0%

Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]

Author : ജി.കെ Read All Parts 12.4K

വാ......ഫാറൂക്ക് നയ്മയെയും കൂട്ടി അകത്തേക്ക് കടന്നു.......നീ ചെല്ല് മാമായേ കണ്ടേച്ചുവാ.......നമുക്ക് റയിൽവേ സ്റ്റേഷനിൽ പോകാം.....ഞാൻ ഒരു ചായകുടിച്ചിട്ടു വരാം......

നൈമ വിറയ്ക്കുന്ന കാലടികളോടെ തന്റെ മക്കളോടൊപ്പം അകത്തേക്ക് കടന്നു.....ഖാദർ കുഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുമായി വരുന്ന തന്റെ മകളെ നോക്കി കൊണ്ട് കൊച്ചുമക്കളെ അടുത്ത് വിളിച്ചു നെറുകയിൽ ചുംബിച്ചു......."എന്താ നൈമ...... മോളെ.....നീ വല്ലതിരിക്കുന്നത്......ഇന്നിക്ക വരില്ലേ....ബാരി വിളിച്ചിരുന്നു എന്ന് ഫാറൂക്ക് പറഞ്ഞു......

"ഊം....എന്നിട്ടു മക്കളെ നോക്കി നൈമ പറഞ്ഞു "മക്കളെ പുറത്തു പോയി കളിച്ചോ.......അവർ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.......നൈമ ഖാദർകുഞ്ഞിന്റെ കൈപിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു....

"എന്താ മോളെ കാര്യം......

"അത് വാപി...വാപ്പി......അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കൈകളിൽ വീണു.....

"നീ കരയാതെ കാര്യം പറ.......

"എന്റുമ്മ ചീത്തയാ......അവര് വൃത്തികെട്ട സ്ത്രീയാ......അവര് എന്റെ ഉമ്മയല്ല........

"എന്താ മോളെ കാര്യം....തലയണ കട്ടിൽ പടിയിലേക്ക് ചാരി വച്ചുകൊണ്ട് ഖാദർ കുഞ്ഞു നയ്മയുടെ നെറുകയിൽ തടവികൊണ്ടചോദിച്ചു...... "ഉമ്മ വാപ്പിയെ വഞ്ചിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റണില്ല....വാപ്പി......

ഖാദർകുഞ് ഒരു നെടുവീർപ്പിട്ടു....എന്നിട്ടു പറഞ്ഞു..."മോളെ....ഞാൻ പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുകയായിരുന്നു എന്റെ ജീവിതത്തിൽ....അതെന്റെ മക്കൾ രണ്ടുപേരറിഞ്ഞു.....ഒരു മരുമകനും.....

"നൈമ ഖാദർകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.....

"നിങ്ങള് പറയില്ലേ എനിക്കെന്താണ് സുനീറിനോട് ഇത്ര സ്നേഹക്കൂടുതൽ എന്ന്....അവനറിയാം നിന്റെ ഉമ്മയെക്കുറിച്ചു....ഇപ്പോൾ നിനക്കും...പിന്നെ സുനീർ മോൻ പറഞ്ഞു ബാരിക്കും...

നൈമ ഞെട്ടൽ വിട്ടുമാറാതെ ഖാദർകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി...."അതെ മോളെ.....നിന്റെ ഇക്കയ്ക്ക് അറിയാം....ബാംഗ്ലൂർ പോകുന്നതിന്റെ അന്ന് എന്റെ സുനീർ മോൻ എല്ലാം ബാരിയോട് പറഞ്ഞു.....അവളോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് മോളെ....എന്റെ മക്കളുടെ മുന്നിലെങ്കിലും നീ എന്നെ ഭർത്താവായി കാണണം എന്ന്.....ഞാനെന്തേ അവളിൽ നിന്നും അകന്നു കിടക്കുന്നത്

💬 Comments

View all comments