Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
ഇരുന്നുകൊണ്ട് നെഞ്ചു തടവുന്നത് കണ്ടു ഞാൻ അടുത്തേക്ക് ചെന്ന്....
"ഒരു നെഞ്ചെരിച്ചിൽ.....ഇന്നലത്തെ ഉറക്കം നിൽക്കലും ആഹാരമില്ലായ്മയുമാകാം.....
"ആശുപത്രിയിൽ പോകണോ?
"വേണ്ടാ.....അല്പം കിടന്നാൽ മാറിക്കൊള്ളും ...മുഖത്ത് വിയർപ്പ് പൊടിയുന്നത് തുടച്ചു കൊണ്ട് ഫാറൂക്ക് പറഞ്ഞിട്ട് അകത്തേക്ക് പോയി.....
"നൈമാ നീ അകത്തേക്ക് ചെല്ല്.....നസീറയും വീട്ടുകാരുമുള്ളതാണ്.....നമുക്ക് സുനീറിനെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം......അരുതാത്തത് ഒന്നും നിന്റെ വായിൽ നിന്നും വീഴരുത്.....എല്ലാത്തിനും വഴിയേ നമുക്ക് പരിഹാരമുണ്ടാക്കാൻ........ശ്രമിക്കാം........
"എനിക്ക് പറ്റണില്ല ഇക്കാ.....അവൾ ആർത്തലച്ചു കരഞ്ഞു.....
"നൈമ പ്ലീസ്......എല്ലാവര്ക്കും വിഷമമുണ്ട്......നീ ഒന്ന് അടങ്ങു.....പ്ലീസ്.....അവൾ കണ്ണുതുടച്ചു കൊണ്ട് എഴുന്നേറ്റു അകത്തേക്ക് കയറാൻ നേരമാണ് ഷബീർ വീണ്ടും ഇറങ്ങി വരുന്നത്.....
അവൾ വേഗത്തിൽ ചെന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു....."പട്ടീ.....നിനക്ക് സമാധാനമായില്ലേടാ......ഇറങ്ങി പോടാ......ഞാൻ ഓടി ചെന്ന് പിടിച്ചുമാറ്റി.....നൈമ....നിനക്ക് ഭ്രാന്തായോ?
"ഇവനെ കണ്ടാൽ എനിക്ക് ഭ്രാന്തിളകും......ഇവാൻ പോകാൻ പറ ഇക്ക.......
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഷബീർ നയ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് മുഖം കൈകളിലേക്ക് പൂഴ്ത്തി വിങ്ങി കരഞ്ഞു....."ചേട്ടത്തി.....ഞാൻ ...ഇങ്ങനെ ഒക്കെ......വെറുക്കല്ലേ ചേട്ടത്തി.....അവൻ വലിയവായിൽ കരഞ്ഞു.....
നമുക്ക് പിന്നെ സംസാരിക്കാം ഷബീർ......അവള് പോയി കിടക്കട്ടെ......
നൈമ അവന്റെ കൈ തട്ടി മാറ്റി അകത്തേക്ക് പോയി കതകടച്ചു കിടന്നു.....
"ആ ബാരി....ഞങ്ങൾ ഇറങ്ങുകയാ.....സൗകര്യം പോലെ ഒരു ദിവസം നിങ്ങള് നാലാളും അങ്ങോട്ട് വാ......നമുക്ക് കുറെ സംസാരിക്കാനുണ്ട്.....അകത്തു നിന്നും ഇറങ്ങി വന്ന നസീറയുടെ വാപ്പയും ഉമ്മയും നസീറയും ....നസീറയുടെ വാപ്പ ആണ് അത് പറഞ്ഞത്.....
"വരാം.....ഈ ബന്ധങ്ങൾ അറത്തുമുറിച്ചു കളയാൻ എളുപ്പമാണ്.....പക്ഷെ അത് പാടില്ലല്ലോ.....ഞങ്ങൾ വരാം.....നസീറ.....എന്തിനും നമുക്ക് പരിഹാരമുണ്ടാക്കാം.....ഞാൻ പറഞ്ഞു....നാളത്തെ ചടങ്ങു കഴിഞ്ഞു പോയാൽ പോരെ.....
"എനിക്കല്പം തിരക്കുണ്ട്.....ഞാൻ നാളെയെത്താം......നസീറയുടെ
💬 Comments
View all comments