Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]
കുടുക്കി ജയിലിൽ അടപ്പിക്കാനാണോ....അങ്ങനെ ഒത്തിരി കഥകൾ കേട്ടിട്ടുണ്ട്.....ഇനി അങ്ങനെ വല്ലതും...താനറിഞ്ഞു കൊണ്ടെടുത്തിട്ടില്ല....അപ്പോൾ പിന്നെ....അതൊന്നു എടുത്തു നോക്കുവാനായി അവന്റെ മനസ്സ് വെമ്പി.....അപ്പോഴാണ് മുകളിലുള്ള ക്യാമറ അവന്റെ കണ്ണിൽപെട്ടത്......ടോലെറ്റിൽ കയറി നോക്കാം......അവൻ സിഗരറ്റ് തിരികെ പോക്കറ്റിലിട്ടു ബാത്റൂമിലേക്കു കയറി....രണ്ടു പേർക്ക് നിന്നുമുള്ളാനുള്ള സൗകര്യം അത് മാത്രം...പിന്നെ ഒരു കക്കൂസ് ഉണ്ട്.....അതിനകത്തു കയറി കതകടച്ചു നോക്കാം....പക്ഷെ കക്കൂസ് അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു....ഇവിടെ ക്യാമറയില്ലല്ലോ.....എടുത്തു നോക്കാം.....അവൻ പോക്കറ്റിൽ കയ്യിട്ടു എടുത്തു നോക്കി.....ഒരു ചെയിൻ....മൂന്നു പവനെങ്കിലും കുറഞ്ഞത് കാണും......അപ്പോഴാണ് കതകു തുറന്നതും നവാസ് കക്കൂസിൽ നിന്നുമിറങ്ങി വന്നതും......കയ്യിൽ ചെയിനും പിടിച്ചു പരുങ്ങുന്ന സൂരജിനെ അയാൾ കണ്ടു.....സൂരജ് ഒളിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും നവാസ് അടുത്തെത്തി....താൻ സെൽസ്‌മാനല്ലേ....നവാസ് ചോദിച്ചു......എന്താ തന്റെ കയ്യിൽ താനിതുമായി ഇവിടെ?മോഷണമാണല്ലേ?
"അയ്യോ അല്ല.....
"പിന്നെ.....
"സാറേ....സാറെന്നെ രക്ഷിക്കണം.....ഞാൻ മോഷ്ടിച്ചതല്ല,,,,.ഞാൻ സുനീർ സാബിന്റെ അയലത്തുകാരനാണ്.....ഞങ്ങൾ തമ്മിൽ അത്ര രസത്തിലല്ല..അയാൾ എന്നെ കള്ളനാക്കുവാൻ വേണ്ടി ചെയ്തതാണ്.....അതിനാണ് അയാൾ ഇന്നെന്നെ കരുതിക്കൂട്ടി കൊണ്ടുവന്നതും ഇൻവെന്ററി എടുപ്പിച്ചതും.....
നവാസ് ആലോചിച്ചു...സുനീറിനെ വെട്ടേണ്ടത് തന്റെ ആവശ്യമാണ്......എന്നാലേ ഖത്താണിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ പറ്റുകയുള്ളൂ....അപ്പോൾ സുനീറിന്റെ ശത്രുവിനെ തന്റെ മിത്രമാക്കേണ്ടതും സുനീറിനെയും പിണക്കാതെ തന്റെ കാര്യം നടക്കുന്നത് വരെ പോകേണ്ടതും തന്റെ ആവശ്യമാണ്.....
"ഇത് മറ്റാർക്കെങ്കിലും അറിയാമോടോ?....
"ഇല്ല......
"എന്നാൽ ഒരു കാര്യം ചെയ്യൂ..അതെന്നെ ഏലപ്പീരു....തൻ തിരികെ വച്ച് ഇൻവെന്ററി തിരുത്തിയാലും അവൻ തന്നെ പൊക്കാൻ നോക്കും....ഈ ഡീൽ നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി...താൻ ഒന്നും സംഭവിക്കാത്തത് പോലെ ആ ഇൻവെന്ററി കൊണ്ട് കൊടുക്കുക....ബാക്കി ഞാൻ തന്നെ രക്ഷപ്പെടുത്താം...പോരെ....പകരം എനിക്കും കുറെ സഹായങ്ങൾ ഒക്കെ ചെയ്തു തരണം.....
"തീർച്ചയായും സാർ......ഞാൻ എന്തും ചെയ്യാം.....
💬 Comments
View all comments