0%

Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]

Author : ജി.കെ Read All Parts 10.5K

കഴിക്കാതെയും കുടിക്കാതെയും ഇരുന്നാൽ മരിച്ചു പോയ വാപ്പ തിരിച്ചു വരുവോ?ഫർറൂഖിന്റെ നേരെ ഗ്ലാസ് നീട്ടികൊണ്ട് ആലിയ പറഞ്ഞു....

ഫാറൂക്ക് ആ ഗ്ലാസ് വാങ്ങി പാല് കുടിച്ചു......എന്നിട്ടു ഗ്ളാസ് ആലിയക്ക് നേരെ നീട്ടി....ആലിയയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി പടർന്നു....അവൾ ആഗ്ലാസ്സുമായി അകത്തേക്ക് പോയി......ഷബീർ സ്റ്റെപ് ഇറങ്ങി താഴേക്ക് വരുമ്പോഴാണ് അത് കണ്ടത്...ആലിയ ചേട്ടത്തിയെ കയ്യാട്ടി വിളിക്കുന്ന അമ്മായി.....അവർ അവനിറങ്ങി വരുന്നത് ശ്രദ്ധിച്ചില്ല.....റംല അമ്മായി ആലിയയെയും കൊണ്ട് മുറിയിൽ കയറി.....അവനു എന്തോ പന്തികേട് പോലെ തോന്നിയത് കൊണ്ടാകും സ്റ്റീയറിനോട് ചേർന്നുള്ള ആ മുറിയുടെ അരികിൽ നിന്ന്......

"ഏന്തയാടീ...കൊടുത്തോ? മാമി തിരക്കുന്നു...

"എവിടെ....കൊക്കിനു വച്ചതു ചക്കിനു കൊണ്ട്....

"നീ എന്താ ഈ പറേണത്...

"അവൾക്കിറങ്ങില്ല എന്ന്....അത് പിന്നെ ഫാറൂഖിക്കക്ക് കൊടുത്തു....

"എടീ അബദ്ധം വല്ലതുമാവുമോ?

"എന്തബദ്ധം....നനഞ്ഞിറങ്ങി ...കുളിച്ചുകയറുക തന്നെ......

ഇനിയെങ്ങനാ കാര്യങ്ങൾ....

"അവള് തീരണം അത്രയല്ലേ ഉള്ളൂ....അതിനുള്ള വഴിയുണ്ടാക്കാം.....ഇനി അവളെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നത് ഞാനാ......

ഷബീർ ഞെട്ടിപ്പോയി......അവൻ തരിച്ചു നിന്നിട്ടു പെട്ടെന്ന് മുകളിലേക്കോടിക്കയറി......ശബ്ദം കേട്ട് പുറത്തേക്ക് വന്ന റംല അത് കണ്ടു...ഷബീർ കയറിപ്പോകുന്ന....കാഴ്ച...അവൻ കേട്ടിരിക്കുന്നു.....

റംല കൊടുങ്കാറ്റിന്റെ വേഗതയിൽ മുകളിലേക്ക് കയറി ചെന്ന്....."നീ കേട്ടത് ഇവിടെ മറന്നേര്...ഇല്ലെങ്കിൽ നിന്റെ മക്കൾക്ക് തന്തയില്ലാതാകും......

ഷബീർ ഞെട്ടിപ്പോയി....."ഇതെന്തൊരു സ്ത്രീയാണ്.....ഇവിടെ  എന്തെക്കെയാണ് നടക്കുന്നത്....എല്ലാം തന്റെ  ഒരു  നിമിഷത്തെ വികാരം കൊണ്ട് സംഭവിച്ചതല്ലേ.....

അവൻ അറിയാതെ തലയാട്ടിപ്പോയി......പക്ഷെ അവന്റെ മനസ്സിൽ നൈമ ചേട്ടത്തിക്ക് സംഭവിക്കാൻ പോകുന്ന ആപത്തിനെ കുറിച്ച് വേവലാതിയായിരുന്നു.....അവരുടെ മുന്നിൽ ചെന്നുപെടാൻ പറ്റാത്ത അവസ്ഥ.....അതല്ല തന്നെ അത്ഭുതപ്പെടുത്തുന്നത് ആലിയ ചേട്ടത്തിയും അമ്മായിയുടെ കൂടെ......അവൻ തലതാഴ്ത്തി അകത്തേക്ക് പോയി....

"എന്ത് പറ്റി ഫാറൂഖിക്ക.....ഫാറൂഖിക്ക കുഴഞ്ഞു കസേരയിൽ

💬 Comments

View all comments