Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
കാത്തു നിൽക്കെയാണ്......ഷബീർ റംലയുടെ അടുക്കൽ ചെന്ന് വിവരം പറഞ്ഞു.....റംല ആരുമറിയാതെ കാറിന്റെ കീ വാങ്ങി......ആ അബോധാവസ്ഥയിൽ നൈമയെ കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർ പറഞ്ഞു.....അവസാനം നൈമക്ക് സുഖം പ്രാപിക്കും വരെ താനവിടെ നിൽക്കാമെന്ന് ആലിയ പറഞ്ഞു....എന്നിട്ടു റംലയെ നോക്കി...എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ....."ആ അനിയാ.....മോളെ ഒന്ന് വിവരം അറിയിക്കണം.....അവളിനി ഓടിപ്പിടച്ചു വരികയൊന്നും വേണ്ടാന്നു പറയണം....ഒന്നാമത് ആദ്യായിട്ടല്ലേ.....ബാരിയെ നോക്കി ആലിയ പറഞ്ഞു.....
"ഊം....ബാരി ഒന്ന് മൂളി.....അമ്മായി ആ ഡോക്യുമെന്റ്സ് സൈൻ ചെയ്‌താൽ നമുക്ക് പോകാം....സുനീറിനെ അങ്ങെത്തിക്കാൻ ഫാറൂഖിക്കയോട് പറഞ്ഞിട്ടുണ്ട്......ആൾക്കാരൊക്കെ വന്നുകാണില്ലെ വീട്ടിൽ....ആരുമില്ല താനും....നിങ്ങൾ ആംബുലൻസിൽ അങ്ങോട്ട് പോരെ...ഞാനും ഷബീറും കൂടി കാറിൽ അങ്ങോട്ട് പോകാം....ടാർപാലിനും ഒക്കെ വലിച്ചു കിട്ടണ്ടേ....നാലഞ്ചു മണിക്കൂറെങ്കിലും എടുക്കില്ലേ മയ്യത്ത് മറവാടാൻ......
"അത് മോനെ ഞങ്ങള് മൂന്നു പെണ്ണുങ്ങളെങ്ങനെയാ ആംബുലസിൽ.....ഒരു കാര്യം ചെയ്യൂ ...മോനും അഷീമായും സുനൈനയും പൊക്കോ.....ഞാനും ഷബീറും ആംബുലൻസിൽ അങ്ങേത്തതാം....ആ മോനെ വണ്ടിയുടെ പിറകു വശത്ത് മാമയിക്ക് രാവിലെ കൊണ്ടുവന്ന തുണിയെന്തോ ഉണ്ട്,,,,,ഞാനതൊന്നും എടുത്തുവരാം.....എന്നും പറഞ്ഞു റംല പുറത്തേക്കിറങ്ങി....കാർ തുറന്നു....ആ ബിഗ്‌ഷോപ്പറെടുത്ത്.....ആരും കാണാതെ പിറകുവശത്തുകൂടി ഡോക്ടറുടെ ഓ.പിയുടെ മുന്നിലെത്തി.....നിറച്ചും ആൾക്കാർ....എങ്ങനെ കടക്കും എന്ന് കരുതി നിൽക്കുമ്പോഴാണ് ഡോക്ടർ പുറത്തേക്ക് വന്നത്....."പറഞ്ഞ പണം റെഡിയാണ്.....പതിനഞ്ചു രൂപയുണ്ട്.....റംല ഡോക്ടറോട് പറഞ്ഞു.....
"ഇതിവിടെ വച്ചിങ്ങനെ തരരുത്.....സുന്ദരേശൻ ഏൽപ്പിക്കൂ....
"ഡോക്ടർ ഇതുമായി എനിക്ക് അങ്ങോട്ട് പോകാൻ പറ്റില്ല.....അവിടെ എന്റെ ബന്ധുക്കൾ എല്ലാം ഉണ്ട്..
"ഒരു കാര്യം ചെയ്യ്.....നിങ്ങൾ ആ മോർച്ചറിയുടെ മുന്നിലോട്ടു നിൽക്ക്...സുന്ദരേശൻ ഇപ്പോൾ അങ്ങോട്ട് ആംബുലന്സുമായി വരാൻ പറയാം.....റംല കാറ്റിന്റെ വേഗതയിൽ മോർച്ചറിയുടെ മുന്നിൽ പോയി നിന്ന്....നിന്ന് നിന്ന് ക്ഷമ നശിച്ചപ്പോൾ അതാ വരുന്നു...ഒരാംബുലൻസ്.....അത് വന്നു മോർച്ചറിക്കു മുന്നിൽ
💬 Comments
View all comments