ഥയിലാണ് ഈ ഇലക്ഷൻ നേരിടുന്നത്....പോരാത്തതിന് ഇവിടുത്തെ സ്ഥാനാർത്ഥിയായി നിൽക്കുന്നത് ജി കെ എന്ന നാറിയാണ്....കാലങ്ങളോളം ഞങ്ങളോടൊപ്പം നടന്നു സകല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടു മറുകണ്ടം ചാടിയിരിക്കുന്നു....അയാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ടു ജനപക്ഷം പൊക്കി കാണിച്ചിരിക്കുകയാ.....

"നിങ്ങൾ കാര്യം പറയൂ....ഞങ്ങൾ എല്ലാവരും വളരെ ക്ഷീണിതരാണ്.....ഷബീർ പറഞ്ഞു...ഞാൻ മിണ്ടാതെ കേട്ട് കൊണ്ട് നിന്നു......

"പറയാം.....നിങ്ങൾക്ക് ശ്രീമതി ആലിയയെ ഒന്ന് വിളിക്കാമോ.....

"നിങ്ങൾ കാര്യം പറയൂ.....

"ഞങ്ങൾക്കറിയാം ശ്രീമതി ആലിയയെ വേണ്ട വിധം അവഹേളിച്ചിട്ടു ഊരിപോയ വ്യക്തിയാണ് ജി കെ എന്ന്....അത് കൊണ്ട് വനിതാ പ്രാതിനിധ്യം ഒത്തിരിയുള്ള ഈ മണ്ഡലത്തിൽ ശ്രീമതി ആലിയയെ മത്സരിപ്പിച്ചാലോ എന്ന് തീരുമാനമുണ്ട്......

"ഏയ്...അതൊന്നും ശരിയാവില്ല.....ഞാൻ പറഞ്ഞു.....

"അങ്ങനെ പറയരുത്...ആലോചിച്ചു നോക്ക്...ഒന്നും ആവശ്യപ്പെടാതെയാണ് ഇങ്ങനെ ഒരു സീറ്റ് തരാൻ താത്പര്യപ്പെട്ടത്...കാരണം ഞങ്ങൾക്ക് എങ്ങനെ എങ്കിലും ജയിച്ചേ മതിയാകൂ....ഇവിടെ ജി കെ യുടെ പ്രകടനം അല്പം മന്ദീഭവിപ്പിക്കാൻ ശ്രീമതി ആലിയക്ക് കഴിയും.....പല രീതിയിലും ജയിപ്പിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിയും....ആദ്യ പടിയെന്നോണം രാവിലെ ഞങ്ങൾ ഒരു ന്യൂസ് വിടുന്നുണ്ട്...ആലോചിച്ചിട്ട് പറഞ്ഞാൽ മതി.....അവരുടെ ജീവിതവും രക്ഷപെടും.....ഞങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു.....അതും പറഞ്ഞു അവർ ഇറങ്ങി.....

"നിനക്ക് ഭ്രാന്താണോ...നമ്മുക്ക് ഇനി പ്രശനങ്ങൾ ഒന്നും വേണ്ടടാ....ഞാൻ പറഞ്ഞു.....

"അളിയൻ

💬 Comments

View all comments