Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
പുറത്തു വരും.....ഒപ്പം തന്റെ മറ്റൊരു മകളുടെ ജീവിതം പോലും തീർന്നേക്കാം.....അവൾ കാരണം ഒരുപാട് ജീവിതങ്ങൾ തകരും....ഒരിക്കലും പാടില്ലാത്ത ഒന്ന് താൻ ചെയ്തു.....അത് തനിക്കും ഡോക്ടർക്കും ആലിയാക്കും മാത്രമേ അറിയൂ....ഇത് പോലേയുള്ളൂ മുന്നോട്ടും.....റംല എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുന്നോട്ടു നടന്നു.....ആലിയാ.....റംല വിളിച്ചു.....ആലിയ നിന്ന്....അപ്പോൾ ഫാറൂഖിന്റെ കാര്യത്തിൽ നിന്റെ തീരുമാനം എന്താ.....
"എനിക്കിനി വേണ്ടാ അയാളെ....ഞാൻ മനസ്സുകൊണ്ട് വെറുത്തു.....ഇപ്പോൾ ബാരിയാണ് എന്റെ മനസ്സിൽ മുഴുവനും.....ഉമ്മാക്ക് വാപ്പയെ തീർക്കാമെങ്കിൽ എനിക്കെന്തുകൊണ്ട്?
റംല ഞെട്ടിപ്പോയി....നീ എന്താ പറയണത്....
"ഉമ്മാക്ക് ചെയ്യാം....ഞാൻ പറയുന്നതിലെ ഉള്ളൂ കുറ്റം.....ആ പിന്നെ ഇങ്ങനെ ഒരു മെഡിസിൻ നമ്മൾക്ക് കിട്ടിയ കാര്യം ആരോടും പറയണ്ടാ.....ഇത് ഹെവിഡോസ് കൂട്ടിക്കൂട്ടി ഞാൻ എന്റെ കെട്ടിയവനെയും അവളെയും തീർക്കും...ആരുമറിയാതെ.....പിന്നെ ഉമ്മാക്ക് ഉമ്മയുടെ ജീവിതം സുഖം പോലെ....എനിക്ക് ബാരിയോടൊത്ത....ആലിയ പറഞ്ഞിട്ട് മുന്നോട്ടു നടന്നു....
"റംല അവളെ തന്നെ നോക്കി നിന്നുപോയി....തന്നെ പോലെ തന്നെ തന്റെ മൂത്തമകൾ......ഉച്ചയോടു കൂടി സുനീർ ഹോസ്പിറ്റലിൽ എത്തി....അതിനു മുമ്പ് ആരുമറിയാതെ ഷബീറിനെ കൊണ്ട് പൈസ റെഡിയാക്കിച്ചു.....അവൻ പോകുന്നത് കണ്ട ബാരി അന്വേഷിച്ചു..."എവിടെക്കാ ഷബീർ ഇത്ര തിടുക്കപ്പെട്ടു....
"ജമാഅത്തിൽ ഒന്ന് പോകണ്ടേ അവിടെ മരിച്ച വിവരം അറിയിച്ചു കുഴിവെട്ടു തുടങ്ങേണ്ടേ.....ഞാൻ മയ്യത്ത് എടുക്കും മുമ്പ് ഇങ്ങെത്താം.....അവൻ നേരെ പോയത് പുന്നപ്രയിലെ കോര്പറേറ്റ് സൊസൈറ്റിയിലേക്കാണ്.....അവിടെ ലോക്കറിൽ ഇരുന്ന സുനൈനയുടെ സ്വർണ്ണങ്ങൾ എടുത്ത്.....അതവിടെ തന്നെ പതിനഞ്ചു ലക്ഷം രൂപക്ക് പണയം വച്ച്....അല്ലാതെ ഇത്രക്ക് കാശ് തന്റെ കയ്യിൽ എവിടെ നിന്നാണ്.....എല്ലാം കഴിഞ്ഞു ആ കാശ് ഭദ്രമായി ഒരു ബിഗ് ഷോപ്പറിൽ കാറിന്റെ ബാക് സീറ്റിനടിയിൽ ഇട്ടു....ജമാഅത്തിൽ എത്തി കുഴിവെട്ടാനുള്ള നിർദ്ദേശവും കൊടുത്ത് തിരികെ എത്തി.....എല്ലാവരും ....തന്നെ
💬 Comments
View all comments